ഭർത്താവിന്റെ സഹോദരനെതിരെ പരാതി നൽകി തമിഴ് സീരിയൽ നടി ദീപ ബാബു. ഭർത്താവിന്റെ സഹോദരൻ തന്നോട് ലൈംഗികമായി സമീപിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. അൻപേ ശിവം, അത്തിപൂക്കും തുടങ്ങിയ സീരിയലുകളിലൂടെ ശ്രദ്ധ നേടിയ ദീപ ബാബു, പ്രൊഡക്ഷൻ മാനേജരായി പ്രവർത്തിക്കുന്ന സായ് ഗണേശിനെയാണ് വിവാഹം കഴിച്ചത്.
സായ് ഗണേശിന്റെ വീട്ടിൽ താൻ ജാതി വിവേചനം നേരിടുകയാണെന്നും ഭർത്താവിന്റെ സഹോദരൻ ലൈംഗികപരമായി സമീപിക്കുകയാണെന്നുമാണ് ദീപയുടെ പരാതിയിൽ പറയുന്നത്. ഭർത്താവിന്റെ അമ്മയും സഹോദരും എന്നോട് മോശമായാണ് പെരുമാറുന്നതെന്നും ദീപ പറഞ്ഞു.
”എന്റെ ആഭരണങ്ങളും പണം കൈക്കലാക്കി. തന്നെക്കുറിച്ച് മോശമായി ഇവർ സംസാരിക്കുന്നു. ഭർത്താവിന്റെ സഹോദരൻ തന്നെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുന്നു. സഹോദരനെ വിട്ടേക്ക് എനിക്കൊപ്പം വാ, നിന്നെ ഞാൻ നോക്കാമെന്നാണ് പറയുന്നത്. ഭർത്താവിനോട് ഇക്കാര്യം പറഞ്ഞിട്ടുണ്ട്” – ദീപ പറഞ്ഞു.
അതേസമയം, ദീപയും ഗണേഷും ഇപ്പോൾ വേർപിരിഞ്ഞാണ് താമസിക്കുന്നത്. ഭർത്താവുമായി തനിക്ക് വീണ്ടും ഒരുമിക്കണമെന്നും സഹോദരന്റെ ശല്യം അവസാനിപ്പിക്കണമെന്നുമാണ് പരാതിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്. ഭർത്താവിന്റെ സഹോദരനെതിരെ ഒന്നിലേറെ തവണ പരാതി നൽകിയെങ്കിലും ഇയാൾ പണത്തിന്റെ സ്വാധീനം ഉപയോഗിച്ച് കേസ് ഒതുക്കിയെന്നും ദീപ ആരോപിച്ചു.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…