‘ജോസഫൈന്റെ ചിത്രം പങ്കുവെച്ച എന്റെ പോസ്റ്റിനു താഴെ കണ്ട കമന്റുകള്‍ സത്യത്തില്‍ പേടിപ്പെടുത്തി’- ദീപ നിശാന്ത്

എംസി ജോസഫൈന്റെ മരണത്തെ തുടര്‍ന്നിട്ട് പോസ്റ്റിന് താഴെ വന്ന കമന്റുകള്‍ കണ്ട് ഞെട്ടിയെന്ന് എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്ത്. ‘ പ്രണാമം ‘ എന്ന ഒറ്റവാക്കിട്ട് സഖാവ് ജോസഫൈന്റെ ചിത്രം പങ്കുവെച്ച എന്റെ പോസ്റ്റിനു താഴെ കണ്ട കമന്റുകള്‍ സത്യത്തില്‍ പേടിപ്പെടുത്തി.. ‘അവസാനനിമിഷം ഒരിറ്റുവെള്ളം പോലും നേരെ ചൊവ്വേ കുടിക്കാന്‍ പറ്റിക്കാണില്ല. കാലത്തിന്റെ കാവ്യനീതി ‘ എന്നാണ് ഒരാള്‍ കമന്റിട്ടത്.നെഞ്ചില്‍ വെടിയേറ്റും ബോംബ് സ്‌ഫോടനത്തിലും മരിച്ച സ്വന്തം നേതാക്കളുടെ മരണത്തെ അയാള്‍ എങ്ങനെയാകും കാണുന്നുണ്ടാകുക? എന്ന് ദീപ നിശാന്ത് ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു.

‘മൃതശരീരത്തെ ദഹിപ്പിക്കുകയാണോ മറവു ചെയ്യുകയാണോ നല്ലത്?’ – എന്ന ചോദ്യത്തിന് മറുപടിയായി മരിച്ചാല് ചക്കിലാട്ടി തെങ്ങിന് വളമായി ഇടാനാണ് ശ്രീനാരായണ ഗുരു പറഞ്ഞത്. മരിച്ചാൽ നിങ്ങളുടെ മൃതശരീരം വൈദ്യപഠനത്തിന് നല്കാനാണ് ശാസ്ത്രം അഭ്യര്ത്ഥിക്കുന്നത്.
മരണത്തോടുള്ള മനുഷ്യരുടെ സമീപനങ്ങൾ വ്യത്യസ്തമായിരിക്കും. ജീവിച്ചിരിക്കുമ്പോൾ ജാതിമതരഹിതരായി ജീവിച്ച പലരും മരിക്കുമ്പോള് സ്വജാതിയില്ത്തന്നെ മരിക്കുന്നതും സമുദായറീത്തുകൾ നെഞ്ചിൽ ചുമന്ന് കിടക്കുന്നതും സ്വര്ഗപ്രാപ്തിക്കോ മോക്ഷത്തിനോ വേണ്ടി സമുദായശ്മശാനത്തില് തന്നെ അടക്കപ്പെടുന്നതുമായ കാഴ്ചകൾ ചുറ്റും സുലഭമാണ്. അതിന് മരിച്ചവരെ പഴിച്ചിട്ട് കാര്യവുമില്ല.
എം സി ജോസഫൈൻ തൻ്റെ ശരീരത്തിൻ്റെ സാമൂഹികധർമ്മം നിറവേറ്റിയാണ് ജീവിതത്തിൽ നിന്നും മടങ്ങുന്നത്.അവരുടെ ജീവിതത്തിലുടനീളം അവർ സ്വീകരിച്ച ‘വർഗമുദ്ര’ ആ മരണത്തിലുമുണ്ട്. വരുംകാലത്ത് തൻ്റെ മൃതശരീരത്തിൻ്റെ സാധ്യതകളെക്കൂടി മുൻകൂട്ടിക്കണ്ട് സ്വന്തം ശരീരത്തെ പഠനാവശ്യാർത്ഥം വിട്ടുകൊടുക്കുന്ന പേപ്പറിൽ ഒപ്പുവെച്ചാണ് തൻ്റെ ഇച്ഛാശക്തി അവർ തെളിയിക്കുന്നത്.ആ വിട്ടുകൊടുക്കൽ സാംസ്കാരികമായ ഒരാവിഷ്കാരം കൂടിയാണ് ..അന്തസ്സുറ്റ മടക്കം തന്നെയാണത്… മരണത്തെപ്പോലും പരിഹസിക്കുന്ന ‘ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും ‘ എന്ന മട്ടിലുള്ള മനുഷ്യരേക്കാൾ ആയിരമിരട്ടി മൂല്യം അവരുടെ മൃതശരീരത്തിനുണ്ട്. താൻ കൊന്ന മനുഷ്യരുടെ തലയോടു കൊണ്ട് പേപ്പർ വെയിറ്റുണ്ടാക്കിക്കളിക്കുന്ന ഹിറ്റ്ലറിൻ്റെ മനോഗതിക്കാർക്കത് മനസ്സിലാകണമെന്നില്ല. മനസ്സിലാക്കാൻ ശ്രമിച്ചിട്ടും കാര്യമില്ല. സാമൂഹ്യവളർച്ചയുടെ ഒരു വികസിതഘട്ടം വിദൂരഭാവിയിലെങ്കിലും അവർക്കുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുകയേ നിർവ്വാഹമുള്ളൂ.
‘ പ്രണാമം ‘ എന്ന ഒറ്റവാക്കിട്ട് സഖാവ് ജോസഫൈൻ്റെ ചിത്രം പങ്കുവെച്ച എൻ്റെ പോസ്റ്റിനു താഴെ കണ്ട കമൻ്റുകൾ സത്യത്തിൽ പേടിപ്പെടുത്തി.. ‘അവസാനനിമിഷം ഒരിറ്റുവെള്ളം പോലും നേരെ ചൊവ്വേ കുടിക്കാൻ പറ്റിക്കാണില്ല. കാലത്തിൻ്റെ കാവ്യനീതി ‘ എന്നാണ് ഒരാൾ കമൻ്റിട്ടത്.നെഞ്ചിൽ വെടിയേറ്റും ബോംബ് സ്ഫോടനത്തിലും മരിച്ച സ്വന്തം നേതാക്കളുടെ മരണത്തെ അയാൾ എങ്ങനെയാകും കാണുന്നുണ്ടാകുക?
Gargi

Recent Posts

വിവാഹ വിരുന്നിന് അടക്കം നൽകുന്ന വെൽക്കം ഡ്രിങ്ക് വില്ലൻ; ഒഴിവാക്കിയില്ലെങ്കിൽ അപകടകാരി, ആരോ​ഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോ​ഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…

1 hour ago

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

6 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

6 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

6 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

7 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

7 hours ago