ദീപ തോമസ് എന്ന പേര് കേട്ടാൽ അതേത് നടി എന്ന സംശയം ഒരുപക്ഷേ മലയാളികൾക്ക് ഉണ്ടാകും എന്നാൽ പക്ഷെ ഹോം എന്ന ചിത്രത്തിലെ നായിക എന്ന് പറഞ്ഞാൽ ആളെ പിടികിട്ടും. എന്തെന്നാൽ ദീപ തോമസിന്റെ ഇതുവരെയുള്ള സിനിമാ ജീവിതത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത് ഹോം സിനിമയിലെ കഥാപാത്രമായിരുന്നു. ഹോം സിനിമയില്‍ ശ്രീനാഥ് ഭാസിയുടെ നായികയായിരുന്നു ദീപ തോമസ്. ഇപ്പോഴിതാ ദീപ തോമസ് തന്റെ ഇതുവരെയുള്ള സിനിമാ ജീവിതത്തെ കുറിച്ച് നടത്തിയ ചില വെളിപ്പെടുത്തലുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സിനിമയിൽ അവസരങ്ങള്‍ കിട്ടാതെ വല്ലാതെ ഡിപ്രസ്ഡായ സ്റ്റേജ് വരെ തനിക്കുണ്ടായിട്ടുണ്ടെന്നാണ് മലയാളത്തിലെ ഒരു എന്റർടൈൻമെന്റ് ടെലിവിഷൻ ചാനലിന്റെ ഷോയില്‍ പങ്കെടുത്ത് സംസാരിക്കവെ ദീപ പറഞ്ഞത്. മോഡലിങിലൂടെയാണ് താന്‍ കരിയര്‍ ആരംഭിച്ചത്. അപ്പോള്‍ എല്ലാവരെയും പോലെ സിനീമയില്‍ അഭിനയിക്കണം എന്നൊക്കെ താനും ആഗ്രഹിച്ചു.
അതുപോലെ തന്നെ തന്റെ ജീവിതത്തിൽ സംഭവിച്ചു എന്നും ദീപ പറയുന്നു. അനാർക്കലി മരിക്കാറും ലുക്ക്മാനും നായികാ അനായകന്മാരായി എത്തിയ സുലേഖ മന്‍സില്‍ എന്ന ചിത്രത്തിലും ദീപ അഭിനയിച്ചിരുന്നു. ആ ചിത്രം ചെയ്യുന്ന സമയത്ത് ലുക്ക്മാനൊപ്പം ഒരു സിനിമ ചെയ്യണം എന്ന് താൻ ആഗ്രഹിച്ചു എന്നും ദീപ പറയുകയാണ്. ആ ആഗ്രഹം തന്റെ തൊട്ടടുത്ത ചിത്രമായ പെരുമാനിയില്‍ കൂടി താൻ സാധിച്ചു എന്നും ദീപ പറയുന്നു. സണ്ണി വെയ്ന്‍, വിനയ് ഫോര്‍ട്ട്, ലുക്ക്മാന്‍ അവറാന് എന്നിവര്‍ക്കൊപ്പം ദീപ തോമസും പെരുമാനിയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അത്തരത്തില്‍ ആഗ്രഹിക്കുന്നതെല്ലാം തനിക്ക് കിട്ടുന്നു. ജീവിതത്തിന്റെ മാജിക്കില്‍ താന്‍ വിശ്വസിക്കുന്നു. കരിക്ക് പോലൊരു വെബ് സീരിസ് എല്ലാവരും ആഗ്രഹിക്കുന്നതാണ്. അതിന്റെ ഡബ്സ്മാഷ് എല്ലാം ചെയ്ത കാലത്ത് ഒരിക്കലും അതിലൂടെ സിനിമയിലേക്ക് ഒരു തുടക്കം കിട്ടുമെന്ന് താൻ കരുതിയതല്ല എന്നാൽ പക്ഷെ അതൊക്കെ മാജിക്കാണ് എന്നും ദീപ പറയുന്നു. പെരുമാനി എന്ന സിനിമ കിട്ടിയപ്പോഴും ജീവിതത്തിന്റെ മാജിക്കിനെ കുറിച്ച് താന്‍ ചിന്തിച്ചു എന്നും ദീപ പറയുന്നു. കരിയറിന്റെ തുടക്കത്തില്‍ തനിക്ക് നല്ല സ്ട്രഗിളിങുണ്ടായിരുന്നു.
അവസരങ്ങള്‍ കിട്ടാതെ വല്ലാതെ ഡിപ്രസ്ഡായ സ്റ്റേജു പോലും തനിക്കുണ്ടായി. അഭിനയമാണ് തന്റെ ലോകമെന്ന് തിരിച്ചറിഞ്ഞതിന് ശേഷം അതിലേക്ക് എത്തിപ്പെടുന്നതിന് മുമ്പ് ഒരുപാട് കഷ്ടപ്പാടുകള്‍ നേരിടേണ്ടതായി വരാം. പക്ഷെ അതെല്ലാം അവിടെ എത്തും വരെ മാത്രമാണ് ഉള്ളത് അവിടെ എത്തിയതിന് ശേഷം മറ്റുള്ളവരുട കഷ്ടപ്പാടുകളെ കുറിച്ചറിയുമ്പോള്‍ നമ്മളുടെ കഷ്ടപ്പാടൊന്നും ഒരു കഷ്ടപ്പാടേയല്ലെന്ന് തോന്നിയിട്ടുണ്ട് എന്നും അപ്പോള്‍ തനിക്ക് അഭിമാനം തോന്നുമെന്നും ദീപ പറയുന്നു. ശരിക്കും ഓരോ കഷ്ടപ്പാടിനും ഓരോ കഥകള്‍ പറയാനുണ്ട്. തന്നെ സംബന്ധിച്ച് എന്താണോ നമുക്ക് സന്തോഷം തരുന്നത് അത് ചെയ്യുക എന്നതേയുള്ളൂ. സിനിയില്‍ നായികയായി തന്നെ അഭിനയിക്കണം എന്ന നിര്‍ബന്ധമൊന്നും തനിക്കില്ല. നല്ല റോളാണെങ്കില്‍ സപ്പോര്‍ട്ടിങ് റോള്‍ ചെയ്യാനും തനിക്ക് വിരോധമില്ല. അതിന്റെ പേരില്‍ ടൈപ്കാസ്റ്റ് ചെയ്യപ്പെടും എന്ന ഭയമില്ല തനിക്ക്. ഏത് തരം റോളുകള്‍ക്കും തയ്യാറാവുമ്പോഴാണ് അത് കണ്ട് മറ്റൊരു സിനിമയിലേക്കുള്ള വിളി വരുന്നത് എന്നതാണ് തന്റെ അനുഭവങ്ങൾ വെളിപ്പെടുത്തി ദീപ പറയുന്നത്. അതേസമയം നടിയും മോഡലുമായ ദീപ തോമസ് സിനിമ തിരക്കുകളിലാണ് ഇന്ന്.
നഴ്സിങ് മേഖലയില്‍ നിന്ന് സിനിമയിലേക്ക് എത്തിയ ദീപ മുൻപ് മുംബൈയിൽ ആണ് ജോലി ചെയ്തിരുന്നത്. ആ സമയത്തും ദീപയുടെ മനസിലാകെ സിനിമയായിരുന്നു. അതുകൊണ്ട് തന്നെ തന്റെ സിനിമാ സ്വപ്നങ്ങള്‍ കയ്യെത്തി പിടിക്കാൻ മോഡല്‍ രംഗത്തേക്ക് ദീപ ചുവടു വെച്ചു. മിസ് സൗത്ത് ഇന്ത്യ ഷോയുടെ ഒഡീഷനില്‍ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചതോടെ ജോലി ഉപേക്ഷിച്ച് ദീപ ഷോയില്‍ പങ്കെടുത്തു. നഴ്സിങ് ജോലി പൂര്‍ണമായി ഉപേക്ഷിച്ച് പിന്നീട് മോഡലിങ് തന്നെ കരിയറാക്കി മാറ്റി. പിന്നീട് ചില പരസ്യ ചിത്രങ്ങളിലും ദീപ അഭിനയിച്ചു. മോഡലിങ്ങും പരസ്യ ചിത്രങ്ങളും ഒരു വശത്ത് നടക്കുമ്പോള്‍ പ്രശസ്ത വെബ് സീരിസായ കരിക്കിന്റെ ഭാഗമായതോടെയാണ് ദീപ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. എന്നാൽ പക്ഷെ നിരവധി സിനിമകൾ ചെയ്തുവെങ്കിലും ദീപയെ കാണുമ്പോൾ കരിക്കിലെ താരമല്ലേയെന്നാണ് മിക്ക ആളുകളും ആദ്യം ചോദിക്കുന്നത് എന്നും ദീപ പറയുന്നു.