നടന് ദീപക് പറമ്പോലിനും നടി അപര്‍ണ ദാസിനും ഗുരുവായൂര്‍ അമ്പലനടയില്‍ പ്രണയസാഫല്യം. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ കണ്ണനെ സാക്ഷിയാക്കി ഇരുവരും ജീവിതത്തില്‍ ഒന്നായി. ഇന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു താരവിവാഹം. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും അനുഗ്രഹവര്ഷവുമായെത്തി.
വിനീത് ശ്രീനിവാസന് ചിത്രം ‘മലര്‍വാടി ആര്‍ട്സ് ക്ലബ്’ എന്ന ചിത്രത്തിലൂടെയാണ് ദീപക് പറമ്പോല്‍ സിനിമയിലേക്കെത്തിയത്. പിന്നീട് തട്ടത്തിന് മറയത്ത്, തിര, ഡി കമ്പനി, കുഞ്ഞിരാമായണം, രക്ഷാധികാരി ബൈജു, വിശ്വവിഖ്യാതരായ പയ്യന്മാര്, ക്യാപ്റ്റന്‍, ബി ടെക്ക്, കണ്ണൂര്‍ സ്ക്വാഡ്, മഞ്ഞുമ്മല്‍ ബോയ്സ്, വര്‍ഷങ്ങള്‍ക്ക് ശേഷം എന്നിവ വരെ എത്തിയിരിക്കുകയാണ് ദീപകിന്റെ കരിയര്‍.
‘ഞാന്‍ പ്രകാശന്’ എന്ന ഫഹദ് ഫാസില്‍ നായകനായെത്തിയ ചിത്രത്തിലൂടെയാണ് അപര്‍ണ സിനിമയിലേക്കെത്തിയത്. ബീസ്റ്റ് എന്ന വിജയ് ചിത്രത്തിലൂടെ തമിഴകത്തും താരം അരങ്ങേറ്റം കുറിച്ചിരുന്നു.’ഡാഡ’ എന്ന തമിഴ് ചിത്രത്തില്‍ നായികയായും ശ്രദ്ധേയായി. ‘ആദികേശവ’ എന്ന ചിത്രത്തിലൂടെ തെലുങ്കിലും അപര്‍ണ അരങ്ങേറ്റം കുറിച്ചു. മലയാളത്തില്‍ ‘സീക്രട്ട് ഹോം’ ആണ് അപര്‍ണയുടെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…