നടനായും അവതാരകനായും മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമായയാളാണ് നടന് ദീപന് മുരളി. കൂടാതെ ബിഗ്ബോസ് മലയാളം സീസണ് ഒന്നില്‍ മത്സരാര്‍ഥിയായും ദീപന് എത്തിയിരുന്നു. അതോടെയാണ് ആരാധകര്‍ താരത്തിന്റെ കുടുംബത്തെ കൂടുതല്‍ അറിഞ്ഞത്. സോഷ്യല്‍ ലോകത്ത് സജീവമാണ് ദീപന്. ഭാര്യ മായയും രണ്ട് പെണ്മക്കളും അടങ്ങുന്നതാണ് ദീപന്റെ കുടുംബം.
ഇപ്പോഴിതാ തന്റെ ജീവിതത്തിലെ നികത്താനാകാത്ത നഷ്ടത്തെക്കുറിച്ചാണ് ദീപന് പറയുന്നത്. അപ്രതീക്ഷിതമായി തന്നെ വിട്ടുപിരിഞ്ഞ അമ്മയെ കുറിച്ചാണ് ദീപന് പങ്കുവയ്ക്കുന്നത്. ആറ് വര്‍ഷം മുന്‍പാണ് ദീപന്റെ അമ്മ വിട പറഞ്ഞത്. ഇന്‍സ്റ്റഗ്രാമിലൂടെ അമ്മയുടെ ചിത്രം പങ്കുവച്ചാണ് ദീപന് ഓര്‍മ്മ പങ്കുവച്ചത്.
‘ജൂണ്‍ 19 – ഒരു വാക്ക് പോലും പറയാതെ എന്നെ തനിച്ചാക്കി അമ്മ പോയിട്ട് ഇന്നേക്ക് ആറ് വര്‍ഷം. എല്ലാവരുടെയും മുന്നില്‍ ഞാന്‍ ചിരിച്ചു പക്ഷെ,! അമ്മയുടെ മുഖത്തുനോക്കി ആദ്യമായി നിറഞ്ഞ മനസ്സോടെ ചിരിച്ച ആ ചിരിയും ഞാന്‍ മായ്ച്ചു. അമ്മയുടെ മരണം സൃഷ്ടിച്ച വലിയ ശൂന്യത നികത്താന്‍ കഴിയാത്ത വേദനയായി ഇന്നും..’ ദീപന് കുറിച്ചു.
തന്റെ വിവാഹം കാണണം എന്നായിരുന്നു അമ്മയുടെ ആഗ്രഹം. അങ്ങനെയാണ് പെട്ടെന്ന് വിവാഹം കഴിച്ചത്. എന്നാല്‍ അമ്മയ്ക്ക് കല്ല്യാണം കൂടാന്‍ കഴിഞ്ഞില്ലെന്നും ദീപന് പറഞ്ഞിരുന്നു.
അക്കാദമിയില്‍ പഠിക്കുന്ന സമയത്താണ് മായയും ദീപനും പരിചയപ്പെട്ടത്. അവിടെ ജോലിയ്ക്ക് എത്തിയതായിരുന്നു മായ. അങ്ങനെയുള്ള പരിചയമാണ് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തിയത്. ഇടയ്ക്ക് തങ്ങള്‍ ബ്രേക്കപ്പായി. അപ്പോഴും നല്ല സുഹൃത്തുക്കളായിരുന്നു. പിന്നീട് അമ്മയുടെ മരണത്തിന്റെ ആ സമയത്താണ് ഞങ്ങള്‍ കല്യാണം കഴിക്കാമെന്ന് തീരുമാനിച്ചത്. 2018ല്‍ ആണ് ദീപനും മായയും വിവാഹിതരായത്.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…