Film News

പിന്നിൽ ടെലഗ്രാം ഗ്രൂപ്പ് ടെയ്ലർ സ്വിഫ്റ്റിന്റെ വ്യാജ നഗ്നചിത്രങ്ങൾ എക്സിൽ പ്രചരിക്കുന്നു; പ്രതികരിച്ച് വൈറ്റ് ഹൗസും

സംഗീതജ്ഞ ടെയ്ലർ സ്വിഫ്റ്റിന്റെ വ്യാജ നഗ്നചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ച സംഭവം വലിയ വിവാദമാകുന്നു. വൈറ്റ്ഹൗസും ഈ വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിട്ടുണ്ട്.. സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ എക്സിലാണ് ടെയ്ലറിന്റെ ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചത്. ഇതിനോടകം ലക്ഷകണക്കിനാളുകൾ ഇത് പങ്കുവയ്ക്കുകയും ചെയ്തു. സംഭവത്തിൽ ഗായികയുടെ ആരാധകരും വൈറ്റ് ഹൗസും ആശങ്കയറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. ടെയ്‌ലറിന്റെ വ്യാജ ചിത്രങ്ങളിലൊന്ന് ഇതുവരെ 4.5 കോടിയാളുകളാണ് കണ്ടത്. അത് റീപോസ്റ്റ് ചെയ്തവരുടെ എണ്ണം ഏകദേശം 24000 പേരോളം വരും. ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് 17 മണിക്കൂറിനകമാണ് ഇത്രയും റീപോസ്റ്റ്. നിലവിൽ ചിത്രം നീക്കം ചെയ്തിട്ടുണ്ട്.

വ്യാപകമായി ചിത്രങ്ങൾ പ്രചരിച്ചതോടെ ടെയ്ല്റിന്റെ ആരാധകർ രം​ഗത്ത് വരികയായിരുന്നു. എക്സിൽ മറ്റ് ചിത്രങ്ങൾക്കൊപ്പം നൽകിയിരിക്കുന്ന ടാഗുകളിൽ മറ്റ് പോസ്റ്റുകൾ ആഡ് ചെയ്ത് നഗ്നചിത്രം മുക്കികളഞ്ഞു. എങ്കിലും ചിത്രങ്ങൾ ഇപ്പോഴും എക്സിൽ തന്നെ ഉണ്ടെന്നാണ് വിവരം. ഇതിൽ പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത് സ്ത്രീകളുടെ അശ്ലീലചിത്രങ്ങൾ നിർമ്മിക്കുന്ന ടെലഗ്രാം ഗ്രൂപ്പാണെന്നാണ് വിവരം. ഡിസൈനേഴ്‌സ് എന്ന് വിളിക്കുന്ന മൈക്രോസോഫ്റ്റിന്റെ സൗജന്യ ടെക്സ്റ്റ് ടു ഇമേജ് ജനറേറ്ററാണ് ടെലഗ്രാം ഗ്രൂപ്പിൽ ഉപയോഗിക്കുന്നതെന്നും റിപ്പോർട്ടുകളുണ്.

Ajay Soni