ഞങ്ങളുടേതായൊരു കുടുംബം ആരംഭിക്കുന്നതിനായി കാത്തിരിക്കുകയാണ് ഞങ്ങൾ, ദീപിക പദുകോൺ

Follow Us :

ബോളിവുഡ് താരങ്ങളായ ദീപിക പദുകോണും രണ്‍വീര്‍ സിംഗും ഇന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന രണ്ട് സിനിമാ താരങ്ങളാണ്. ഇരുവര്‍ക്കും സെപ്തംബറില്‍ ഒരു കുഞ്ഞ് വരുമെന്ന് ഇരുവരും അറിയിച്ചിരുന്നു. 2018ലാണ് ഇരുവരും വിവാഹിതരായത്. ഈ ആറ് വര്‍ഷത്തിനിടയ്ക്ക് പലപ്പോഴും ഇവരുടെ ഫാമിലി പ്ലാനിംഗിനെക്കുറിച്ചും കുട്ടികളെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ വരാറുണ്ട്. ഈയടുത്താണ് താര ദമ്പതികൾക്ക് കുഞ്ഞുണ്ടാവാന്‍ പോവുന്നുവെന്ന വാര്‍ത്ത ഇരുവരും പങ്കുവെച്ചത്. അടുത്തിടെയായി ദീപിക പദുകോണിനെ പലയിടങ്ങളിലായി കാണുമ്പോള്‍ മീഡിയകൾ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയും ചെയ്യുന്നുണ്ട്. ഗര്‍ഭിണിയായിരിക്കുന്ന വയര്‍ കാണിച്ച് വസ്ത്രം ധരിച്ചെത്തിയ വീഡിയോകളാണ് ശ്രദ്ധ നേടിയത്. ഇതിനിടയ്ക്ക് വൈറല്‍ ആകുന്നത് ഒരു പഴയ അഭിമുഖത്തില്‍ ദീപിക പദുകോണും രണ്‍വീർ സിങ്ങും പറഞ്ഞ ചില കാര്യങ്ങളാണ്. രാജീവ് മസന്ദുമായുള്ള ഒരു അഭിമുഖത്തില്‍ ദീപിക പദുകോണിനോട് നടിയായിരുന്നില്ലെങ്കില്‍ പകരം ദീപിക എന്തായി തീരുമായിരുന്നു എന്ന് ചോദിക്കുന്നുണ്ട്.

ഇതിന് മറുപടിയായി ദീപിക പദുകോൺ പറയുന്നത്, താന്‍ ഒരു കുടുംബവുമായി മൂന്ന് കുട്ടികളുമൊക്കെയായി, അവരെ നോക്കി ഇരിക്കുമായിരിക്കും എന്നാണ് ദീപിക പദുകോണ്‍ പറഞ്ഞത്. താന്‍ ഒരു നടിയായിരുന്നില്ലെങ്കില്‍ താന്‍ എന്തായിരിക്കും ചെയ്യുക എന്ന് തനിക്ക് അറിയില്ല. ചിലപ്പോള്‍ കുട്ടികള്‍ ഒക്കെ ചുറ്റും ഉണ്ടാകും. മൂന്ന് കുഞ്ഞു കുട്ടികള്‍. ഒരു സന്തുഷ്ട കുടുംബമായിരിക്കും തന്റേത്. അതേസമയം എന്താണോ ചെയ്യേണ്ടത് അത് താന്‍ ചെയ്യുന്നുണ്ട്,’ ദീപിക പദുകോണ്‍ പറഞ്ഞു. എന്നാല്‍ രണ്‍വീര്‍ സിംഗ് ഒരിക്കല്‍ പറഞ്ഞത് തനിക്ക് ഒരു പെണ്‍ കുഞ്ഞ് വേണം എന്നാണ്. ബോളിവുഡ് ബബ്ബിളിനോട് സംസാരിക്കവെയാണ് രണ്‍വീര്‍ സിംഗ് തന്റെ ആഗ്രഹം പറഞ്ഞത്. ആണ്‍കുട്ടിയാണോ പെണ്‍കുട്ടിയാണോ വേണ്ടതെന്നും അഭിമുഖത്തില്‍ രണ്‍വീര്‍ സിംഗിനോട് ചോദിക്കുന്നുണ്ട്. തനിക്ക് ഒരു പെണ്‍കുട്ടി വേണം എന്നാണ് ആഗ്രഹം. തനിക്ക് ചുറ്റും ഒരു സ്ത്രീയുടെ ഊര്‍ജം ഉണ്ടാവുന്നതാണ് ഇഷ്ടമെന്നാണ് രണ്‍വീര്‍ സിങ് ഇതിനു മറുപടിയായി പറഞ്ഞത്. എനിക്ക് തോന്നുന്നു അവര്‍ വളരെയധികം നൈസ് ആയ ഇന്റലിജന്റ് ആയ എന്നാല്‍ ദയാ ശീലം ഉള്ളവരായിരിക്കും.

താന്‍ ആഗ്രഹിക്കുന്നത് ഒരു സ്ത്രീത്വമുള്ള ഊര്‍ജമാണ് എന്നും’ രണ്‍വീര്‍ സിംഗ് അഭിമുഖത്തില്‍ പറയുന്നു. ഈയ്യടുത്ത് നല്‍കിയ മറ്റോരു അഭിമുഖത്തില്‍ കുട്ടികളെക്കുറിച്ചും കുടുംബ ജീവിതത്തെക്കുറിച്ചും ദീപിക സംസാരിച്ചിരുന്നു. ”എനിക്കും രണ്‍വീറിനും കുട്ടികളെ ഒരുപാടിഷ്ടമാണ്. ഞങ്ങളുടേതായൊരു കുടുംബം ആരംഭിക്കുന്നതിനായി കാത്തിരിക്കുകയാണ് ഞങ്ങൾ എന്നാണ് ദീപിക പദുകോൺ അന്ന് പറഞ്ഞത്. 2012ലാണ് രണ്‍വീര്‍ സിംഗും ദീപിക പദുകോണും തമ്മിൽ പരിചയത്തിലാകുന്നത്. ഇവർ ഒരുമിച്ച് രാമലീല എന്ന സിനിമ ചെയ്യുന്ന ഘട്ടത്തിലാണ് പ്രണയത്തിലാകുന്നത്. തുടര്‍ന്ന് ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2018ല്‍ ഇരുവരും വിവാഹിതരാകുകയും ചെയ്തു. വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നത് വരെ രണ്ട് പേരും പ്രണയിക്കുന്ന കാര്യം ഔദ്യോഗികമായി വെളിപ്പെടുത്തിയിരുന്നില്ല.

deepika-padukone-(2)

എന്നാല്‍ പക്ഷെ ഇരുവരും പ്രണയത്തിലാണെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചു കൊണ്ടേയിരുന്നിരുന്നു. ഇരുവരും വിവാഹിതരാകുന്നതിന്റെ കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് ഇവര്‍ പ്രണയത്തിലാണെന്ന് ഔദ്യോഗികമായി രണ്ട് പേരും പ്രഖ്യാപിച്ചത്. ആറ് വര്‍ഷത്തെ പ്രണയത്തിന് ശേഷം 2018 ലാണ് രണ്‍വീറും ദീപികയും വിവാഹം കഴിക്കുന്നത്. ഇറ്റലിയില്‍ വെച്ച് നടന്ന സ്വകാര്യ ചടങ്ങിൽ വെച്ചാണ് ഇരുവരും വിവാഹം കഴിച്ചത്. ഓണ്‍സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും ആരാധകരുടെ പ്രിയപ്പെട്ട ജോഡിയാണ് രണ്‍വീറും ദീപികയും. ഇരുവരും ഒരുമിച്ച് എത്തിയപ്പോഴൊക്കെ മനോഹരമായ സിനിമാ മുഹൂര്‍ത്തങ്ങള്‍ പിറന്നിട്ടുണ്ട്. ഓഫ് സ്‌ക്രീനിലും തങ്ങളുടെ പ്രണയം പരസ്യമായി പ്രകടിപ്പിക്കുന്നതില്‍ മടി കാണിക്കുന്നവരല്ല രണ്‍വീറും ദീപികയും.