Film News

പോസ്റ്റ് ഇട്ട് മിനിറ്റുകൾക്കുള്ളിൽ ആണ് വസ്ത്രം വിറ്റ് പോയത്

ഏറെ ആരാധകർ ഉള്ള താരമാണ് ദീപിക പദുക്കോൺ. താര മൂല്യത്തിലും മുന്നിലാണ് ദീപികയുടെ സ്ഥാനം. അമ്മയാവാൻ ഒരുങ്ങുകയാണ് ദീപിക. അതിന്റെ സന്തോഷം താരത്തിന്റെ മുഖത്ത് വ്യക്തവുമാണ്. കുഞ്ഞിനെ വരവേൽക്കുന്ന വിവരം പങ്കുവെച്ചതിനു പിന്നാലെ താരത്തിന്റെ ചിത്രങ്ങൾക്ക് കീഴെ ആരാധകർ ആശംസകളറിയിക്കുന്നുമുണ്ട്. അതേസമയം സോഷ്യൽ മീഡിയയിൽ ദീപകയുടെ ​ഗർഭകാല ഫാഷൻ ചർച്ചയാകാറുണ്ട്. ദീപകയുടെ വസ്ത്രങ്ങളും സ്റ്റൈലുമൊക്കെ വൈറൽ ആവാറുമുണ്ട്. വയർ മറച്ചുപിടിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളാണ് താരം ധരിക്കാറുള്ളത്. അടുത്തിടെ മുംബൈയിൽ നടന്ന തൻ്റെ ചർമ്മസംരക്ഷണ ബ്രാൻഡിൻ്റെ ഒരു പരിപാടിയിൽ പങ്കെടുത്തപ്പോൾ താരം ധരിച്ച ഇളം മഞ്ഞ നിറത്തിലുള്ള വസ്ത്രം വലിയ ചർച്ചയായിരുന്നു. . വോട്ട് ചെയ്യാൻ ഭർത്താവ് രൺവീർ സിംഗിനൊപ്പം എത്തിയപ്പോൾ ദീപിക ധരിച്ച വേഷവും തലക്കെട്ടുകളിൽ ഇടം നേടി. അതിനു ശേഷം ഹിറ്റായത് ഈ മഞ്ഞ ഗൗൺ ആണ്.

​ഗൗരി&നൈനിക ഡിസൈൻ ചെയ്ത വസ്ത്രത്തിന് ഏറെ പ്രശംസയും ലഭിച്ചിരുന്നു. ഇപ്പോൾ ഈ മഞ്ഞ ​ഗൗൺ വീണ്ടും ചർച്ചയായിരിക്കുകയാണ്. 82°E എന്ന തന്റെ ബ്യൂട്ടി ബ്രാന്റിന്റെ പ്രൊമോഷന്റെ ഭാ​ഗമായാണ് ദീപിക പദുക്കോൺ ഈ മഞ്ഞ ​ഗൗൺ ധരിച്ചത്. ഈ വസ്ത്രം ധരിച്ചതിന് പിന്നാലെ ദീപിക ഇത് വിൽപനയ്ക്ക് വെച്ചിരുന്നു. ആ വസ്ത്രം ചാരിറ്റി പ്രവർത്തനത്തിനായാണ് താരം വിൽപ്പനക്ക് വേണ്ടി വെച്ചത്. ഒരു ഇൻസ്റ്റാഗ്രാം റീലിലൂടെയാണ് ​ഗൗൺ വിൽപനയ്ക്ക് വെച്ചതായി താരം പറഞ്ഞത്.”ഫ്രഷ് ഓഫ് ദി റാക്ക്! ആരാണ് ഇതിൽ കൈകോർക്കുന്നത്!? എന്നായിരുന്നു താരം ചോദിച്ചത്. മണിക്കൂറുകൾ കൊണ്ടാണ് ഈ മഞ്ഞ ​ഗൗൺ വിറ്റുപോയത്. ഗൗൺ വിറ്റ് ലഭിക്കുന്ന തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകും. മാനസികാരോ​ഗ്യപ്രശ്നങ്ങളും വിഷാദരോ​ഗവുമുള്ളവർക്ക് പിന്തുണ ലഭിക്കാനായി ദീപിക ആരംഭിച്ച ലിവ് ലവ് ലാഫ് ഫൗണ്ടേഷനു വേണ്ടിയാണ് വസ്ത്രം വിറ്റത്. ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെയാണ് വസ്ത്രം വിറ്റതിനേക്കുറിച്ച് താരം പങ്കുവെച്ചത്.

ധരിച്ച് 72 മണിക്കൂറിന് ശേഷമാണ് ഗൗൺ വിൽപ്പനയ്ക്ക് വെച്ചതെന്നാണ് വിവരം. പോസ്റ്റ് പങ്കുവെച്ച് ഇരുപതുമിനിറ്റിനുള്ളിൽ വസ്ത്രം വിറ്റുപോയെന്ന് ദീപികയുടെ ടീമം​ഗങ്ങൾ അറിയിച്ചിട്ടുണ്ട്. ദീപകയുടെ ഈ ​ഗൗൺ 34000 രൂപയ്ക്കാണ് വിറ്റുപോയത്. വസ്ത്രം വിൽപനയ്ക്ക് വെച്ചതിന് പിന്നാലെ വാങ്ങിയ ആളെ ടാ​ഗ് ചെയ്ത് ​ഗൗൺ വിറ്റുപോയതായി വ്യക്തമാക്കിയിരുന്നു. എമ്പയർ കട്ട് വിത്ത് എ ഡ്രമാറ്റിക് ഫ്ലെയർ എന്നാണ് ദീപിക ഈ വസ്ത്രത്തെ വിശേഷിപ്പിച്ചത്. ഭർത്താവ് രൺവീർ സിം​ഗും താരത്തിന്റെ ലുക്കിനെ അഭിനന്ദിച്ചിരുന്നു. ഗൗണിന്റെ ഈ വിൽപ്പന ദീപികയുടെ ആരാധകർക്ക് അവരോടുള്ള അളവറ്റ സ്നേഹത്തിൻ്റെയും ആരാധനയുടെയും തെളിവാണ്. ഒപ്പം ദീപികയുടെ ഫാഷൻ തിരഞ്ഞെടുപ്പുകളോടുള്ള തീക്ഷ്ണമായ സ്നേഹവും പ്രതിഫലിക്കുന്നു. അതേസമയമ് ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് ദീപികയും നടനും ഭർത്താവുമായ രൺവീർ സിങ്ങും.

സെപ്റ്റംബറില്‍ കുഞ്ഞ് പിറക്കുമെന്നാണ് താരദമ്പതികള്‍ ആരാധകരെ അറിയിച്ചിരിക്കുന്നത്. 2018 ലായിരുന്നു ദീപികയുടെയും രണ്‍വീറിന്റെയും ദീര്‍ഘനാളത്തെ പ്രണയം വിവാഹത്തിലെത്തുന്നത്. ഇറ്റലിയിലായിരുന്നു വിവാഹചടങ്ങുകള്‍ നടന്നത്. പിന്നീട് മുംബൈയില്‍ സിനിമാപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കുമായി വിരുന്ന് നടത്തി. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ‘ഫൈറ്റര്‍’ എന്ന ചിത്രമാണ് ദീപികയുടേതായി ഒടുവില്‍ തിയേറ്ററില്‍ പ്രദര്‍ശനത്തിനെത്തിയത്. ‘കല്‍കി 2898’ എഡി, ‘സിംഗം എഗൈന്‍’ എന്നിവയാണ് റിലീസിനായി തയ്യാറെടുക്കുന്ന ചിത്രങ്ങള്‍.

Devika Rahul

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

9 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

13 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

14 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

15 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

17 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

18 hours ago