അയാള്‍ ഇങ്ങനെ ചെയ്തത് മഞ്ജുവിനോട് ഉള്ള വൈരാഗ്യം തീര്‍ക്കാനാണോ..?

ഒരുപാട് നാളത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു മഞ്ജു വാര്യര്‍ എന്ന നടി മലയാള സിനിമയിലേക്ക് തിരിച്ചു വന്നത്. മഞ്ജുവിന്റെ തിരിച്ചു വരവ് ആരാധകരും ആഘോഷമാക്കിയിരുന്നു. ഇപ്പോള്‍ താരത്തിന്റെ മേക്കോവറും പുതിയ ചിത്രങ്ങളും എല്ലാം വളരെയധികം ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. മാത്രമല്ല മഞ്ജുവിന് പ്രായം റിവേഴ്‌സ് ഗിയറിലാണ് എന്നാണ് ആരാധകരുടെ പൊതുവെയുള്ള അഭിപ്രായം. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രം ഹൗ ഓള്‍ഡ് ആര്‍ യുവില്‍ നായികയായി അഭിനയിച്ചുകൊണ്ടായിരുന്നു മഞ്ജു മലയാള സിനിമയിലേക്ക് ശക്തമായൊരു തിരിച്ചു വരവ് നടത്തിയത്. സ്ത്രീ കഥാപാത്രത്തിന് പ്രാധാന്യമുണ്ടായിരുന്ന ചിത്രം മഞ്ജു വളരെ നന്നായി ചെയ്തു എന്ന് പ്രേക്ഷകര്‍ വിലയിരുത്തി. പിന്നീട് താരത്തിന് കരിയറില്‍ വെച്ചടി കയറ്റമായിരുന്നു എന്നാലും ഒരിടയ്ക്ക് മഞ്ജു അഭിനയിച്ചത് കാരണം തന്റെ സിനിമ ഡീഗ്രേഡ് ചെയ്യപ്പെട്ടു എന്ന് സംവിധായകന്‍ ശ്രീകുമാര്‍ പറഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. ഒടിയല്‍ എന്ന ചിത്രത്തിലായിരുന്നു ഇത് സംഭവിച്ചത്.

ഇപ്പോള്‍ മരക്കാര്‍ എന്ന സിനിമ ഡീഗ്രേഡ് ചെയ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ഈ വാര്‍ത്ത വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. ഈ സാഹചര്യത്തില്‍ ഒടിയന്‍ റിലീസിന് ശേഷം മഞ്ജുവിനെ കുറിച്ച് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പറഞ്ഞ വാക്കുകള്‍ ഉദ്ദരിച്ച് ഒരു ആരാധിക എഴുതിയ കുറിപ്പാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാവുന്നത്. സിന്‍സി എന്ന യുവതിയുടേതാണ് കുറിപ്പ്. ‘ബ്രഹ്‌മാണ്ഡ ചിത്രമെന്ന പരിവേഷം കൊടുത്ത് കഴിഞ്ഞ രണ്ട് വര്‍ഷമായി സിനിമ പ്രേമികളെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയിട്ട് ഒടുവില്‍ എല്ലാ പ്രതീക്ഷകള്‍ക്കും ഇപ്പുറം ഒരു ശരാശരി ഒരു തവണ മാത്രം കണ്ടിരിക്കാവുന്ന ചിത്രം എന്ന നിലയിലേക്ക് നിങ്ങളുടെ സിനിമ എത്തി നില്‍ക്കുന്നു. ഇതിന് കാരണം മഞ്ജു വാരിയര്‍ ആണോ?. മിസ്റ്റര്‍ ശ്രീകുമാര്‍ മേനോന്‍, താങ്കളെ എനിക്ക് 4 വര്‍ഷത്തെ കേട്ട് പരിചയം മാത്രമേ ഉള്ളൂ… അതും മഞ്ജുവിന്റെ രണ്ടാമത്തെ വരവിന് കാരണമായ പരസ്യ സംവിധായകന്‍ എന്ന പേരില്‍. മഞ്ജുവാരിയര്‍ എന്ന നടിയെ മാത്രമേ നിങ്ങളുടെ കണ്ണില്‍ നിങ്ങള്‍ കാണുന്നുള്ളൂ… അവരിലെ പ്രതിഭയെ നിങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല….ഉണ്ടായിരുന്നെങ്കില്‍ ഇന്റര്‍വ്യൂകളില്‍ അവരുടെ പേര് നിങ്ങള്‍ ഉച്ചരിക്കില്ല…. സൈബര്‍ ആക്രമണത്തിന്റെ കാരണം അവരാണ് എന്ന് പറയാന്‍.. അവര്‍ക്ക് നേരെ വിരല്‍ ചൂണ്ടാന്‍ ഉള്ള യോഗ്യത ഉണ്ടോ എന്ന് നിങ്ങള്‍ സ്വയം ചിന്തിക്കേണ്ട സമയമാണ് ഇത് എന്നെല്ലാമായിരുന്നു കുറിപ്പിന്റെ ഉള്ളടക്കം.

 

 

Rahul

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

9 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

13 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

14 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

15 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

17 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

18 hours ago