ആ കുഞ്ഞൊന്നു കരഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ചിന്തിച്ചുപോയി, ടെൻസി ടോണി

കഴിഞ്ഞ ദിവസമാണ് നടി രഞ്ജുഷയെ ഫ്‌ളാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കാണുന്നത്. രാവിലെ ഒൻപതര ആയിട്ടും ഷൂട്ടിങ് ലൊക്കേഷനിൽ എത്താതിരുന്നതിനെ തുടർന്നാണ് രഞ്ജുഷയുടെ പാർട്ടണർ താരത്തിനെ അന്വേഷിച്ച് വരുന്നത്. എന്നാൽ ഫ്‌ളാറ്റിന്റെ ഡോർ പൂട്ടി ഇട്ടിരുന്നത് കൊണ്ട് സെക്കൂരിറ്റിയുടെ സഹായത്തോടെ പിൻവാതിൽ കൂടി അകത്ത് കയറി നോക്കിയപ്പോഴാണ് രഞ്ജുഷയെ മരിച്ച നിലയിൽ കാണുന്നത്. സീരിയൽ ലോകത്തിനു ഒരു വലിയ ഷോക്ക് തന്നെയാണ് രഞ്ജുഷയുടെ മരണവാർത്ത നൽകിയത്. എന്നാൽ ഇപ്പോൾ രഞ്ജുഷയുടെ വീട്ടിൽ പോയപ്പോഴുള്ള കാര്യങ്ങൾ പ്രേക്ഷകരുമായി പങ്കുവെക്കുകയാണ് യൂട്യൂബറും നടി ഡിംപിൾ റോസിന്റെ അമ്മയുമായ ടെൻസി ടോണി.

 

ടെൻസി ടോണിയുടെ വാക്കുകൾ ഇങ്ങനെ, ഞാനും ഡിംപിളും കൂടിയാണ് രഞ്ജുഷയുടെ വീട്ടിൽ പോകുന്നത്. വർഷങ്ങൾ കൊണ്ട് രഞ്ജുഷയും ഡിംപിലും തമ്മിൽ സുഹൃത്തുക്കൾ ആയിരുന്നു. ഒരു മിടുക്കി കുട്ടിയായിരുന്നു അവൾ. എത്ര തിരക്ക് ആണെങ്കിലും ബന്ധങ്ങൾ കാത്ത് സൂക്ഷിക്കുന്നതിൽ അവൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ആ അവൾ ഇങ്ങനെ ചെയ്യുമെന്ന് ഒരിക്കലും വിശ്വസിക്കാൻ കഴിയുന്നില്ല. ഞാനും ഡിംപിളും അവളുടെ വീട്ടിലേക്ക് ചെന്നപ്പോൾ ഞങ്ങളെ കണ്ടു കൊണ്ട് അവളുടെ ‘അമ്മ കരയാൻ തുടങ്ങിയിരുന്നു. എന്നാൽ അവളുടെ മകൾ, ആ കൊച്ചു കുട്ടി അവരോട് പറഞ്ഞു, അമ്മുമ്മ കരയരുത്, സ്ട്രോങ്ങ് ആയി നിൽക്കണം എന്നും ആണ് അവൾ പറഞ്ഞത്. ഒരു തവണയേ അവൾ കരഞ്ഞോളു. പിന്നെ അവൾ കരഞ്ഞില്ല.

അവൾ ഒന്ന് കരഞ്ഞെങ്കിൽ എന്ന് ഞങ്ങൾക്ക് തോന്നി പോയി. കാരണം അത്രയേറെ വേദന ആ കുഞ്ഞു മനസ്സിൽ കാണും. പക്ഷെ അവൾക്ക് അമ്മയെ വലുതായി മിസ് ചെയ്യുമെന്ന് തോന്നുന്നില്ല. കാരണം അവൾ ജനിച്ച കാലം മുതൽ മുത്തച്ഛനും മുത്തശ്ശിയുമാണ് അവളെ വളർത്തിയത്. ആത്മ ഹ,ത്യ ചെയ്യുന്ന മക്കൾക്ക് അങ്ങ് ചെയ്താൽ മതി. എന്നാൽ അവർ ഈ ലോകത്ത് നിന്ന് പോയി കഴിഞ്ഞിട്ടുള്ള അവരുടെ മാതാപിതാക്കളുടെ ജീവിതം എങ്ങനെയാണെന്ന് അവർക്ക് അറിയണ്ടല്ലോ. പിന്നീടുള്ള ജീവിതം ഞങ്ങൾ എങ്ങനെയാണു മുന്നോട്ട് കൊണ്ട് പോകുന്നത് എന്ന് ചിന്തിച്ചാൽ അവർ ഇങ്ങനെ ചെയ്യില്ല. മീഡിയയിൽ കേട്ടത് ഒന്നും അല്ല യഥാർത്ഥത്തിൽ സംഭവിച്ചത്. ഞങ്ങൾ അവിടെ പോയി നേരിൽ അറിഞ്ഞ കാര്യങ്ങളുമായി മീഡിയയിൽ പറയുന്ന വാർത്തകൾക്ക് ഒരു ബന്ധവുമില്ല എന്നുമാണ് ടെൻസി ടോണി പറയുന്നത്.

Devika

Recent Posts

ആ പാട്ട് എന്തിനെന്ന് ആലോചിച്ചപ്പോളാണ് അത് പെണ്ണിനെക്കുറിച്ചോ അല്ലെങ്കിൽ മദ്യത്തെ കുറിച്ചോ ആകട്ടെ എന്ന് ചിന്തിച്ചത്, വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ്, ധ്യാൻ എന്നിവർ അഭിനയിച്ച ചിത്രം വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ നല്ല പ്രേഷക പ്രതികരണം…

35 mins ago

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

2 hours ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

3 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

3 hours ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

3 hours ago

നയന്താരയോട് താൻ അധികം സംസാരിച്ചിട്ടില്ല, അജു വര്ഗീസ്

മലയാളത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറിയെങ്കിലും മലയാളത്തിൽ കുറച്ച് സിനിമകളിൽ മാത്രമേ നടി നയൻതാര അഭിനയിച്ചിട്ടുമുള്ളൂ. നയൻതാരയും നിവിൻ പോളിയും ആദ്യമായി മലയാളത്തിൽ…

4 hours ago