Film News

കോളിവുഡിലേക്ക് ചുവടുവച്ച് ദേവനന്ദ!! അരണ്‍മനൈ 4 തിയ്യേറ്ററിലേക്ക്

മാളികപ്പുറം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ആരാധക ഹൃദയത്തിലിടം നേടിയ ബാല താരമാണ് നടി ദേവനന്ദ. ചിത്രത്തിലെ കല്ലുവിനെ സ്വന്തം വീട്ടിലെ കുട്ടിയായിട്ടാണ് ആരാധകര്‍ സ്വീകരിച്ചത്. പിന്നാലെ തന്നെ താരത്തിന്റെ രണ്ടാമത്തെ ചിത്രവും പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ താരം കോളിവുഡിലേക്കും ചുവടുവയ്ക്കുകയാണ്.

ദേവനന്ദയുടെ ആദ്യ തമിഴ് ചിത്രം അരണ്‍മനൈ നാല് റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. ചിത്രം നാളെ തിയ്യേറ്ററിലെത്തുകയാണ് നടന്‍ സുന്ദര്‍ സിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അരണ്‍മനൈ രണ്ടും മൂന്നും ഭാഗങ്ങള്‍ ഹിറ്റായിരുന്നു. സുന്ദറിന്റെ ഭാര്യയും നടിയുമായ ഖുശ്ബു തന്നെയാണ് നാലാം ഭാഗവും നിര്‍മ്മിച്ചത്.

തമന്നയും റാഷി ഖന്നയുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. ഹൊറര്‍ കോമഡി ചിത്രമാണ് അരണ്‍മനൈ. യോഗി ബാബു, വിടിവി ഗണേഷ്, ദില്ലി ഗണേഷ്, കോവൈ സരള എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഹിപ്‌ഹോപ്പ് തമിഴയാണ്. ഛായാഗ്രഹണം നിര്‍വഹിച്ചത് ഇ കൃഷ്ണമൂര്‍ത്തിയാണ്. എഡിറ്റിംഗ് ഫെന്നി ഒലിവര്‍, കലാസംവിധാനം ഗുരുരാജ്, നൃത്തസംവിധാനം നിര്‍വഹിച്ചത് ബൃന്ദ മാസ്റ്ററുമാണ്.

Anu