മലയാളത്തിലെ എക്കാലത്തേയും ഹിറ്റ് സിനിമകളില്‍ ഒന്നായിരുന്നു ദേവാസുരം. ഒരുപാട് സിനിമകള്‍ സിനിമാ പ്രേമികള്‍ക്ക് സമ്മാനിച്ച് നമ്മെ വിട്ടുപോയ ഐ.വി ശശി എന്ന സംവിധായകന്റെ തികച്ചും വ്യത്യസ്തമായ രീതിയിലുള്ള ഒരു സിനിമയായിരുന്നു ദേവാസുരം. ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച മംഗലശ്ശേരി നീലകണ്ഠനെ മലയാളികള്‍ എങ്ങനെ മറക്കും.
മോഹന്‍ലാല്‍ മംഗലശ്ശേരി നീലകണ്ഠനായി വെള്ളിത്തിരയില്‍ മികച്ച പ്രകടനം കാഴ്ച്ച വച്ചപ്പോള്‍ രേവതിയുടെ ഭാനുമതി എന്ന കഥാപത്രവും ഏറെ ശ്രദ്ധേയമായി. വളരെ ശക്തമായ ഒരു കഥാപാത്രമായിരുന്നു രേവതി തകര്‍ത്ത് അഭിനയിച്ച ഭാനുമതി എന്ന കഥാപാത്രം. ഇപ്പോഴിതാ ചിത്രത്തിലെ നായികയായി തന്നെ ആയിരുന്നില്ല അവര്‍ മനസ്സില്‍ കണ്ടത് എന്ന് രേവതി തുറന്ന് പറഞ്ഞ കാര്യങ്ങള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. ശോഭനക്കും, ഭാനുപ്രിയക്കും വേണ്ടി മോഹന്‍ലാലും രഞ്ജിത്തും ഒരുപാട് വാശി പിടിച്ചു. അവരില്‍ ആരെങ്കിലും മതി എന്ന രീതിയില്‍ തന്നെ നിന്നു. കാരണം അവര്‍ രണ്ടുപേരും നര്‍ത്തകിമാരാണ്. പക്ഷേ,ഐ.വി ശശി സാറാണ് താന്‍ മതിയെന്ന് തീരുമാനിക്കുന്നത്.
നെടുമുടി വേണുവിന്റെ മകളായും, നീലകണ്ഠന്റെ തോല്‍വിക്ക് കാരണമാകുന്ന ഭാനുമതിയായും താന്‍ ചേരും എന്ന ശശി സാറിന്റെ നിഗമനമാണ് താന്‍ ഭാനുമതിയാകാന്‍ കാരണമായത് എന്നാണ് രേവതി പറഞ്ഞത്. അതേസമയം, മോഹന്‍ലാലാണ് രേവതിയെ ദേവാസുരത്തിലേക്ക് നിര്‍ദേശിച്ചതെന്ന് ഒരിക്കല്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ദേവാസുരത്തില്‍ വേഷം നല്കിയ മോഹന്‍ലാലിനോട് പിന്നീട് രേവതി യാതൊരു നന്ദിയും പറഞ്ഞില്ല എന്ന തരത്തിലായിരുന്നു വാര്‍ത്ത. എന്നാല്‍, മറ്റ് നടിമാരെയാണ് മോഹന്‍ലാല്‍ ഈ കഥാപാത്രത്തിലേക്ക് നിര്‍ദേശിച്ചതെന്നും തന്നെ വിളിച്ചത് ഐ.വി ശശി സാര്‍ ആയിരുന്നെന്നും രേവതി മറുപടി പറഞ്ഞിരുന്നു.
ഇപ്പോൾ സൂപ്പര്‍താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…