വഞ്ചനയും പ്രതികാരവും; ഷംനയ്ക്ക് ഒപ്പം ഒരുപിടി മികച്ച താരങ്ങള്‍, ഡെവിള്‍ നാളെ തിയേറ്ററുകളില്‍

തെന്നിന്ത്യൻ നായികയും മലയാളിയുമായ ഷംന കാസിം(പൂർണ), മിഷ്കിൻ, വിധാർത്ഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജി ആർ ആദിത്യ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഡെവിൾ’. ചിത്രം നാളെ തീയറ്ററിലെത്തും. വ്യത്യസ്തമായ ഒരുപിടി ചിത്രങ്ങളിലൂടെ തമിഴ്ചലച്ചിത്രലോകത്ത് തന്റേതായ ഇരിപ്പിടമുണ്ടാക്കിയ സംവിധായകനാണ് മിഷ്കിൻ. അഭിനയരം​ഗത്തും സജീവമാണ് അദ്ദേഹം. മിഷ്കിൻ്റെ സഹോദരൻ ജി ആർ ആദിത്യ ആദ്യമായി സംവിധാനം ചെയ്യുന്ന ഡെവിൾ നിർമ്മിച്ചിരിക്കുന്നത് മാരുതി ഫിലിംസ്, എച്ച് പിക്‌ചേഴ്‌സ് എന്നീ ബാനറുകളിൽ ആർ.രാധാകൃഷ്ണൻ & എസ്.ഹരി എന്നിവർ ചേർന്നാണ്. പി.ജ്ഞാനശേഖർ ആണ് സഹ നിർമ്മാതാവ്. ഷംനാ കാസിം (പൂർണ), വിദാർത്ഥ് എന്നിവരെ കൂടാതെ അദിത് അരുൺ, തരി​ഗൺ, ശുഭശ്രീ രായഗിരി എന്നിവരും മറ്റുപ്രധാനവേഷങ്ങളിൽ എത്തുന്നുണ്ട്. നോക്‌സ് സ്റ്റുഡിയോസ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത്.

മിഷ്കിൻ സംഗീതസംവിധായകനായി അരങ്ങേറുന്ന ചിത്രംകൂടിയാണ് ഡെവിൾ. ചിത്രത്തിൻ്റെ ഛായാഗ്രഹണവും എഡിറ്റിംഗും യഥാക്രമം കാർത്തിക് മുത്തുകുമാറും ഇളയരാജയും നിർവ്വഹിക്കുന്നു. ആർട്ട് – ആൻ്റണി മരിയ കേർളി, വസ്‌ത്രാലങ്കാരം – ഷൈമ അസ്ലം, സൗണ്ട് മിക്‌സ് – തപസ് നായക്, സൗണ്ട് ഡിസൈൻ – എസ്.അലഗിയക്കൂത്തൻ, ലൈൻ പ്രൊഡ്യൂസർ – എൽവി ശ്രീകാന്ത്ലക്ഷ്മൺ, സഹസംവിധായകൻ – ആർ.ബാലചന്ദർ, കളറിസ്റ്റ് – രാജരാജൻ ഗോപാൽ, സ്റ്റണ്ട് – രാംകുമാർ, സ്റ്റിൽസ് – അഭിഷേക് രാജ്, പബ്ലിസിറ്റി ഡിസൈൻ – കണദാസൻ, വിഎഫ്എക്‌സ് – ആർട്ട് എഫ്എക്സ്, വിഎഫ്എക്‌സ് സൂപ്പർവൈസർ – ടി.മാധവൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – എസ്.വെങ്കടേശൻ, പിആർഒ – സതീഷ് കുമാർ ശിവ എഐഎം, പി.ശിവപ്രസാദ്, പ്രമോഷൻസ് – കെ വി ദുരൈ DEC, പ്ലമേറിയ മൂവീസ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

Ajay

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

3 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

4 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

4 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

4 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

4 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

4 hours ago