തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ മുപ്പത്തിയൊൻപതാം ജന്മദിനമാ ആണ് ഇന്ന്. ലോകമെമ്പാടുമുള്ള ആരാധകർ നയൻതാരയ്ക്ക് ആശംസകൾ നേരുകയാണ് ഈ അവസരത്തിൽ. എന്നാൽ ഈ അവസരത്തിൽ ധനുഷ് നയൻതാരയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. യാരടി നീ മോഹിനി എന്ന സിനിമയിലൂടെ ഹിറ്റ് കോംബോ ആയി ധനുഷും നയൻതാരയും മാറിയിരുന്നു. ഈ സമയത്ത് ആണ് നയൻതാരയെ കുറിച്ച് ഒരു അഭിമുഖത്തിൽ ധനുഷ് തുറന്നു പറഞ്ഞത്. യാരടി നീ മോഹിനിയിൽ അഭിനയിച്ചപ്പോഴുള്ള അനുഭവങ്ങളും താരം പങ്കുവെച്ചിരുന്നു. അതിൽ നയൻതാര താൻ സ്നേഹിക്കുന്നവർക്ക് വേണ്ടി എന്തും ചെയ്യാൻ മനസുള്ള ഒരു പെൺകുട്ടിയാണ് എന്നാണ് ധനുഷ് പറഞ്ഞത്.
സ്നേഹിക്കുന്നവർക്ക് വേണ്ടി ഏതറ്റം വരെ പോകാനും നയൻതാര നായാറാകാറുണ്ട്. അവർക്ക് വേണ്ടി എന്ത് കൊടുക്കാനും താരത്തിന് മനസ്സ് ആണെന്നും ധനുഷ് പറഞ്ഞു. എന്നാൽ പെട്ടന്ന് ദേക്ഷ്യപ്പെടുന്ന സ്വഭാവക്കാരിയാണ് നയൻസ് എന്നും ധനുഷ് പറഞ്ഞിരുന്നു. അതിനു ശേഷം നയൻതാര പ്രധാന വേഷത്തിൽ എത്തിയ നാനും റൗഡിതാ എന്ന ചിത്രം നിർമ്മിച്ചത് ധനുഷ് ആയിരുന്നു. എന്നാൽ ചിത്രത്തിലെ നിർമ്മാണവുമായി ബന്ധപ്പെട്ടു നയൻതാരയുമായി ചില അസ്വാരസ്വങ്ങൾ ധനുഷിന് ഉണ്ടായെന്നും ധനുഷും നയൻതാരയും തമ്മിൽ അത്ര നല്ല അടുപ്പത്തിൽ അല്ല ഇപ്പോൾ എന്നും ഉള്ള വാർത്തകളും പുറത്ത് വന്നിരുന്നു.
ചിത്രത്തിലെ നയൻതാരയുടെ അഭിനയം ധനുഷിന് ഇഷ്ടപ്പെട്ടില്ല എന്നതാണ് ഇതിനു കാരണമായി പ്രചരിച്ചത്. എന്നാൽ ഈ ചിത്രത്തിൽ കൂടി വലിയ തോതിൽ ഉള്ള ജനപ്രീതിയാണ് നയൻതാര നേടി എടുത്തത്. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്ക്കാരവും നയന്താരയ്ക് ലഭിച്ചിരുന്നു. പുരസ്ക്കാരം വാങ്ങാൻ എത്തിയപ്പോൾ ചിത്രത്തിലെ എന്റെ അഭിനയം ധനുഷിന് ഇഷ്ട്ടപെട്ടിരുന്നില്ല എന്ന് നയൻതാരയും തുറന്നു പറഞ്ഞിരുന്നു.
നടന് ധര്മ്മജന് ബോള്‍ഗാട്ടി വീണ്ടും വിവാഹിതനായി. വധു ഭാര്യ അനുജ തന്നെ. ഇന്ന് രാവിലെയാണ് ധര്മ്മജന് സോഷ്യല്‍ മീഡിയയിലൂടെ തന്റേയും…
പ്രേഷകരുടെ പ്രിയങ്കരിയായ നടിയാണ് നവ്യ നായർ, വർഷങ്ങൾക്ക് മുമ്പ് ഏഷ്യാനെറ്റിന്റെ ഒരു അവാർഡ് ഷോയിൽ ഡാൻസ് അവതരിപ്പിച്ച നവ്യക്ക് മേക്കപ്പിന്റെ…
സോഷ്യൽ മീഡിയിൽ സജീവമായ ഒരു ഗായിക ആണ് അഭയ ഹിരണ്മയി, ഇപ്പോൾ താൻ പങ്കുവെച്ച പോസ്റ്റിന് താഴെ ഒരാൾ പങ്കുവെച്ച…
മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന എല്ലാവരും പറയുന്ന നടിയാണ് ഉർവശി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രം 'ഉള്ളൊഴുക്ക് ' മികച്ച…
മലയാള സിനിമയിൽ ഏത് വേഷവും കൈകാര്യം ചെയുന്ന നടനാണ് സിദ്ധിഖ്, ഇപ്പോൾ നടന്റെ അഭിനയത്തെ കുറിച്ച് ആസിഫ് അലി പറഞ്ഞ…
മുംബൈയില്‍ പുതുതായി തുറന്ന അടല്‍ സേതുവില്‍ വിള്ളലുകളെന്ന് റിപ്പോര്‍ട്ട്. 17,843 കോടി രൂപ ചെലവില്‍ നിര്‍മിച്ചിരിക്കുന്ന ട്രാന്‍സ്ഹാര്‍ബര്‍ വലിയ കൊട്ടിഘോഷങ്ങളിലൂടെയാണ്…