ഐശ്വര്യയും ധനുഷും വിവാഹ ബന്ധത്തിലായിരിക്കെ തന്നെ പരസ്പരം പറ്റിക്കുകയായിരുന്നു

Follow Us :

പരസ്പ്പരം പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ഐശ്വര്യയും ധനുഷും. വിവാഹം നടക്കുമ്പോൾ ധനുഷിന് 21-ും ഐശ്വര്യയ്ക്ക് 23-ും ആയിരുന്നു പ്രായം. 2004ല്‍ വിവാഹിതരായ ധനുഷും ഐശ്വര്യ രജനീകാന്തും 20 വര്‍ഷത്തോളം നീണ്ട തങ്ങളുടെ വൈവാഹിക ജീവിതം അവസാനിപ്പിക്കാനുള്ള ഔദ്യോഗികമായ നടപടികളിലൂടെ കടന്നു പോവുകയാണ്. രണ്ട് വര്‍ഷം മുമ്പ് തന്നെ ഇരുവരും സെപറേറ്റഡ് ആവുകയാണെന്ന് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. ഇപ്പോഴിതാ പുറത്തു വരുന്നത് ധനുഷ് രണ്ടാമതും വിവാഹിതനാവുകയാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങളാണ്. ധനുഷ് തനിക്ക് ഇനി സിനിമയില്‍ നിന്ന് ഒരു പെണ്‍കുട്ടിയെ വേണ്ടെന്ന തീരുമാനം എടുത്തിട്ടുണ്ടെന്നും വാർത്തകൾ വന്നിരുന്നു. ധനുഷ് തന്നെ തനിക്ക് വേണ്ട പെണ്‍കുട്ടിയെ തിരയുന്നുണ്ടെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍.

എന്നാല്‍ ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. അതേസമയം തന്നെ ധനുഷിന്റെ പിതാവും സംവിധായകനുമായ കസ്തൂരി രാജ ധനുഷിനെക്കൊണ്ട് രണ്ടാമതും വിവാഹം ചെയ്യിക്കാനുള്ള ശ്രമങ്ങള്‍ നേരത്തെ നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ധനുഷിന്റേയും ഐശ്വര്യയുടെയും മക്കളായ യാത്രയും ലിംഗയും ധനുഷിനൊപ്പമാണ് താമസം. ഇതിനിടെ ഐശ്വര്യ രജനികാന്ത് വീണ്ടും വിവാഹിതയാകുകയാണെന്ന വാര്‍ത്തകളും പുറത്തു വന്നിരുന്നു. പക്ഷെ ഔദ്യോഗികമായി ഇതു സംബന്ധിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. ധനുഷിന്റേയും ഐശ്വര്യയുടെയും ഡിവോഴ്‌സ് പ്രഖ്യാപനം വലിയ രീതിയില്‍ തന്നെ തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ഞെട്ടിച്ചിരുന്നു. മക്കളായ യാത്രയുടെയും ലിംഗയുടെയും കാര്യത്തിൽ ഉത്തരവാദിത്തത്തോടെ ഒരുമിച്ചു നില്‍ക്കുമെന്നും രണ്ട് പേരും സുഹൃത്തുക്കളായി വിവാഹ ബന്ധം അവസാനിപ്പിക്കുകയാണെന്നുമായിരുന്നു 2018ല്‍ ധനുഷ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞിരുന്നത്. പ്രേക്ഷകരെ മാത്രമല്ല, സൂപ്പര്‍ സ്റ്റാര്‍ രജിനികാന്തിനെ വരെ ഞെട്ടിച്ചിരുന്നു.

ഇവര്‍ തമ്മില്‍ വീണ്ടും ഒത്തു ചേരുന്നതിനായി രജിനികാന്ത് തന്നെ ഇടപെട്ട് സംസാരിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കസ്തൂരി രാജ തന്നെ നേരിട്ട് ഇടപെട്ടെങ്കിലും മകന്റെ മനസ് മാറ്റാന്‍ അദ്ദേഹത്തിനും സാധിച്ചില്ല. ഇരുവരും വേര്‍പെടുകയാണെന്ന് അറിയിച്ച് രണ്ട് വര്‍ഷത്തിന് ശേഷമാണ് ഔദ്യോഗികമായി കോടതി വഴി വിവാഹ ബന്ധം വേര്‍പെടുത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്. എന്നാൽ പക്ഷെ വിവാഹ മോചിതരാകാൻ തീരുമാനിച്ചെങ്കിലും മക്കളുടെ കാര്യങ്ങളില്‍ ഒരുമിച്ചുണ്ടാകുമെന്നും എന്നാല്‍ ഇരുവരും വേര്‍പെട്ടായിരിക്കും മുന്നോട്ടുള്ള ജീവിതമെന്നുമാണ് അവര്‍ അറിയിച്ചത്. നിയമപരമായി ഇരുവരും വേര്‍പിരിയാത്തത് കൊണ്ട് തന്നെ വീണ്ടും ഇരുവരും ഒന്നിക്കും എന്ന പ്രതീക്ഷ പ്രേക്ഷകര്‍ക്കുണ്ടായിരുന്നു. വേര്‍പിരിഞ്ഞതിന് ശേഷം സംവിധാനത്തിലേക്ക് തിരിച്ചെത്തിയ ഐശ്വര്യയുടെ സിനിമയ്ക്ക് ധനുഷ് പിന്തുണ നല്‍കിയതും, പോസ്റ്റര്‍ ഷെയര്‍ ചെയ്തതും എല്ലാം ആ പ്രതീക്ഷ നിലനിർത്തി. ഇതിന് പിന്നാലെയാണ് ഇരുവരും കുടുംബ കോടതിയില്‍ ഔദ്യോഗിമായി വിവാഹം വേര്‍പിരിയുന്നതിന് ഹര്‍ജി നല്‍കിയത്. ഇതിനിടെ ധനുഷിന്റെയും ഐശ്വര്യയുടെയും ദാമ്പത്യ ജീവിതത്തിനിടയില്‍ വിള്ളലുണ്ടാവാനുള്ള പല കാരണങ്ങളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു.

ധനുഷിന് ഒപ്പം അഭിനയിച്ച നടിമാരുമായി ഉണ്ടായിരുന്ന ബന്ധമാണ് വിവാഹ മോചനത്തിലേക്ക് നയിച്ചതെന്നും അതല്ല, ഐശ്വര്യയ്ക്ക് ഉണ്ടായിരുന്ന വിവാഹേതര ബന്ധമാണ് വേർപിരിയാനുള്ള കാരണം എന്നുമെല്ലാം റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. തുടക്കം മുതല്‍ കേട്ടത്, ത്രീ എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ നടി ശ്രുതി ഹാസനുമായി ധനുഷ് പ്രണയത്തിലായി എന്നാണ്. ത്രീ സംവിധാനം ചെയ്തത് ഐശ്വര്യ രജിനികാന്ത് തന്നെയായിരുന്നു. ശ്രുതി ഹാസന്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഉയര്‍ന്നു വന്നിട്ടുള്ള പേര് അമല പോളിന്റേതാണ്. വേലയില്ല പട്ടൈധാരി എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് പിന്നാലെയാണ് ഇരുവരും തമ്മില്‍ ബന്ധമുള്ളതായി വാര്‍ത്തകള്‍ പുറത്തു വന്നത്. എന്തായാലും ധനുഷിന്റെ വഴി വിട്ട ബന്ധങ്ങളാണ് ഇരുവരുടെ കുടുംബത്തെയു വേര്‍പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. അത് മാത്രമല്ല, അടുത്തിടെ ഗായിക സുചിത്രയും ഇവര്‍ക്കെതിരെ വലിയ രീതിയിലുള്ള ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഐശ്വര്യയും ധനുഷും വിവാഹ ബന്ധത്തിലായിരിക്കെ തന്നെ പരസ്പരം പറ്റിക്കുകയായിരുന്നുവെന്നും ഇരുവര്‍ക്കും വേറെ വിവാഹതര ബന്ധം ഉണ്ടായിരുന്നു എന്നുമാണ് സുചിത്ര വെളിപ്പെടുത്തിയത്.