തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നടന് ധനുഷ്. ഇന്ന് രാവിലയാണ് ധനുഷ് ക്ഷേത്രത്തിലെത്തിയത്. പുതിയ ചിത്രം ഡിഎന്‍എസ്സിന്റെ ചിത്രീകരണത്തിനായി ദിവസങ്ങളായി താരം തിരുപ്പതിലുണ്ട്. ഷൂട്ടിംഗ് ഇടവേളയിലാണ് താരം ക്ഷേത്രത്തില്‍ എത്തിയത്. രാവിലെയോടെ ക്ഷേത്രത്തിലെത്തിയ അദ്ദേഹം പ്രത്യേക പ്രാര്‍ത്ഥനകളും നടത്തിയാണ് മടങ്ങിയത്.
സഹോദരിക്കൊപ്പമാണ് ധനുഷ് ക്ഷേത്രത്തിലെത്തിയത്. ക്ഷേത്ര ദര്‍ശനത്തിന് എത്തിയ താരത്തിനെ കാത്ത് ആരാധകരുടെ കൂട്ടം തന്നെ ക്ഷേത്ര പരിസരത്തുണ്ടായിരുന്നു. ക്ഷേത്ര ദര്‍ശനത്തിന് ശേഷം ധനുഷ് ആരാധകരുമായി സംസാരിക്കുകയും ചെയ്തു.
അതേസമയം ഡിഎന്‍എസ്സിന്റെ ഷൂട്ടിംഗ് പൊലീസ് തടഞ്ഞു. ഷൂട്ടിങ് ഭക്തര്‍ക്ക് തടസ്സം സൃഷ്ടിക്കുകയും ഗതാഗതക്കുരുക്ക് ഉണ്ടാക്കുകയും ചെയ്തെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടിയെടുത്തത്.
ശേഖര്‍ കമ്മുല സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡിഎന്‍എസ്. ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളില്‍ ഒന്നാണ് തിരുപ്പതിയും. പ്രദേശത്തെ ആംബുലന്‍സുകള്‍ക്കടക്കം, യാത്ര തടസമുണ്ടാക്കുന്ന ഗതാഗതകുരുക്ക് അനുഭവപ്പെടാന്‍ തുടങ്ങിയതോടെയാണ്, തിരുപ്പതി പൊലീസ് ചിത്രത്തിന്റെ ഷൂട്ടിംഗ് അനുമതി റദ്ദാക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
തിരുപ്പതിയിലെ അല്‍ബിരി എന്ന സ്ഥലത്തായിരുന്നു ഡിഎന്‍എസിന്റെ ചിത്രീകരണം നടന്നത്. സിനിമാ ചിത്രീകരണത്തെ തുടര്‍ന്ന് മറ്റ് വാഹനങ്ങള്‍ വിവിധ റൂട്ടുകളിലേക്ക് തിരിച്ചു വിടേണ്ടി വന്നത് ഗതാഗതക്കുരുക്ക് വര്‍ദ്ധിപ്പിച്ചിരുന്നു. ഇതോടെയാണ് പൊലിസ് ഷൂട്ടിംഗ് തടഞ്ഞത്.
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…
പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…
നടന് ധര്മ്മജന് ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…
ബിഗ്ഗ്ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്ബോസിന് ശേഷമുള്ള ആദ്യ വീഡിയോ…
ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം. പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വെഹിക്കിള്‍…