കോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ധനുഷ് ചിത്രമാണ് ‘ക്യാപ്റ്റന്‍ മില്ലര്‍’. പിരീയോഡിക് ആക്ഷന്‍-അഡ്വഞ്ചര്‍ ഡ്രാമയാണ് ചിത്രം. ബോക്സോഫീസില്‍ വന്‍ വിജയമായിരുന്നു ക്യാപ്റ്റന്‍ മില്ലര്‍. ഇതിനോടകം തന്നെ ചിത്രം നൂറ് കോടി ക്ലബിലെത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
കാത്തിരിപ്പിനൊടുവില്‍ ചിത്രം ഒടിടിയിലേക്ക് എത്തുന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. ആമസോണ്‍ പ്രൈമാണ് ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് ഏറ്റെടുത്തിരിക്കുന്നത്. അരുണ്‍രാജ കാമരാജ്, മധന്‍ കാര്‍ക്കി എന്നിവര്‍ക്കൊപ്പം അരുണ്‍ മതേശ്വരനുമാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.ചിത്രം സത്യജ്യോതി ഫിലിംസാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഫെബ്രുവരി 9ന് ആമസോണ്‍ പ്രൈം വീഡിയോസില്‍ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.
1930കളിലെയും 40കളിലെയും മദ്രാസ് പ്രസിഡന്‍സി പശ്ചാത്തലമാക്കിയുള്ള ആക്ഷന്‍ അഡ്വഞ്ചര്‍ ചിത്രമാണിത്. പ്രിയങ്ക മോഹന്‍, ശിവ രാജ്കുമാര്, സുന്ദീപ് കിഷന് എന്നിരാണ് മറ്റുതാരങ്ങളായെത്തുന്നത്.തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലും ചിത്രം ഡബ്ബ് ചെയ്തിട്ടുണ്ട്. കേരളത്തില്‍ നിന്ന് മാത്രം ഇതുവരെ 5 കോടിയിലേറെ നേടിയിട്ടുണ്ട്. ഇതാദ്യമായാണ് ഒരു ധനുഷ് ചിത്രം കേരളത്തില്‍ നിന്ന് മാത്രം 5 കോടി നേടുന്നത്.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…