Home Film News ധനുഷിന്റെ ഗ്യാങ്സ്റ്റര്‍ ആക്ഷന്‍ ചിത്രം ‘രായന്’ ജൂണില്‍ എത്തും!!

ധനുഷിന്റെ ഗ്യാങ്സ്റ്റര്‍ ആക്ഷന്‍ ചിത്രം ‘രായന്’ ജൂണില്‍ എത്തും!!

ആരാധകലോകം വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ധനുഷിന്റെ രായന്. സംവിധായകനായും നടനായും ധനുഷ് ഞെട്ടിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ചിത്രത്തിലൂടെ. ധനുഷ് വന്‍ മേക്കോവറിലാണെത്തുന്നത്. മലയാളത്തിന്റെ പ്രിയപ്പെട്ട അപര്‍ണാ ബാലമുരളിയും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്.

ധനുഷിന്റെ കരിയറിലെ 50-ാം ചിത്രമാണ് ‘രായന്’. അടുത്തിടെയാണ് ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ് ചെയ്തത്. ഇപ്പോഴിതാ സിനിമയുടെ റിലീസ് അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായിരുന്നു. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുകയാണ്. സിനിമ ഈ ജൂണില്‍ തിയ്യേറ്ററിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗ്യാങ്സ്റ്റര്‍ ആക്ഷന്‍ ഫ്‌ലിക്ക് ചിത്രമായിരിക്കും രായന്‍ എന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന. സണ്‍ പിച്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മ്മിക്കുന്നത്. എസ്‌ജെ സൂര്യയും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്. എ ആര്‍ റഹ്‌മാനാണ് സംഗീതം ഒരുക്കുന്നത്. ആക്ഷന്‍ കൊറിയോഗ്രഫി പീറ്റര്‍ ഹെയ്‌ന്റേതാണ്. തമിഴിന് പുറമെ തെലുഗ്, ഹിന്ദി ഭാഷകളിലും ചിത്രം എത്തും.

Exit mobile version