Home Film News വത്യസ്ഥ ലുക്കിൽ ധനുഷ്! നടന്റെ ‘രായൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ 

വത്യസ്ഥ ലുക്കിൽ ധനുഷ്! നടന്റെ ‘രായൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ 

തെന്നിന്ത്യൻ സൂപ്പർസ്റ്റാർ ധനുഷിന്റെ വെത്യസ്ത ലുക്കിലുള്ള പുതിയ ചിത്രം ‘രായൻ’ ,ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്, ധനുഷിന്റെ അൻപതാമത്തെ ചിത്രമാണ് രായൻ ,സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ് ഈ ചിത്രം നിർമിക്കുന്നത് , ഈ ചിത്രത്തിന്റെ തിരക്കഥയും , സംവിധാനവും ധനുഷ് ആണ് നിർവഹിച്ചിരിക്കുന്നത്, d 50  എന്നായിരുന്നു ഇതുവരെയും ചിത്രത്തിന് പേര് നൽകിയത്

ആക്ഷൻ പശ്ചാത്തലത്തിൽ ആയിരിക്കും ഈ ചിത്രം റിലീസ് ചെയ്യുന്നത്, വെത്യസ്ത ഗെറ്റപ്പിലാണ് ധനുഷ് ഈ ചിത്രത്തിലെത്തുന്നത്. ധനുഷിനെ കൂടാതെ ഈ ചിത്രത്തിൽ കാളിദാസ് ജയറാമും , സുന്ദിപ്  കിഷൻ എന്നിവരും മറ്റു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ശരിക്കും ആക്ഷനെ പ്രധാന്യം നൽകുന്ന ചിത്രമാണിതെന്നു പോസ്റ്റർ സൂചന നൽകുന്നുണ്ട്

ഈ ചിത്രത്തിന്റെ സംഗീതം നിര്വഹിച്ചിരിക്കുന്നത് എ ആർ റഹുമാൻ , ഹിറ്റ് സിനിമകളുടെ ആക്ഷൻ നിർവഹിച്ച സ്റ്റണ്ട് മാസ്റ്റർ പീറ്റർ ഹെയിൻ ആണ് ഈ ചിത്രത്തിന്റെ ആക്ഷനും നിർവഹിച്ചിരിക്കുന്നത്, ഓം പ്രകാശ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത്,ചിത്രത്തിൽ മലയാളത്തിലെ അനിഖ സുരേന്ദ്രനും, മാത്യു തോമസും, പ്രിയ വാര്യരും  അഭിനയിക്കുന്നു

 

 

Exit mobile version