ധനുഷ് പ്രധാന വേഷത്തിലെത്തുന്ന ‘വാത്തി’യുടെ പുതിയ റിലീസ് തിയതി പുറത്തുവിട്ടു. ചിത്രം 2023 ഫെബ്രുവരി 17നാണ് റിലീസിനെത്തുന്നത്. ചിത്രത്തിന്റെ പുതിയ പോസ്റ്ററുകള്‍ പങ്കുവച്ച് കൊണ്ടാണ് അണിയറ പ്രവര്‍ത്തകര്‍ റിലീസ് വിവരം അറിയിച്ചിരിക്കുന്നത്. മലയാളി താരം സംയുക്ത മേനോനാണ് വാത്തിയില്‍ നായികയായി എത്തുന്നത്.
ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് 3.75 കോടി രൂപയ്ക്ക് ആദിത്യ മ്യൂസിക് സ്വന്തമാക്കിയിരുന്നു. വംശി എസും സായ് സൗജന്യയും ചേര്‍ന്നാണ് ‘വാത്തി’ നിര്‍മിക്കുന്നത്. നവീന്‍ നൂളി ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്. ധനുഷ് നായകനാകുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും വെങ്കി അറ്റ്ലൂരി തന്നെയാണ്. സായി കുമാര്‍, നാരാ ശ്രീനിവാസ്, സമുദ്രക്കനി, തോട്ടപ്പള്ളി മധു, പമ്മി സായ്, ഹൈപ്പര്‍ ആദി, ഷാര, ആടുകളം നരേന്, ഇളവരസു, മൊട്ട രാജേന്ദ്രന്, ഹരീഷ് പേരടി, പ്രവീണ എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളാകുന്നു. ജി വി പ്രകാശ് സംഗീതം നല്കുന്ന സിനിമയുടെ ഛായാഗ്രഹണം ജെ യുവരാജ് ആണ്. വെങ്കട്ടാണ് സ്റ്റണ്ട് ഡയറക്ടര്‍.
‘നാനേ വരുവേന്‍’ എന്ന ചിത്രമാണ് ധനുഷിന്റേതായി ഒടുവില്‍ റിലീസ് ചെയ്തത്. ധനുഷിന്റെ സഹോദരന് സെല്വരാഘവന് ആണ് ചിത്രം സംവിധാനം ചെയ്തത്. സെല്വരാഘവന് അതിഥി കഥാപാത്രമായി ചിത്രത്തില്‍ അഭിനയിച്ചിരുന്നു. യുവാന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്. ‘സാനി കായിദ’ത്തിന്റെ ക്യാമറ കൈകാര്യം ചെയ്ത യാമിനി യജ്ഞമൂര്‍ത്തിയാണ് ഛായാഗ്രഹണം. കലാസംവിധാനം ബി കെ വിജയ് മുരുകന്. കലൈപ്പുലി എസ് താണുവിന്റേത് ആയിരുന്നു നിര്‍മ്മാണം. വി ക്രിയേഷന്‍സിന്റെ ബാനറില്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. വിഎഫ്എക്സ് സൂപ്പര്‍വൈസര്‍ പ്രവീണ്‍ ഡി ആണ്.
മലയാളികളുടെ ഇഷ്ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാഗവല്ലിയോട് നൂറ് ശതമാനം നീതി…
ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ നേരിട്ട ഒരു മത്സരാർത്ഥി ആയിരുന്നു ജാസ്മിൻ ജാഫർ,…
തെന്നിന്ത്യൻ സിനിമാ ലോകത്തെ പ്രിയ ദമ്പതികളായിരുന്നു ജയം രവിയും ഭാര്യ ആരതി രവിയും. എന്നാൽ കഴിഞ്ഞ ദിവസങ്ങളിലാണ് ഇരുവരും വിവാഹ…
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായിട്ടുള്ള നടിയാണ് സാധിക വേണു ഗോപാല്‍. സിനിമയിലും അഭിനയിച്ചിട്ടുണ്ടെങ്കിലും സാധികയെ മലയാളികള്‍ അടുത്തറിയുന്നത് ടെലിവിഷനിലൂടെയാണ്. അവതാരകയായും…
സംസ്ഥാനത്ത് പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ജൂലൈ മാസത്തേക്ക് ആരോഗ്യവകുപ്പ് പ്രത്യേക ആക്ഷൻ പ്ലാൻ രൂപീകരിക്കുമെന്ന് വ്യക്തമാക്കി മന്ത്രി വീണാ ജോർജ്.…