മോഹന്‍ലാലിനെ കുറിച്ച് ധന്യ മേരി വര്‍ഗീസ് പറഞ്ഞത് കേട്ടോ…

മലയാള സിനിമയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൊണ്ട് തിളങ്ങി നിന്ന നടിയാണ് ധന്യ മേരി വര്‍ഗീസ്. സിനിമാരംഗത്ത് നിന്നും സീരിയല്‍ രംഗത്തേക്കും ധന്യ എത്തി. വിവാഹ ശേഷം അഭിനയരംഗത്ത് നിന്നും വിട്ടുനിന്ന ധന്യ ചില വിവാദങ്ങളിലും പെട്ടിരുന്നു. പിന്നീട് സീതാകല്യാണം എന്ന പരമ്പരയിലൂടെ നടി സീരിയല്‍ രംഗത്തേക്ക് തിരിച്ചെത്തുകയായിരുന്നു.നടന്‍ ജോണ്‍ ജേക്കബാണ് ധന്യയുടെ ഭര്‍ത്താവ്. മിനിസ്‌ക്രീന്‍ രംഗത്തു നിന്നും വീണ്ടും ബിഗ് സക്രീനിലേക്ക് എത്തിയ സന്തോഷത്തിലാണ് നടി ധന്യാ മേരി വര്‍ഗീസ്. സുരാജ് വെഞ്ഞാറമൂട്, ടൊവിനോ, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ കാണെക്കാണെ ചിത്രത്തില്‍ അഭിനയിക്കാന്‍ സാധിച്ച സന്തോഷം പങ്കുവച്ച് ധന്യ സോഷ്യല്‍ മീഡിയയില്‍ ലൈവ് വന്നിരുന്നു.


ഇപ്പോഴിതാ മോഹന്‍ലാലിനെ കുറിച്ച് നടി പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.

ധന്യയുടെ വാക്കുകള്‍- റെഡ് ചില്ലീസ് എന്ന ചിത്രത്തില്‍ തനിക്ക് ലാലേട്ടനൊപ്പം രണ്ട് കോമ്പിനേഷന്‍ രംഗങ്ങളാണ് ഉണ്ടായിരുന്നത്. ചിത്രത്തിന്റെ ഫോട്ടോഷൂട്ട് നടക്കുന്ന സമയത്ത് താന്‍ ഏറ്റവും പിറകിലാണ് നിന്നിരുന്നത്. ക്യാമറയില്‍ എന്തായാലും പതിയില്ല എന്ന് കരുതി തന്നെയാണ് നിന്നത്. ലാലേട്ടന്‍ ഏറ്റവും മുന്നില്‍, എല്ലാവരുടെയും നടുവില്‍ നില്‍ക്കുന്നു. ഫോട്ടോ എടുക്കുന്നതിന് തൊട്ടു മുമ്പ് അദ്ദേഹം എല്ലാവരെയും ഒന്ന് തിരിഞ്ഞ് നോക്കി. എന്നിട്ട് തന്നെ വിളിച്ച്, വാ കുട്ടി ഇങ്ങോട്ട് വാ എന്ന് പറഞ്ഞ് തന്നെ മുന്നില്‍ കൊണ്ടു പോയി ഇരുത്തി. ആ ഫോട്ടോ ഇപ്പോഴും താന്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട്.
എല്ലാവരെയും ശ്രദ്ധിക്കുകയും, അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കുകയും ചെയ്യുന്ന വ്യക്തിയാണ് ലാലേട്ടന്‍.
അതിന് ശേഷമാണ് പ്രണയം എന്ന ചിത്രത്തില്‍ അവസരം ലഭിച്ചത്. ലാലേട്ടന്‍, ജയപ്രഭ മാം, അനുപം ഖേര്‍ തുടങ്ങി വലിയ താരങ്ങളെ വച്ച് ബ്ലസി സര്‍ ചെയ്യുന്ന സിനിമ. നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു.പക്ഷെ ലാലേട്ടന്‍ വന്ന് കഴിഞ്ഞാല്‍ നമ്മളെ വളരെ കൂളാക്കാന്‍ നോക്കും. ഭയങ്കര ഫ്രണ്ട്ലിയായി പെരുമാറും ഒട്ടും ടെന്‍ഷന്‍ തരത്തില്ല. അതുകൊണ്ട് തന്നെ ലാലേട്ടനൊപ്പമുള്ള അഭിനയാനുഭവം മനോഹരമായിരുന്നു.
ഒരിക്കല്‍ എങ്കിലും എല്ലാ ആര്‍ട്ടിസ്റ്റും ലാലേട്ടനൊപ്പം അഭിനയിക്കണം എന്നാണ് തനിക്ക് തോന്നിയത്. കാരണം അദ്ദേഹത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്. ലാലേട്ടന്‍ ഓരോ രംഗവും ചെയ്യുന്നത് കണ്ട് നമ്മള്‍ ശരിക്കും നോക്കി ഇരുന്ന് പോവും.

Rahul

Recent Posts

മോഹൻലാൽ, തരുൺ മൂർത്തി ചിത്രം ബെൻസ് വാസു! ആരാധകനുള്ള മറുപടിയുമായി സംവിധായകൻ

മോഹൻലാൽ ആരാധകർ ഏറെ ആകാംഷയോട്  കാത്തിരിക്കുന്ന ചിത്രമാണ് 'എൽ 360' എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം. തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍…

46 mins ago

എന്റെ അടിക്കുറിപ്പ് അധികമായിരിക്കുന്നു! സെലിനുമായുള്ള പ്രണയത്തെ കുറിച്ച് പ്രതികരിച്ചു; മാധവ് സുരേഷ്

നടനും എം പിയും ഒക്കെയായ സുരേഷ് ഗോപിയുടെ മകൻ ​മാധവ് സുരേഷ് ഇപ്പോൾ  പങ്കിട്ടൊരു സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകർക്കിടയിൽ…

3 hours ago

ആ പാട്ട് എന്തിനെന്ന് ആലോചിച്ചപ്പോളാണ് അത് പെണ്ണിനെക്കുറിച്ചോ അല്ലെങ്കിൽ മദ്യത്തെ കുറിച്ചോ ആകട്ടെ എന്ന് ചിന്തിച്ചത്, വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ്, ധ്യാൻ എന്നിവർ അഭിനയിച്ച ചിത്രം വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ നല്ല പ്രേഷക പ്രതികരണം…

3 hours ago

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

4 hours ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

6 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

6 hours ago