ബിഗ് ബോസില്‍ 85 ദിവസം പൂര്‍ത്തിയാക്കിയതിന് അമ്മുവിന് അഭിനന്ദനങ്ങള്‍!! റെനീഷയ്ക്ക് ആശംസകളുമായി ധന്യ മേരി വര്‍ഗീസ്

ബിഗ് ബോസ് മലയാളം സീസണ്‍ ഫോറിലെ ശ്രദ്ധേയയായ മത്സരാര്‍ത്ഥിയായിരുന്നു നടി ധന്യ മേരി വര്‍ഗീസ്. ഷോയില്‍ നാലാം സ്ഥാനമാണ് ധന്യ നേടിയത്. ഇപ്പോഴിതാ സീസണ്‍ 5ല്‍ താരത്തിന്റെ പ്രിയ കൂട്ടുകാരിയുണ്ട്. ഈ സീസണിലെ ഏറ്റവും കൂടുതല്‍ ജനപിന്തുണയുള്ള മത്സരാര്‍ത്ഥികളില്‍ ഒരാളായ റെനീഷ റഹ്‌മാന്‍. ഇരുവരും സീതകല്യാണം സീരിയലില്‍ സഹോദരിമാരായിട്ടാണ് അഭിനയിച്ചിരുന്നത്. റെനീഷയ്ക്ക് ആശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുകയാണ് ധന്യ.

‘ബിഗ് ബോസില്‍ 85 ദിവസം പൂര്‍ത്തിയാക്കിയതിന് പ്രിയപ്പെട്ട അമ്മുവിന് അഭിനന്ദനങ്ങള്‍… ഹൗസിലെ നിന്റെ വരും ദിവസങ്ങള്‍ക്ക് ആശംസകള്‍ നേരുന്നു’, എന്നാണ് ധന്യ സോഷ്യില്‍ മീഡിയയില്‍ കുറിച്ചത്. റെനീഷയ്‌ക്കൊപ്പമുള്ള സെല്‍ഫിയും പങ്കുവച്ചാണ് ധന്യയുടെ പോസ്റ്റ്.

പോസ്റ്റിന് താഴെ ആരാധകരും കമന്റ് ചെയ്യുന്നുണ്ട്. നിരവധി പേരാണ് ആശംസകള്‍ നേരുന്നത്. ഒപ്പം ദില്‍ഷയുടെ മുഖച്ഛായയുണ്ടെന്നും ആരാധകര്‍ പറയുന്നുണ്ട്.

കഴിഞ്ഞ ദിവസം ഫാമിലി വീക്കിന്റെ ഭാഗമായി റെനീഷയുടെ സഹോദരനും അമ്മയും വന്നിരുന്നു. ജൂലൈ രണ്ടാം തീയതിയാണ് ഫിനാലെ ബിഗ്‌ബോസ് ഫിനാലെ. 18 മത്സരാര്‍ത്ഥികളായിരുന്നു ഈ സീസണിലുണ്ടായിരുന്നത്. റെനീഷ റഹ്‌മാന്‍, റിനോഷ് ജോര്‍ജ്, സെറീന, ശോഭ വിശ്വനാഥ്, സാഗര്‍ സൂര്യ, വിഷ്ണു ജോഷി, എയ്ഞ്ചലിന്‍ മരിയ, ശ്രീദേവി മേനോന്‍, ജുനൈസ്, അഖില്‍ മാരാര്‍, അഞ്ചൂസ് റോഷ്, മനീഷ കെ എസ്, അനിയന്‍ മിഥുന്‍, നാദിറ മെഹ്‌റിന്‍, ഐശ്വര്യ ലച്ചു, ഷിജു എ.ആര്‍, ശ്രുതി ലക്ഷ്മി, ഗോപിക ഗോപി എന്നിവരായിരുന്നു മത്സരാര്‍ഥികള്‍.

Anu

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

14 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

15 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

17 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

19 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

24 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

1 day ago