ജി എ ഡബ്ല്യു ആൻഡ് ഡി പി ഫിലിം ഫെസ്റ്റിവലിൽ അവാര്‍ഡുകള്‍ വാരിക്കൂട്ടി ധരണി

ജി എ ഡബ്ല്യു ആൻഡ് ഡി പി ഫിലിം ഫെസ്റ്റിവലിൽ നാല്‌ അവാർഡുകൾ കരസ്ഥമാക്കി ശ്രീവല്ലഭൻ സംവിധാനം ചെയ്ത ” ധരണി ” മികച്ച പ്രകടനം കാഴ്ചവച്ചു. മികച്ച സിനിമ, മികച്ച സംവിധായകൻ, മികച്ച സിനിമാറ്റോഗ്രാഫി , മികച്ച ഓഡിയോഗ്രാഫി എന്നീ മേഖലകളിൽ ആണ് “ധരണി ” അവാർഡുകൾ സ്വന്തമാക്കിയത്. ഇതുകൂടാതെ സൂര്യ ഫിലിം ഫെസ്റ്റിവൽ എൻട്രി നേടിയിട്ടുമുണ്ട്.

“പച്ച”യ്ക്ക്‌ ശേഷം പാരലാക്സ് ഫിലിം ഹൗസിന്റെ ബാനറിൽ ശ്രീവല്ലഭൻ ബി രചനയും സംവിധാനവും നിർവഹിച്ച “ധരണി “യിൽപുതുമുഖങ്ങള്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ചിത്രത്തിലെ ഗാനം പാടിയിരിക്കുന്നത് പത്മശ്രീ തൃപ്തി മുഖർജി ആണ്. സംഗീത് മാർതണ്ഡ് പണ്ഡിറ്റ് ജസ്‌രാജിന്റെ ശിഷ്യയായ തൃപ്തി മുഖർജിയുടെ ആദ്യ മലയാള സിനിമാ ഗാനമാണ് ” ധരണി ” യിലെ പാട്ട് . ലാലിച്ചൻ ദേവസ്യ എഴുതിയ വരികൾക്ക് സംഗീതം പകർന്നത് പണ്ഡിറ്റ് രമേഷ് നാരായൺ. ഒറ്റപ്പെടുത്തലുകൾക്കെതിരെ തനിച്ച് പോരാടുന്ന വിശ്വം എന്ന യുവാവിന്റെ പോരാട്ടത്തിന്റെ കഥ പറയുന്ന ചിത്രമാണ് ”ധരണി “.

ചെറുപ്പത്തിൽ ഏൽക്കുന്ന മുറിവുകൾ ജീവിതത്തെ എങ്ങനെയെല്ലാം സ്വാധീനിക്കുകയും മാറ്റിമറിക്കുകയും ചെയ്യുന്നുവെന്ന് വ്യക്തമാക്കുന്ന “ധരണി ” ഒറ്റപ്പെടുത്തലുകൾക്കും അവഗണനകൾക്കും മുന്നിൽ തകരുന്ന പുതു തലമുറയ്ക്ക് അവയെല്ലാം അവഗണിച്ച് എങ്ങനെ മുന്നോട്ടു പോകാം എന്നതിനെക്കുറിച്ച് സംസാരിക്കുന്നു. രതീഷ് രവി, എം.ആർ. ഗോപകുമാർ, പ്രൊഫസർ അലിയാർ, സുചിത്ര , ദിവ്യ, കവിതാ ഉണ്ണി എന്നിവരും നിരവധി ബാലതാരങ്ങളും അണിനിരക്കുന്നു.

കഥ, തിരക്കഥ, സംവിധാനം, ശ്രീവല്ലഭൻ,
എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് – കെ.രമേഷ്, സജു ലാൽ, കാമറ – ജിജു സണ്ണി, എഡിറ്റിംഗ് – കെ. ശ്രീനിവാസ്, ഓഡിയോഗ്രാഫി- രാജാകൃഷ്ണൻ എം. ആർ. സംഗീത സംവിധാനം & ബി ജി എം-രമേശ് നാരായണന്‍, ആർട്ട് – മഹേഷ് ശ്രീധർ, മേക്കപ്പ് -ലാൽ കരമന, കോസ്റ്റുംസ് – ശ്രീജിത്ത് കുമാരപുരം, പ്രൊജക്ട് ഡിസൈനർ – ആഷിം സൈനുൽ ആബ്ദിൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – ബിനിൽ.ബി. ബാബു, അസോസിയേറ്റ് ഡയറക്ടർ – ബാബു ചേലക്കാട്, അസിസ്റ്റൻ്റ് ഡയറക്ടേഴ്സ് – ഉദയൻ പുഞ്ചക്കരി, ആനന്ദ് കെ രാജ്, നിഖിത രാജേഷ്. സ്റ്റില്‍- വിപിന്‍ദാസ് ചുള്ളിക്കല്‍ ,പ്രൊഡക്ഷൻ കൺട്രോളർ- ഹരി വെഞ്ഞാറമൂട്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – അരുൺ വി.ടി.പി.ആര്‍ .ഓ സുനിത സുനിൽ.

Gargi

Recent Posts

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

1 min ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

1 hour ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

2 hours ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

2 hours ago

നയന്താരയോട് താൻ അധികം സംസാരിച്ചിട്ടില്ല, അജു വര്ഗീസ്

മലയാളത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറിയെങ്കിലും മലയാളത്തിൽ കുറച്ച് സിനിമകളിൽ മാത്രമേ നടി നയൻതാര അഭിനയിച്ചിട്ടുമുള്ളൂ. നയൻതാരയും നിവിൻ പോളിയും ആദ്യമായി മലയാളത്തിൽ…

2 hours ago

വിവാദങ്ങളിലെ നിറസാന്നിധ്യമാണ് ബാലയ്യ

ബാലയ്യ എന്ന വിളിപ്പേരുള്ള നടൻ നന്ദമൂരി ബാലകൃഷ്ണ വിവാദങ്ങളിലെ നിറസാന്നിധ്യമാണ്. ഗുരുതരമായ ആരോപണങ്ങൾ ബാലയ്യയ്‌ക്കെതിരെ ഉണ്ടാവാറുണ്ട്. മികകപ്പോഴും സഹപ്രവർത്തകർക്കും ജീവനക്കാർക്കുമൊക്കെ…

2 hours ago