Film News

രണ്ടാമത് വിവാഹം കഴിച്ചതോടെ കിടക്കപ്പൊറുതി ഇല്ലാത്ത അവസ്ഥയാണ്, ധർമജൻ

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും വിവാഹം കഴിക്കുകയും അത് രജിസ്റ്റര്‍ ചെയ്യുകയുമാണ് നടന്‍ ചെയ്തത്. എന്നാല്‍ ഇത് സൂചിപ്പിച്ച് കൊണ്ട് പങ്കുവെച്ച പോസ്റ്റ് പല തെറ്റിദ്ധാരണകള്‍ക്കും വഴിയൊരുക്കി. ധര്‍മ്മജന്റേത് രണ്ടാം വിവാഹമാണെന്ന തരത്തില്‍ പ്രചരണം വന്നതോടെ സുഹൃത്തായ പിഷാരടി അടക്കമുള്ളവരോടാണ് പലരും ചോദ്യങ്ങളുമായി പോയതെന്ന് പറയുകയാണ് ധര്‍മ്മജനിപ്പോള്‍. മലയാളത്തിലെ ഒരു ടെലിവിഷൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് ഹണിമൂണിനെ കുറിച്ചടക്കം ധര്‍മ്മജന്‍ ബോൾഗാട്ടി പങ്കുവെച്ചത്. കല്യാണം കഴിഞ്ഞതിന് ശേഷം തങ്ങളുടെ രണ്ടാമത്തെ ഹണിമൂണ്‍ വീടിന്റെ മുകളിലത്തെ നിലയിലായിരുന്നു എന്നാണ് ധർമ്മജൻ ബോൾഗാട്ടി പറയുന്നത്. വേറെ എവിടെ പോകാനാണ്. കുറേ പരിപാടികളുണ്ട് നാട്ടിൽ.

ധ്യാന്‍ ശ്രീനിവാസനൊപ്പം അഭിനയിക്കുന്ന സിനിമയടക്കം നിരവധി പ്രൊജക്ടുകളാണ് ഇനി തന്റേതായി വരാനുള്ളതെന്നാണ് ധര്‍മ്മജന്‍ പറയുന്നത്. മാത്രമല്ല താന്‍ വീണ്ടും വിവാഹിതനായതിന്റെ പേരില്‍ കിടക്ക പൊറുതിയില്ലാതെയായത് നടന്‍ പിഷാരടിയ്ക്കാണെന്നാണ് ധര്‍മ്മജന്‍ പറയുന്നത്. ഇങ്ങനൊരു വിവാഹത്തിന് മുതിരുമ്പോള്‍ മാധ്യമങ്ങളില്‍ നിന്നുള്ള ചോദ്യങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടിയാണ് വിവാഹം കഴിക്കാന്‍ പോവുകയാണെന്ന് ഒരു പോസ്റ്റിട്ടത്. ഇത് കണ്ടിട്ട് പിഷാരടി തന്നെ വിളിച്ചു. ‘എടാ നീ വീണ്ടും വിവാഹം കഴിക്കാന്‍ പോവുകയാണോ? നീ വേറെ കെട്ടി എന്ന് പറഞ്ഞ് പലരും എന്നെ വിളിച്ചു ചോദിക്കുകയാണ്. ഇക്കാര്യങ്ങളെല്ലാം വിശദമായി പറഞ്ഞ് വേറൊരു പോസ്റ്റ് ഇടാനും’ പിഷാരടി തന്നോട് ആവശ്യപ്പെട്ടു എന്നും ധർമ്മജൻ പറയുകയാണ്. നടന്‍ സിദ്ദിഖിന്റെ സഹോദരനും നടനുമായ മജീദിക്കാ അടക്കമുള്ളവര്‍ പിഷാരടിയെ വിളിച്ചിട്ട് ധര്‍മജന്‍ വേറെ കെട്ടിയോ എന്നൊക്കെ ചോദിച്ചിരുന്നു എന്നും എന്നാല്‍ പക്ഷെ താന്‍ ആദ്യമിട്ട പോസ്റ്റില്‍ തന്നെ കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നു എന്നുമാണ് ധർമ്മജൻ പറയുന്നത്. എന്റെ ഭാര്യ വിവാഹിതയാവുന്നു. വരന്‍ ഞാന്‍ തന്നെയാണ്. അതില്‍ എല്ലാമുണ്ട് എന്നാണ് ധര്‍മ്മജന്‍ പറയുന്നത്.

സത്യത്തില്‍ ത്ന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങളില്‍ ഒന്നായിരുന്നു അത്. നല്ലൊരു എക്‌സ്പീരിയന്‍സ് ആണെന്ന് പറയാം. തന്നെപ്പോലെ ഒളിച്ചോടി വിവാഹം കഴിച്ച ഒരുപാട് പേരുണ്ടാകും. അങ്ങനെയുള്ളവര്‍ക്ക് തന്റെ രജിസ്റ്റര്‍ മ്യാരേജ് ഒരു മാതൃകയാവട്ടെ എന്നേ വിചാരിച്ചുള്ളൂ എന്നും ധർമ്മജൻ പറയുന്നു. അത് നന്നായെന്ന് പിന്നാലെ തനിക്ക് മനസിലായി. കാരണം തങ്ങളും ഇങ്ങനെ വിവാഹം കഴിച്ചതാണ്. അയ്യോ ഇങ്ങനെ ഒരു സംഭവം ഉണ്ടല്ലേ’ എന്നൊക്കെ ചോദിച്ച് തന്നെ ഒരുപാട് പേര്‍ വിളിച്ച് പറഞ്ഞിരുന്നു എന്നും ഇക്കൂട്ടത്തില്‍ സമൂഹത്തിന്റെ ഉന്നതിയില്‍ നില്‍ക്കുന്ന ആളുകള്‍ പോലും ഉണ്ടായിരുന്നു. അവരൊക്കെ വിവാഹം രജിസ്റ്റര്‍ ചെയ്യാതെ നില്‍ക്കുന്നവരായിരുന്നു. ഇങ്ങനെ ചെയ്യണമല്ലേ ഞങ്ങളത് ശ്രദ്ധിച്ചിരുന്നില്ലെന്നൊക്കെയാണ് പലരും തന്നെ വിളിച്ച് പറഞ്ഞത്. 16 വര്‍ഷം മുമ്പാണ് താന്‍ വിവാഹിതനായത്. ഇത്രയും വര്‍ഷമായിട്ടും ഇവന് തലയ്ക്ക് വെളിവില്ലായിരുന്നോ എന്ന് ചോദിക്കുന്നവരുണ്ടാവും. ഇത്രയും കാലം താന്‍ അതൊന്നും കാര്യമാക്കാതെ പോവുകയായിരുന്നു. ആളുകള്‍ രണ്ടും മൂന്നും ഒക്കെ കെട്ടാറുണ്ട്. സിനിമയില്‍ ആവുമ്പോള്‍ അത് വാര്‍ത്തയും ആവുമെന്നും ധര്‍മ്മജന്‍ ഈയൊരു അഭിമുഖത്തിലൂടെ പറയുന്നു. രണ്ടാമതും വിവാഹിതരാകുന്നെന്ന് നടൻ സോഷ്യൽ മീഡിയയിൽ കൂടി അറിയിച്ചപ്പോൾ പലർക്കും ആദ്യം കൗതുകം തോന്നി. എന്തെന്നാൽ എന്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു. വരൻ ഞാൻ തന്നെ.

dharmajan-01

മുഹൂർത്തം 9.30 നും 10.30 നും ഇടയിൽ. എല്ലാവരുടേയും അനുഗ്രഹം ഉണ്ടാകണം എന്നാണ് സോഷ്യൽ മീഡിയയിൽ ധർമജൻ ബോൾഗാട്ടി കുറിച്ചത്. എന്നാൽ പക്ഷെ ആദ്യം പലരും ഈയൊരു പോസ്റ്റ് തമാശയായി കണ്ടെങ്കിലും പിന്നാലെ വിവാഹ ദൃശ്യങ്ങൾ പുറത്ത് വന്നു. അതോട് കൂടി കല്യാണ വാർത്ത കളിയല്ല കാര്യമാണ് എന്ന് എല്ലാവർക്കും മനസിലായി. വർഷങ്ങൾക്ക് മുമ്പ് വീട്ടുകാരുടെ എതിർപ്പിനിടെ നടന്ന പ്രണയ വിവാഹത്തിനിടെ രജിസ്റ്റർ ചെയ്യാനായില്ലെന്നും ഭാവിയിൽ തങ്ങൾക്കും മക്കൾക്കും മറ്റു പ്രശ്നങ്ങൾ ഉണ്ടാകരുതെന്ന് കരുതിയാണ് രണ്ടാം വിവാഹമെന്നും അല്ലാതെ പബ്ലിസിറ്റിയ്ക്ക് വേണ്ടിയോ ആള്‍ക്കാരെ കാണിക്കാന്‍ വേണ്ടിയോ ചെയ്തതല്ലെന്നും നമ്മുടെ ഭാവിയ്ക്കും സുരക്ഷിതത്വത്തിനും വേണ്ടി ചെയ്തതാണെന്നുമാണ് നടന്‍ പറഞ്ഞത്. രജിസ്റ്റർ വിവാഹം നടത്താനുള്ള കാരണം വ്യക്തമാക്കി ധർമജൻ പറഞ്ഞത്. വീണ്ടും വിവാഹിതരായ ധർമ്മജനും ഭാര്യയ്ക്കും ആശംസകളുമായി സിനിമാ ലോകത്ത് നിന്നും നിരവധി പേർ എത്തിയിരുന്നു.

Devika Rahul

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

2 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

3 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

5 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

7 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

11 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

13 hours ago