മാസ് ലുക്കിൽ ഫഹദ് ഫാസിൽ ‘ധൂമം’ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി!

‘കെജിഎഫ്’ എന്ന ആദ്യ ചിത്രത്തിലൂടെ രാജ്യമൊട്ടാകെ ശ്രദ്ധയാകർഷിച്ച നിർമ്മാതാക്കളാണ് ഹോംബാലെ ഫിലിംസ്. ഫഹദ് ഫാസിൽ നായകനാകുന്ന ‘ധൂമം’ മലയാളത്തിലെ ഹോംബാലെയുടെ ആദ്യ നിർമ്മാണ സംരംഭമാണ്. പവൻ കുമാറിന്റെ സംവിധാനത്തിലെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് അണിയറക്കാർ പുറത്തുവിട്ടു. ‘തീയില്ലാതെ പുകയില്ല, ആദ്യത്തെ തീപ്പൊരിയിതാ’ എന്ന്കുറിച്ചുകൊണ്ടാണ് ഹോംബാലെ ഫസ്റ്റ് ലുക്ക് പങ്കുവെച്ചിരിക്കുന്നത്.

പ്ലാസ്റ്റർ കൊണ്ട് വായ് മൂടിയ ഫഹദിന്റെ ചിത്രമാണ് പോസ്റ്ററിൽ പ്രധാനം. അപർണ്ണ ബാലമുരളി, റോഷൻ തുടങ്ങിയവരും പല ഭാവങ്ങളിൽ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഉണ്ട്.അച്യുത് കുമാർ, ജോയ് മാത്യു, ദേവ് മോഹൻ,നന്ദു അനു മോഹൻ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മലയാളത്തിൽ ഹോംബാലെ ഫിലിംസിൻറെ രണ്ടാമത്തെ ചിത്രമാണ് ധൂമം. നേരത്തെ ‘ടൈസൺ’ എന്ന ചിത്രം പ്രഖ്യാപിച്ചിരുന്നു

ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് പ്രീത ജയരാമൻ ആണ് . പൂർണചന്ദ്ര തേജസ്വിയാണ് സംഗീത സംവിധാനം. ഇതിനോടകം തന്നെ സിനിമയുടെ ചിത്രീകരണം പൂർത്തിയായിട്ടുണ്ട്. ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗന്ദുർ ആണ് ധൂമം എന്ന നിർമ്മിക്കുന്നത്. മലയാളം, കന്നട, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തുക.

 

 

Ajay

Recent Posts

കാവ്യയുടെ ചില സ്വഭാവങ്ങൾ ഒക്കെ എനിക്കും ഉണ്ട്, സാന്ദ്ര തോമസ്

മലയാള സിനിമയിലെ കരുത്തുറ്റ സ്ത്രീ സാന്നിധ്യമാണ് സാന്ദ്ര തോമസിന്റേത്. നടി കൂടിയായ സാന്ദ്ര തോമസ് മലയാള സിനിമയില്‍ സ്ത്രീകള്‍ അധികം…

9 mins ago

ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ ബാല പലപ്പോഴും വിമർശനം നേരിടുന്നുണ്ട്

അഭിനയിച്ച സിനിമകളേക്കാൾ വ്യക്തിജീവിതം കൊണ്ട് വാർത്തകളിൽ നിറഞ്ഞ താരമാണ് ബാല. ഓഫ് സ്‌ക്രീനിലെ തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരിലും ബാല…

42 mins ago

ഇടവേള ബാബു ഇല്ലാതെ എന്തമ്മ! അമ്മയില്ലാതെ എന്ത് ഇടവേള ബാബു, ഇത് വിഷമകരം; സലിംകുമാറിന്റെ കുറിപ്പ് വൈറൽ

'അമ്മ  താര സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് 25 വർഷങ്ങൾ കൊണ്ട് സാനിധ്യം അറിയിച്ച നടൻ ആയിരുന്നു ഇടവേള ബാബു,…

43 mins ago

പലപ്പോഴും യേശുദാസിനെതിരെ നിരവധി വിമർശനങ്ങളാണ് ഉയർന്നിട്ടുള്ളത്

മലയാളത്തിന്റെ പ്രിയ ഗായകൻ ആണെങ്കിലും യേശുദാസിനെ കുറിച്ച് നിരവധി വിമർശങ്ങൾ ഉയരാറുണ്ട്. അതിലൊന്നാണ് എമ്പതുകളിലെയും തൊണ്ണൂറുകളിലെയും പല ഗായകരുടെയും അവസരം…

1 hour ago

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

16 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

17 hours ago