ആരാധകരുടെ വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് വിരാമം കുറിച്ച് കൊണ്ട് ചിയാൻ വിക്രമിന്റെ ധ്രുവനച്ചത്തിരം തീയേറ്ററുകളിലേക്ക്. സമീപകാല തമിഴ് സിനിമയിൽ ഏറെ പ്രതീക്ഷ പുലർത്തിയ ശേഷം വളരെക്കാലം നീണ്ടു പോയ പ്രോജക്ടാണ് ധ്രുവനച്ചത്തിരം. പ്രഖ്യാപനം നടന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും ചിത്രം റിലീസ് ചെയ്യാത്തത് ആരാധകരെ തൊല്ലൊന്നുമല്ല വിഷമിപ്പിച്ചത്. എന്നാൽ, നീണ്ട ഏഴ് വർഷത്തെ കാത്തിരിപ്പിന് ശേഷം ഈ വർഷം നവംബറിൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ പ്രഖ്യാപിച്ചിരിക്കുന്നത്.
സിനിമയുടെ ഒരു ട്രെയിലർ ഗ്ലിംപ്സും റിലീസ് ചെയ്തിട്ടുണ്ട്. 2016 ൽ ചിത്രീകരണം ആരംഭിച്ച സിനിമയാണ് ഏഴ് വർഷങ്ങൾക്കു ശേഷം ശാപമോക്ഷം നേടി തീയറ്ററുകളിലേക്ക് എത്തുന്നത്. സിനിമകൾ പ്രഖ്യാപിച്ച സമയത്ത് പുറത്തിറക്കിറങ്ങാത്തതിൻറെ പേരിൽ ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ തവണ ട്രോൾ ചെയ്യപ്പെട്ട സംവിധായകൻ ഒരുപക്ഷേ ഗൗതം വസുദേവ് മേനോൻ ആയിരിക്കും.
ഗൗതം മേനോന്റെ സാമ്പത്തിക പ്രശ്നം മൂലം 2018 മുതൽ ധ്രുവനച്ചത്തിരത്തിന്റെ ജോലികൾ നിർത്തി വെയ്ക്കുകയും പിന്നീട് തുടങ്ങുകയും ചെയ്യുകയായിരുന്നു. ചിത്രത്തിൽ രഹസ്യ അന്വേഷണ ഏജന്റായ ജോൺ ആയാണ് വിക്രം എത്തുന്നത്. വിക്രമിന് പുറമെ ഐശ്വര്യ രാജേഷ്, ഋതു വർമ, സിമ്രാൻ, ആർ പാർത്ഥിപൻ, വിനായകൻ, രാധിക ശരത്ത് കുമാർ, ദിവ്യദർശിനി, മുന്ന, സതീഷ് കൃഷ്ണൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…