എന്റെ സിനിമകളെ കുറിച്ച് ഞാൻ വീട്ടിൽ അധികം ചർച്ച ചെയ്യാറില്ല, ധ്യാൻ ശ്രീനിവാസൻ

ഒരു പക്ഷെ ധ്യാൻ ശ്രീനിവാസന്റെ സിനിമകളേക്കാൾ ആരാധകർ ആകും ധ്യാനിന്റെ  അഭിമുഖങ്ങൾക്ക് ഉണ്ടാകുക. അഭിമുഖങ്ങളിൽ ധ്യാൻ പറയുന്ന പല  കാര്യങ്ങളും വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാറുണ്ട്. അത് കൊണ്ട് തന്നെ ധ്യാനിന്റെ അഭിമുഖങ്ങൾക്ക് നിരവധി ആരാധകർ ആണുള്ളത്. യാതൊരു  മടിയും കൂടാതെയാണ് ധ്യാൻ തന്റെ വ്യക്തി  ജീവിതത്തിലെ കാര്യങ്ങളെ കുറിച്ചും തന്റെ അച്ഛനമ്മമാരെ  കുറിച്ചും എല്ലാം പറയുന്നത്. പലപ്പോഴും ഈ കാര്യങ്ങൾ ഒക്കെ കേട്ടിരിക്കാൻ ആരാധകർക്കും ഇഷ്ട്ടമാണ്. ഇപ്പോഴിതാ അത്തരത്തിൽ ഒരു അഭിമുഖത്തിൽ ധ്യാൻ ശ്രീനിവാസൻ പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടുന്നത്.

എല്ലാവരും കരുതുന്നത് താൻ സിനിമ ചെയ്യുമ്പോൾ ആദ്യം അതിനെ കുറിച്ച് സംസാരിക്കുന്നതും കഥയെ കുറിച്ച് ഒക്കെ ആദ്യം പറയുന്നതും എല്ലാം എന്റെ അച്ഛന്റെ അടുത്തതും അമ്മയുടെ അടുത്തുമൊക്കെ ആണെന്നല്ലേ. എന്നാൽ സത്യം അതല്ല. ഞാൻ എന്റെ സിനിമകളെ കുറിച്ച് വീട്ടിൽ അധികം സംസാരിക്കാറേ ഇല്ല. എന്റെ അച്ഛനോടും അമ്മയോടും അത്തരം കാര്യങ്ങൾ ഒന്നും ഞാൻ സംസാരിക്കാറേ ഇല്ല. വളരെ കുറച്ച് മാത്രമേ ഞാൻ അവരോട് സംസാരിക്കാറുള്ളു. അമ്മയോട് ഞാൻ സംസാരിക്കുമെങ്കിലും വീട്ടിലെയും നാട്ടിലെയും കാര്യങ്ങളും കൃഷി കാര്യങ്ങളും ഒക്കെയാണ് സംസാരിക്കാറുള്ളത്. ഞങ്ങൾ ഇപ്പോഴും താമസിക്കുന്നത് ഗ്രാമത്തിൽ തന്നെയാണ്.

രാവിലെ പാടത്ത് കൂടി മുണ്ടും ഉടുത്തോണ്ട് പോകുന്ന ഞാൻ വൈകിട്ട് പാന്റ്സും ഇട്ടു പട്ടണത്തിലേക്ക് പോകും. ശരിക്കും പറഞ്ഞാൽ തൂവാന തുമ്പികളിലെ ജയകൃഷ്ണന്റെ ജീവിതം പോലെയാണ് എന്റെ ജീവിതവും. എന്നാൽ എത്ര വൈകിയാലും ഞാൻ രാത്രി വീട്ടിൽ വരാറുണ്ട് എന്നും ധ്യാൻ പറയുന്നു. ഞായറാഴ്ച ദിവസം അച്ഛന് ഞാൻ ഭക്ഷണം ഒക്കെ  ഉണ്ടാക്കി കൊടുക്കാറുണ്ട്. ശരിക്കും നാട്ടിൻപുറം ജീവിതം എങ്ങനെ ആണോ അങ്ങനെ തന്നെയാണ് ഞാൻ ജീവിക്കുന്നത് എന്നുമാണ് ധ്യാൻ ശ്രീനിവാസൻ അഭിമുഖത്തിൽ പറയുന്നത്.

Devika

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

11 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

11 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

11 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

11 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

15 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

16 hours ago