മലയാള സിനിമയിലെ യുവതാരങ്ങളാണ് ധ്യാൻ ശ്രീനിവാസനും അജു വർഗീസും.അഭിനയ മികവുകൊണ്ട് ഇരുവർക്കും ഒരുപാട് ആരാധകരും ഉണ്ട്. ഇപ്പോഴിതാ ധ്യാനും അജുവും വീണ്ടും ഒന്നിക്കുന്നു എന്ന വാർത്തകളാണ് പുറത്ത് വരുന്നത്. നദികളിൽ സുന്ദരി യമുന’ എന്ന സിനിമയിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നുത്.
നവാഗതരായ ഉണ്ണി വെള്ളാറ, വിജേഷ് പാണത്തൂർ എന്നിവരാണ് നദികളിൽ സുന്ദരി യമുന സംവിധാനം ചെയ്യുന്നത്. സിനിമയുടെ ചിത്രീകരണം കണ്ണൂർ തളിപ്പറമ്പിൽ ആരംഭിച്ചു. നടൻ സന്തോഷ് ചിത്രത്തിന്റെ സ്വിച്ചോൺ കർമം നടത്തി. മുൻ എംഎൽഎ ടി.വി.രാജേഷ് ഫസ്റ്റ് ക്ലാപ്പും നൽകിയതോടെയാണ് ചിത്രീകരണം ആരംഭിച്ചത്.
കണ്ണൻ, വിദ്യാധരൻ, എന്നിങ്ങനെ രണ്ട് സുഹൃത്തുക്കളുടെ കഥയാണ് സിനിമ പറയുന്നത്.ധ്യാൻ ശ്രീനിവാസൻ കണ്ണനും, അജു വർഗീസ് വിദ്യാധരനായുമാണ് എത്തുന്നത്. കണ്ണൂരിന്റ സംസ്ക്കാരവും, രാഷ്ടീയവും,വിശ്വാസങ്ങളും, ആചാരങ്ങളുമൊക്കെ കോർത്തിണക്കിയാണ് നദികളിൽ സുന്ദരി യമുന പുരോഗമിക്കുക.തനി നാട്ടുമ്പുറത്തുകാരായാണ് ഇരുവരും ചിത്രത്തിൽ എത്തുന്നത്
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…
പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…
നടന് ധര്മ്മജന് ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…
ബിഗ്ഗ്ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്ബോസിന് ശേഷമുള്ള ആദ്യ വീഡിയോ…
ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം. പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വെഹിക്കിള്‍…