മദ്യപിച്ചാല്‍ താന്‍ അച്ഛനേക്കാള്‍ കൂതറ!!! തുറന്ന് പറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍

എട്ട് വര്‍ഷം മുന്‍പുള്ള തന്റെ മോശം സ്വഭാവം തുറന്ന് പറഞ്ഞ് നടനും സംവിധായകനുമായ ധ്യാന്‍ ശ്രീനിവാസന്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ നല്ല മദ്യപാനിയായിരുന്നെന്നാണ് ധ്യാനിന്റെ വെളിപ്പെടുത്തല്‍. ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് താന്‍ മദ്യപാനിയായിരുന്ന കാലത്തെ അനുഭവങ്ങളും ഓര്‍മകളും താരം പങ്കുവച്ചത്.

മദ്യപിച്ചിരുന്ന കാലത്തെ തന്റെ സ്വഭാവം ഉദാഹരണ സഹിതമാണ് ധ്യാന്‍ വിവരിച്ചത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ തുടര്‍ച്ചയായി മദ്യപിക്കുകമായിരുന്നെന്നും മോശപ്പെട്ട സംസാര രീതിയായിരുന്നെന്നും ധ്യാന്‍ പറയുന്നു.

അവതാരകനും ധ്യാനും ചേര്‍ന്ന് മദ്യപിക്കുന്ന തരത്തിലാണ് താരം വിവരിച്ചത്. അന്നത്തെ സംസാര രീതിയും ധ്യാന്‍ കാണിക്കുന്നുണ്ട്. അവതാരകന്റെ പരിപാടിയെയും ലുക്കിനെയും വാനോളം പുകഴ്ത്തിക്കൊണ്ടാണ് ധ്യാന്‍ സംസാരം ആരംഭിച്ചത്. എന്നാല്‍ അടുത്ത നിമിഷത്തില്‍ തന്നെ പുകഴ്ത്തിയെ ആളോട് ദേഷ്യപ്പെട്ട് സംസാരിക്കുകയാണ്. പരിപാടിയും ലുക്കുമൊക്കെ മോശമാണെന്നും താരം പറയുന്നു.

മദ്യപാനിയായിരുന്നപ്പോള്‍ താന്‍ ഡ്യുവല്‍/സ്പ്ലിറ്റ് പേഴ്സാണിലിറ്റിയുള്ള പോലെയായിരുന്നു. നന്നായി തള്ളാറുണ്ടായിരുന്നെന്നും ധ്യാന്‍ പറയുന്നു. നാലഞ്ച് പേര്‍ കൂടുമ്പോഴെല്ലാം താന്‍ ഇതേ രീതിയിലാണ് പെരുമാറാറുണ്ടായിരുന്നത്. ആദ്യം കുറെ പൊക്കി സംസാരിക്കും പിന്നെ ഒറ്റയടിക്ക് അപമാനിച്ച് സംസാരിക്കും. ഇങ്ങനെത്തെ സംസാരം കൊണ്ട് ഓപ്പോസിറ്റ് നില്‍ക്കുന്നയാള്‍ ഇല്ലാതായി പോവില്ലേ. ഇതായിരുന്നും മോശം സ്വഭാവം.

ഇതുതന്നെയായിരുന്നു അച്ഛന്റെ സ്വഭാവമെന്നും ധ്യാന്‍ പറയുന്നു. മദ്യപിച്ചിരുന്ന സമയത്ത് അച്ഛനേക്കാള്‍ കൂതറയായിരുന്നു ഞാന്‍. ആ ഞാനുമായി താരതമ്യം ചെയ്യുമ്പോള്‍ അച്ഛന്‍ വളരെ ഡീസന്റായിരുന്നു. അതുകൊണ്ട് അച്ഛന്‍ വഴക്ക് പറയുന്നതില്‍ വേദന തോന്നിയിട്ടില്ലെന്നും ധ്യാന്‍ കൂട്ടിച്ചേര്‍ത്തു.

പക്ഷെ അച്ഛന്റെ സ്വഭാവം മാറാന്‍ സമയമെടുക്കും. താനാണെങ്കില്‍ വളരെ പെട്ടെന്ന് സ്വഭാവം മാറുന്നമാണ്, തന്റെ ഈ സ്വഭാവം ആളുകളെ കരയിപ്പിച്ചിട്ടുണ്ടെന്നും ധ്യാന്‍ പറയുന്നു. എട്ട് വര്‍ഷം മുന്‍പ് താന്‍ മദ്യപാനം നിര്‍ത്തിയെന്നും ധ്യാന്‍ പറയുന്നു.

Anu

Recent Posts

ആ കാര്യങ്ങളൊക്കെ കേള്‍ക്കുമ്പോള്‍, നിങ്ങള്‍ ദിലീപേട്ടനോട് പരസ്യമായി മാപ്പ് പറയും- അഖില്‍ മാരാര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 5 വിന്നറായി ജനപ്രിയനായ സംവിധായകനാണ് അഖില്‍ മാരാര്‍. ഷോയിലൂടെയാണ് അഖില്‍ കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയത്.…

12 hours ago

രാത്രി, മഴ, ഒറ്റപ്പെട്ട പ്രദേശം!! ഗര്‍ഭിണിയായ ഭാര്യയുമായി റോഡില്‍ കുടുങ്ങി അഷ്‌ക്കര്‍, കാരുണ്യ ഹസ്തവുമായി ഗോകുല്‍

കേരളത്തിന്റെ മതസൗഹാര്‍ദ്ദത വിളിച്ചോതുന്ന മനോഹരമായൊരു പോസ്റ്റാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. ഉപാധികളില്ലാത്ത ഒരു സ്‌നേഹത്തിന്റെ, സഹാനുഭൂതിയുടെ കഥ അഷ്‌ക്കര്‍ സഅദി എന്ന…

14 hours ago

ഒരുപാട് നാളത്തെ ആഗ്രഹം…ശ്രീവിദ്യയായി ഒരുങ്ങി വീണാ നായര്‍!! കണ്ണുനിറഞ്ഞ് ആരാധകര്‍

മലയാള സിനിമയുടെ ശ്രീയായിരുന്നു നടി ശ്രീവിദ്യ. ശ്രീത്വം തുളുമ്പുന്ന മുഖവും അഭിനയത്തികവും മലയാളത്തിലെ എക്കാലത്തെയും മികച്ച നടിയാക്കി താരത്തിനെ മാറ്റി.…

14 hours ago

പോരാളി ഷാജി അന്യഗ്യഹ ജീവിയാണ്…ഒരിക്കലും കണ്ടുപിടിക്കാന്‍ പറ്റില്ല!! ഹരീഷ് പേരടി

സോഷ്യലിടത്തെ സിപിഎം അനുകൂല പ്രൊഫൈലായ പോരാളി ഷാജിയെ കുറിച്ച് സിപിഎം നേതാവ് എംവി ജയരാജന്‍ നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു.…

14 hours ago

മുഖ്യമന്ത്രിയും മന്ത്രിമാരും വേദിയില്‍ എഴുന്നേറ്റ് നില്‍ക്കുന്നു…ദേശീയ ഗാനം പ്ലേ ആയില്ല!!! ആലപിച്ച് വാസുകി ഐഎഎസ്

ലോക കേരളസഭയുടെ ഉദ്ഘാടന ചടങ്ങില്‍ റെക്കോഡ് ചെയ്ത ദേശീയഗാനം പ്ലേ ചെയ്യാനാകാതെ പ്രതിസന്ധി നേരിട്ടപ്പോള്‍ വേദിയിലെത്തി ദേശീയ ഗാനം ആലപിച്ച്…

14 hours ago

ചൂടുള്ള ശരീരത്തിനായി മാത്രം ഒരു റിലേഷൻ ഷിപ്പ് ആവശ്യമില്ല! വിവാഹ മോചനത്തെ കുറിച്ചും; മംമ്ത  മോഹൻ ദാസ്

തന്റെ ജീവിതത്തിലെ പല ഘട്ടങ്ങളെക്കുറിച്ചും മംമ്ത മോഹൻദാസ്  സംസാരിച്ചി‌ട്ടുമുണ്ട്, ഇപ്പോൾ നടി തന്റെ വിവാഹ മോചനത്തെക്കുറിച്ച് സംസാരിക്കുകയാണ് , പ്രജിത്…

15 hours ago