കഴിഞ്ഞ ജന്മത്തിലെ ശത്രുക്കൾ ഈ ജന്മത്തിൽ മക്കളായി ജനിക്കുമെന്ന് പറയുന്നത് ശരിയാണ്, ധ്യാൻ ശ്രീനിവാസൻ

നിരവധി ആരാധകരുള്ള താരമാണ് ധ്യാൻ ശ്രീനിവാസൻ. നിരവധി ചിത്രങ്ങളിൽ ആണ് താരം ഇതിനോടകം അഭിനയിച്ചത്. അഭിനയിച്ച ചിത്രങ്ങളിൽ എല്ലാം തന്റെ കഴിവ് തെളിയിക്കാൻ താരത്തിന് കഴിഞ്ഞു. അത് കൊണ്ട് തന്നെ ധ്യാൻ വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്തു. മികച്ച ഒരു നടൻ മാത്രമല്ല, മികച്ച ഒരു സംവിധായകൻ കൂടിയാണ് താൻ എന്ന് ധ്യാൻ പ്രേക്ഷകർക്ക് തെളിയിച്ച് കൊടുത്തിട്ടുണ്ട്. ഒരു പക്ഷെ ധ്യാനിന്റെ സിനിമകളേക്കാൾ കൂടുതൽ ആരാധകർ ആയിരിക്കും ധ്യാനിന്റെ അഭിമുഖങ്ങൾക്ക്. താര ജാഡകൾ ഒന്നുമില്ലാതെ തന്റെ വിശേഷങ്ങൾ എല്ലാം തുറന്നു പറയുന്ന താരം പ്രേഷകരുടെ ശ്രദ്ധ അഭിമുഖങ്ങളിൽ കൂടി നേടുകയായിരുന്നു.

ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ ധ്യാൻ തന്റെ മകളെ കുറിച്ച് പറഞ്ഞ കാര്യം ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ധ്യാനിന്റെ വാക്കുകൾ ഇങ്ങനെ, ഒരിക്കൽ എന്നെ എന്റെ മകൾ ഉൾപ്പെടെ ഉള്ള കുട്ടി സംഘം വീടിനു ചുറ്റും ഇട്ടു ഓടിച്ചു. ചേട്ടന്റെ മകളും അജുവിന്റെ മക്കളും എന്റെ മകളും കൂടിയാണ് എന്നെ വീടിനു ചുറ്റും ഇട്ടു ഓടിച്ചത്. കഴിഞ്ഞ ജന്മത്തിലെ ശത്രുക്കൾ ആണ് ഈ ജന്മത്തിൽ മക്കളായി ജനിക്കുന്നത് എന്ന് കേട്ടിട്ടുണ്ട്. അത് സത്യമായ കാര്യമാണ് എന്ന് എനിക്ക് അന്ന് മനസ്സിലായി. എന്നെ കണ്ടപ്പോൾ ഒരാൾ കല്ലെടുത്ത് എറിഞ്ഞു. എന്നിട്ട് അറ്റാക്ക് എന്ന ഒരു ശബ്‌ദമാണ് പിന്നെ ഞാൻ കേട്ടത്.

എല്ലാവരും കൂടി എന്നെ കല്ലെടുത്ത് എറിയാൻ തോന്നി. ഞാൻ വീടിനു ചുറ്റും ഓടടാ ഓട്ടം. അറ്റാക് ദി ഗൈ എന്ന് പറഞ്ഞു എന്റെ മകളും അവരോട് ഒപ്പം കൂടി. ഒടുവിൽ മണിക്കൂറുകളോളം ആണ് ഞാൻ അവരെ പേടിച്ച് വീടിന് പിന്നിൽ ഒളിച്ചിരുന്നത്. ഒടുവിൽ എല്ലാവരും പല ശ്രദ്ധയിൽ ആയപ്പോൾ ആണ് ഞാൻ അവിടെ നിന്നും രക്ഷപ്പെട്ടത്. എന്നെ കണ്ടപ്പോൾ അവർക്ക് അവരുടെ കൂട്ടത്തിൽ ഉള്ള ആൾ ആണെന്ന് തോന്നി കാണും. എല്ലാവര്ക്കും തന്നെ വലിയ കാര്യമാണ് എന്നും എന്നാൽ ഇത്തരം ചില പരിപാടികൾ അവർ ഒപ്പിക്കാറുണ്ട് എന്നുമാണ് ധ്യാൻ പറഞ്ഞത്.

Devika

Recent Posts

രാജ്യത്തെ മുൻനിര ടെലികോം കമ്പനികൾ നിരക്ക് വർധന നടപ്പിലാക്കിയിരിക്കുന്നു

സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് കൊണ്ട് രാജ്യത്തെ മുൻനിര ടെലികോം കമ്പനികൾ നിരക്ക് വർധന നടപ്പിലാക്കിയിരിക്കുകയാണ്. ജിയോ, എയർടെൽ, വിഐ എന്നീ…

4 hours ago

വസ്ത്രം മാറാനുള്ള സൗകര്യങ്ങൾ കുറവായിരുന്നു അന്ന്

തമിഴകത്തെ ഏറ്റവും തിരക്കേറിയ നായിക നടിയായിരുന്നു ഒരു കാലത്ത് ഖുശ്ബു. ഇപ്പോഴിതാ അക്കാലത്ത് സെറ്റിൽ തനിക്ക് ലഭിച്ച സുരക്ഷിതത്വത്തെ പറ്റി…

4 hours ago

താര കല്യാണിന്റെ ശബ്ദം പൂർണമായും നഷ്ടപ്പെട്ടതായി മകൾ സൗഭാ​ഗ്യ വെങ്കിടേഷും വെളിപ്പെടുത്തിയിരുന്നു

കഴിഞ്ഞ കുറച്ച് നാളുകളായി നടി താര കല്യാണിന് ശബ്ദമുണ്ടായിരുന്നില്ല. മുറിഞ്ഞും ഇടറിയുമൊക്കെ ഉണ്ടാകുന്ന ശബ്ദത്തിന്റെ പ്രശ്നങ്ങൾ നേരത്തേ തന്നെ താര…

4 hours ago

തന്റെ കുഞ്ഞിനെ ബോഡി ഷെയ്‌മിങ് ചെയ്യുന്നതിനെതിരെ പ്രതികരിച്ച് പാർവതി വിജയ്

തന്റെ മകള്‍ക്ക് നേരെ വരുന്ന നെഗറ്റീവ് കമന്റുകളോട് പ്രതികരിച്ചെത്തിയിരിക്കുകയാണ് നടി പാർവതി വിജയ്. തന്റെ യൂട്യൂബ് ചാനൽ വഴിയാണ് പാർവതി…

4 hours ago

കടിച്ച പാമ്പിനെ രണ്ട് വട്ടം തിരികെ കടിച്ച് റെയിൽവേ ജീവനക്കാരൻ; വിഷമിറങ്ങുമെന്ന് വിശ്വസിച്ചു, പാമ്പ് ചത്തു

പാറ്റ്ന: ബിഹാറിൽ കടിച്ച പാമ്പിനെ രണ്ടു തവണ തിരിച്ച് കടിച്ച് റെയിൽവേ ജീവനക്കാരൻ. ഉടൻ ചികിത്സ ലഭ്യമാക്കിയതിനാൽ യുവാവിൻറെ ജീവൻ…

5 hours ago

പാനി പുരി കഴിക്കുന്നവർ ഒന്ന് സൂക്ഷിക്കണേ; ചെറിയ പ്രശ്നമല്ല, കണ്ടെത്തൽ ഞെട്ടിക്കുന്നത്

നോർത്ത് ഇന്ത്യയിൽ നിന്ന് എത്തി ഇപ്പോൾ മലയാളികളുടെ ഇഷ്ട ഭക്ഷണമായി മാറിയിരിക്കുകയാണ് പാനിപൂരി. എന്നാൽ, ഇപ്പോൾ പാനിപൂരി പ്രേമികളെ ഞെട്ടിക്കുന്ന…

5 hours ago