മലയാളത്തിലെ യുവ നടന്മാരുടെ ലിസ്റ്റില്‍ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ധ്യാന്‍ ശ്രീനിവാസന്. ജ്യേഷ്ഠന് വിനീത് ശ്രീനിവാസന് തന്നെ സംവിധാനം ചെയ്ത തിര എന്ന ചിത്രത്തിലൂടെയാണ് ധ്യാന്‍ ശ്രീനിവാസന്റെ സിനിമാ രംഗത്തേക്കുള്ള അരങ്ങേറ്റം. കുഞ്ഞിരാമായണം, അടികപ്യാരെ കൂട്ടമണി എന്നിവയായിരുന്നു ധ്യാനിന്റെ ശ്രദ്ധ നേടിയ സിനിമകള്‍. ഇപ്പോഴിതാ ഉടല് എന്ന ചിത്രത്തിലാണ് ധ്യാന്‍ ശ്രീനിവാസന് ഏറ്റവും പുതുതായി അഭിനയിച്ചിരിക്കുന്നത്. അഭിനേതാവ് എന്നതിലുപരി ഒരു സംവിധായകന് കൂടിയാണ് ധ്യാന്‍ ശ്രീനിവാസന്.
ലവ് ആക്ഷന്‍ ഡ്രാമ എന്ന സിനിമയിലൂടെയാണ് സംവിധായക രംഗത്തേക്ക് അദ്ദേഹം തുടക്കം കുറിച്ചത്. ഇപ്പോഴിതാ ഭാവിയില്‍ വരാനിരിക്കുന്ന സിനിമകളെ കുറിച്ച് ധ്യാന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ആരാധക ശ്രദ്ധ നേടുന്നത്. പ്രണവ് മോഹന്‍ലാലിനെ വെച്ച് ഒരു സിനിമ ചെയ്യുന്ന കാര്യത്തെ കുറിച്ചാണ് ധ്യാന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്. ‘പ്രണവിനെ നായകനാക്കി എപ്പോഴെങ്കിലും ഒരു സിനിമ നടക്കുമായിരിക്കും.. എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.
പ്രൊഡക്ഷന്‍ ടീം ഇതേ കുറിച്ച് സംസാരിക്കുന്നുണ്ട് എന്നാല്‍ അതിപ്പോഴൊന്നും ഉണ്ടാവില്ല.. ഒരു രണ്ട് വര്‍ഷത്തിനുള്ളില്‍ ആയിരിക്കും പ്രണവിനെ വെച്ചുള്ള സിനിമ നടക്കുക. അതേസമയം, ദുല്‍ഖര്‍ സല്‍മാനുമായി ഒരു സിനിമ ചെയ്യണം എന്ന ആഗ്രഹവും ധ്യാന്‍ പങ്കുവെച്ചു.
ഇതെല്ലാം താന്‍ കുറച്ച് സിനിമകള്‍ ചെയ്ത ശേഷം ആയിരിക്കുമെന്നും ധ്യാന്‍ കൂട്ടിച്ചേര്‍ത്തു.
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന്റെ കപ്പ് നേടിയത് ജിന്റോ ആണെങ്കിലും മറുവശത്ത് ജാസ്മിനായിരുന്നു വിജയം അർഹിച്ചതെന്ന വാദം ഉയർത്തുന്നവരുണ്ട്. ജാസ്മിന്…
നിരവധി തമിഴ് ഹിറ്റ് ചിത്രങ്ങൾ അനായാസം അഭിനയിച്ചു പ്രതിഫലിപ്പിച്ച നടനാണ് വിജയ് സേതുപതി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രമായ 'മഹാരാജ'യുടെ …
വെത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ കടന്നുവന്ന നടിയാണ് ദർശന രാജേന്ദ്രൻ, തന്റെ കഥാപാത്രങ്ങൾ എല്ലാം തന്നെ ഇഷ്ടപ്പെടുന്നത് പലപ്പോഴും പ്രേക്ഷകർ…
12 വർഷകാലം സിനിമയിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയ സംവിധായകനായിരുന്നു വിനയൻ, എന്നാൽ എല്ലാത്തിനും ഒടുവിൽ അദ്ദേഹത്തിന് തന്നെ ആയിരുന്നു വിജയം.…
ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പുതിയ ചിത്രമായിരുന്നു വർഷങ്ങൾക്ക് ശേഷം,…
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…