അറിവ് സമ്പാദിച്ചിട്ടും തിരിച്ചറിവില്ലാത്തവര്‍ ലോക തോല്‍വിയാണ്-ധ്യാന്‍ ശ്രീനിവാസന്‍

മലയാള സിനിമയിലെ താരരാജാവ് മോഹന്‍ലാലും നടന്‍ ശ്രീനിവാസനും ഒരു കാലത്തെ സിനിമകളിലെ നിറ സാന്നിധ്യമായിരുന്നു. കുറച്ചുനാളായി ഇരുവരും ഒന്നിച്ച് സ്‌ക്രീനില്‍ എത്തിയിട്ടില്ല. അടുത്ത കാലത്തായി ശ്രീനിവാസന്റെ ആരോഗ്യ പ്രശ്‌നങ്ങളെല്ലാം അതിജീവിച്ച് ടെലിവിഷന്‍ ഷോയില്‍ താരങ്ങള്‍ ഒന്നിച്ച് എത്തിയിരുന്നു.

ഇരുവരും ഒന്നിച്ചുള്ള ഒരിക്കലും മറക്കാനാവാത്ത നിരവധി ഹിറ്റ് ഒരുപിടി നല്ല സിനിമകളാണ് മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുള്ളത്. അടുത്തിടെ ശ്രീനിവാസന്‍ മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളെല്ലാം വിവാദമായിരുന്നു. ധ്യാന്‍ ശ്രീനിവാസന്‍ അന്ന് തന്നെ അച്ഛന്റെ ഈ പരാമര്‍ശത്തെ തള്ളി പറഞ്ഞിരുന്നു. ഇപ്പോഴിതാ അക്കാര്യത്തില്‍ വീണ്ടും വ്യക്തത വരുത്തുകയാണ് ധ്യാന്‍.

അച്ഛന്‍ ശ്രീനിവാസന്‍ ഉള്‍പ്പെടെ താന്‍ കണ്ട എഴുത്തുകാര്‍ക്കെല്ലാം അറിവുണ്ടെങ്കിലും തിരിച്ചറിവില്ലെന്ന് ധ്യാന്‍ പറയുന്നു. ‘എവിടെയൊക്കെയോ അവര്‍ക്ക് അഹങ്കാരമുണ്ട്. തിരിച്ചറിവില്ലാത്തത് കൊണ്ടാണ് മോഹന്‍ലാല്‍ ഹിപ്പോക്രാറ്റാണ് എന്ന് അച്ഛന്‍ വിളിച്ചുപറഞ്ഞതെന്ന് ധ്യാന്‍ പറയുന്നു. മാതൃഭൂമിയുടെ സാഹിത്യോത്സവത്തിലാണ് ധ്യാനിന്റെ വിശദീകരണം.

ഒരാളെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവന ഒരിക്കലും അഭിപ്രായമല്ല. ഒരുപാട് അറിവ് സമ്പാദിക്കുമ്പോള്‍ അഹങ്കാരവും ധാര്‍ഷ്ട്യവും പുച്ഛവും വരും. അറിവുള്ളവന് അഹങ്കാരം പാടില്ല. ഒരുപാട് വായിച്ച് അറിവ് സമ്പാദിച്ചിട്ടും തിരിച്ചറിവില്ലെങ്കില്‍ അവന്‍ ലോക തോല്‍വിയാണ്’ എന്ന് ധ്യാന്‍ പറയുന്നു.

സരോജ് കുമാര്‍ എന്ന ചിത്രത്തിന് ശേഷം ശ്രീനിവാസനും മോഹന്‍ലാലിനും ഇടയില്‍ വിള്ളല്‍ വീണു. ഇരുവരും സംസാരിക്കാതെയായി. അത്തരം ഒരു അവസ്ഥയില്‍ മോഹന്‍ലാലിനെ കുറിച്ച് പറയുന്നത് കേള്‍ക്കുമ്പോള്‍ കേള്‍ക്കുന്നവര്‍ സെന്‍സില്‍ എടുക്കണം എന്നില്ല, ധ്യാന്‍ പറഞ്ഞു. എന്തൊക്കെ പറഞ്ഞാലും എനിക്ക് ലോകത്ത് ഏറ്റവും സ്‌നേഹവും ഇഷ്ടവുമുള്ള മനുഷ്യന്‍ അച്ഛനാണ്. അദ്ദേഹം കഴിഞ്ഞിട്ടെയുള്ളൂ എനിക്ക് ലോകത്ത് എന്തും എന്ന് ധ്യാന്‍ പറയുന്നു.

Anu

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

13 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

13 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

13 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

13 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

17 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

18 hours ago