കഴിഞ്ഞ ദിവസമാണ് നടന് ടിനി ടോം മലയാള സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. ലഹരിയെ ഭയന്നാണ് തന്റെ മകനെ സിനിമയിലേക്ക് വിടാത്തതെന്നും ടിനി പറഞ്ഞിരുന്നു. ഇപ്പോഴിതാ ടിനി ടോമിനെ തള്ളിയിരിക്കുകയാണ് നടന് ധ്യാന്‍ ശ്രീനിവാസന്.
ടിനി ടോമിന്റെ ആരോപണങ്ങളെ തീര്‍ത്തും തള്ളിയിരിക്കുകയാണ് ധ്യാന്‍. ലഹരി ആരും കുത്തിക്കയറ്റിത്തരുന്നതല്ലെന്നും മകന് ബോധമുണ്ടെങ്കില്‍ ഇതൊന്നും ഉപയോഗിക്കില്ലെന്നും ധ്യാന്‍ ടിനി ടോമിനോടുള്ള മറുപടിയായി പറഞ്ഞു.
‘ഒരുത്തന് നശിക്കണമെന്ന് തീരുമാനിച്ചാല്‍ അവന് നശിക്കും. ലഹരി ഉപയോഗിക്കേണ്ട, അതൊരു മോശം കാര്യമാണെന്ന് മകന് ബോധമുണ്ടെങ്കില്‍ അവന് ഉപയോഗിക്കില്ലല്ലോ. അല്ലാതെ ഈ പറഞ്ഞ സാധനങ്ങളൊന്നും ആരും വായ്ക്കകത്ത് കുത്തിക്കേറ്റി തരില്ല. ബോധം ഉള്ള ഒരുത്തനാണെങ്കില്‍ അവന് ഉപയോഗിക്കില്ല, അത്രേ ഉള്ളൂ’, എന്നാണ് ധ്യാന്‍ പറഞ്ഞത്.
ഒരു വലിയ നടന്റെ മകന്റെ വേഷത്തില്‍ അഭിനയിക്കാന്‍ തന്റെ മകന് അവസരം ലഭിച്ചിരുന്നു. പക്ഷേ, മകനെ സിനിമയില്‍ അഭിനയിക്കാന്‍ വിടില്ലെന്ന് ഭാര്യ പറഞ്ഞു. മയക്കുമരുന്നിനെക്കുറിച്ചുള്ള ഭയം കൊണ്ടായിരുന്നു ആ തീരുമാനം. 17-18 വയസ്സിലാണ് കുട്ടികള്‍ വഴി തെറ്റി പോകുന്നത്. എനിക്ക് ഒരു മകനേയുള്ളു എന്നും ടിനി പറഞ്ഞിരുന്നു.
ലഹരി യുവാക്കളെ നശിപ്പിക്കുന്ന മഹാമാരിയാണ്. അതിനെതിരേ യുവാക്കളാണ് മുന്നിലേക്കു വരേണ്ടത്. കലയാണ് നമ്മുടെ ലഹരിയായി മാറേണ്ടതെന്നും ടിനി കൂട്ടിച്ചേര്‍ത്തിരുന്നു.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…