എന്നെ ആരും ആരാധിക്കരുത്…! അഭിമുഖത്തില്‍ തറപ്പിച്ച് പറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍..!

കഴിഞ്ഞ ദിവസങ്ങളിലായി നടനും സംവിധായകനുമായ ധ്യാനിന്റെ അഭിമുഖത്തെ കുറിച്ചുള്ള ചര്‍ച്ചകളും വിമര്‍ശനങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. തനിക്കെതിരായി വന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ ധ്യാന്‍. ധ്യാനിനെ പോലെ ഒരുപാട് പേര്‍ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു നടന്റെ ഭാഗത്ത് നിന്ന് മീടുവിനെ കുറിച്ച് ഇത്തരം ഒരു പരാമര്‍ശം ഉണ്ടായതിനെ കുറിച്ച് പറഞ്ഞപ്പോള്‍. തന്നെ ആരും ആരാധിക്കരുത് എന്നും ആ വാക്ക് കേള്‍ക്കുന്നത് തന്നെ ഇഷ്ടമല്ലെന്നും ധ്യാന്‍ പറയുന്നു.

എല്ലാവരും ഓരോ വ്യക്തികളാണ് എന്നും ആരും ആരേയും ആരാധിക്കേണ്ട കാര്യമില്ലെന്നുമാണ് ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നത്. അതേസമയം, പഴയ തലമുറയിലെ ആളുകള്‍ക്ക് പുതിയ തലമുറയോട് അസൂയ ആണെന്നും ധ്യാന്‍ പറയുന്നു. ഇവിടെ ലൈംഗികപരമായ നിരാശ നേരിട്ടുകൊണ്ടിരിക്കുന്നത് അറുപത് വയസ്സിന് മുകളിലേക്കുള്ള ആളുകളാണെന്നും ധ്യാന്‍ പറയുന്നു. ഇന്നത്തെ തലമുറ വിദ്യാഭ്യാസം കൊണ്ടും അറിവ് കൊണ്ടും സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നതിലെ മികവ് കൊണ്ടും എല്ലാം എന്തുകൊണ്ടും പഴയ തലമുറയേക്കാള്‍ മികച്ചത് തന്നെയാണെന്നും താരം പറയുന്നു.

അതേസമയം, തന്റെ അഭിമുഖത്തില്‍ എന്തായിരുന്നു സംഭവിച്ചത് എന്നും ധ്യാന്‍ പറയുന്നുണ്ട്. തന്നോട് ചോദിക്കുന്ന ചോദ്യങ്ങളെ പോലെയായിരിക്കും തന്നില്‍ നിന്ന് വരുന്ന ഉത്തരങ്ങളും എന്നാണ് ധ്യാന്‍ പറയുന്നത്. കുറിച്ച് ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു, മീടുവൊക്കെ ഇപ്പോഴല്ലേ ട്രെന്‍ഡ് ആയതെന്നും അന്നൊക്കെ മീടു ഉണ്ടായിരുന്നെങ്കില്‍ താന്‍ ഒന്നും ഇവിടെ ഉണ്ടാകില്ലായിരുന്നു എന്നുമായിരുന്നു താരം പറഞ്ഞത്.

എന്നാല്‍ അന്ന് താന്‍ ചെയ്ത ചെറിയ കാര്യങ്ങളെ കുറിച്ചോര്‍ത്താണ് ചിരിച്ചു പോയത് എന്നും അല്ലാതെ സര്‍വൈവര്‍മാരെ ഒരിക്കലും പരിഹസിക്കുകയോ മീ ടുവിനെ പരിഹസിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. സെക്‌സ് ജോക്കടക്കമുള്ള തെറ്റുകള്‍ ചെയ്തു എന്നല്ലാതെ ലൈംഗീകമായി താന്‍ ആരേയും ചൂഷണം ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Rahul

Recent Posts

മോഹൻലാൽ, തരുൺ മൂർത്തി ചിത്രം ബെൻസ് വാസു! ആരാധകനുള്ള മറുപടിയുമായി സംവിധായകൻ

മോഹൻലാൽ ആരാധകർ ഏറെ ആകാംഷയോട്  കാത്തിരിക്കുന്ന ചിത്രമാണ് 'എൽ 360' എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം. തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍…

53 mins ago

എന്റെ അടിക്കുറിപ്പ് അധികമായിരിക്കുന്നു! സെലിനുമായുള്ള പ്രണയത്തെ കുറിച്ച് പ്രതികരിച്ചു; മാധവ് സുരേഷ്

നടനും എം പിയും ഒക്കെയായ സുരേഷ് ഗോപിയുടെ മകൻ ​മാധവ് സുരേഷ് ഇപ്പോൾ  പങ്കിട്ടൊരു സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകർക്കിടയിൽ…

3 hours ago

ആ പാട്ട് എന്തിനെന്ന് ആലോചിച്ചപ്പോളാണ് അത് പെണ്ണിനെക്കുറിച്ചോ അല്ലെങ്കിൽ മദ്യത്തെ കുറിച്ചോ ആകട്ടെ എന്ന് ചിന്തിച്ചത്, വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ്, ധ്യാൻ എന്നിവർ അഭിനയിച്ച ചിത്രം വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ നല്ല പ്രേഷക പ്രതികരണം…

3 hours ago

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

4 hours ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

6 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

6 hours ago