ധ്യാന്‍ ശ്രീനിവാസന് നായകനായെത്തുന്ന പുതിയ ചിത്രം ഐ ഡി യുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. എസ്സാ എന്റര്ടൈന്മെന്റ്സിന്റെ ബാനറില്‍ മുഹമ്മദ് കുട്ടി നിര്‍മ്മിച്ച് നവാഗതനായ അരുണ്‍ ശിവവിലാസം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍
ഇന്ദ്രന്‍സ്, ഷാലു റഹീം എന്നിവരും കേന്ദ്ര പ്രധാന വേഷങ്ങളിലെത്തുന്നു. ഫൈസല്‍ അലിയാണ് ക്യാമറ. കെ.ജെ വിനയനാണ് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ആവുന്നത്.
എസ്സ ഗ്രൂപ്പ് കേരളത്തിലെ പ്രശസ്തമായ ഒരു ബിസിനസ് സംരംഭകരാണ്. നിലവില്‍ ഹോട്ടലുകള്‍, റിസോര്‍ട്സ്, സര്‍വീസ് സ്റ്റേഷന്‍സ്, ഫുട്ബോള്‍ ടീം, എക്സ്പോര്‍ട്ട് ബിസിനസ് എന്നിവയില്‍ മുഖ്യധാരയില്‍ നില്ക്കുന്ന എസ്സ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സിനിമയിലേക്കുള്ള പുതിയ കാല്‍വെപ്പാണ് ‘എസ്സ എന്റര്ടൈന്മെന്റ്സ്’ എന്ന പേരില്‍ ഇപ്പോള്‍ ഈ ചിത്രം നിര്‍മ്മിച്ചു കൊണ്ട് സാധ്യമാവുന്നത്. വരും മാസങ്ങളില്‍ ഒട്ടനവധി ചിത്രങ്ങളുടെ നിര്‍മ്മാണത്തിന്റെ പണിപ്പുരയിലുമാണ്. സംവിധായകനായ അരുണ്‍ ശിവവിലാസം സിനിമാ രംഗത്ത് നവാഗതനാണെങ്കിലും സംവിധാനത്തോടും എഴുത്തിനോടും താല്പര്യമുള്ള വ്യക്തി കൂടിയാണ്.
ധ്യാന്‍ ശ്രീനിവാസനെ കൂടാതെ കലാഭവന്‍ ഷാജോണ്‍ ജോണി ആന്റണി, ശാലു റഹിം, ജയകൃഷ്ണന്, പ്രശാന്ത് അലക്സാണ്ടര്‍, പ്രമോദ് വെളിയനാട്, ഉല്ലാസ് പന്തളം, ഉണ്ണി നായര്‍, ദിവ്യ പിള്ള, സിമു ചങ്ങനാശ്ശേരി, മനോഹരിയമ്മ, ജസ്ന്യ ജഗദീഷ്, ബേബി, ഷൈനി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
തൃഷയും വിജയുമാണ് തമിഴകത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സജീവ ചർച്ച. വിജയുടെ 50ാം പിറന്നാൾ ദിനത്തിൽ തൃഷ പങ്കുവെച്ച ഫോട്ടോയാണ്…
കാൽനൂറ്റാണ്ടിലധികം താരസംഘടനയെ നയിച്ച ഇടവേള ബാബു ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത് പലർക്കും ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. വളരെ വിഷമത്തോടെയാണ്…
മീര ജാസ്മിൻ ഒരു കോമ്പ്ളിക്കേറ്റഡ് താരമാണെന്ന് പറയുകയാണ് തമിഴ് നടൻ ശ്രീകാന്ത്. ഈയിടെ ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ്…
മലയാളസിനിമയിലെ ക്രോഡഡ് പുള്ളറാണ് മോഹൻലാൽ . ആരാധകർ ഏറെയുള്ള മോഹൻലാലിന്റെ പല സിനിമകൾക്കും വലിയ റിപ്പീറ്റ് വാല്യൂവുണ്ട്. പക്ഷെ ഈയടുത്ത…
ആലപ്പുഴ: 15 വർഷം മുമ്പു നടന്ന സംഭവത്തിൻറെ ചുരുളഴിഞ്ഞതോടെ ഞെട്ടലിൽ ഒരു നാട്. സെപ്റ്റിക് ടാങ്കിൽ ഒരു യുവതിയുടെ മൃതദേഹമെന്ന…
വായ് നാറ്റത്തെ ചെറുക്കാനും വായിലെ ബാക്ടീരിയ കുറയ്ക്കാനുമെല്ലാം ഉപയോഗിക്കുന്നതാണ് മൗത്ത് വാഷ്. ആന്റി ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗിച്ചാൽ വായിലെ…