കോമഡി-ത്രില്ലര്‍ ചിത്രവുമായി ധ്യാന്‍!! പൂജയോടെ സിനിമയ്ക്ക് ഈരാറ്റുപേട്ടയില്‍ തുടക്കം

Follow Us :

ധ്യാന്‍ ശ്രീനിവാസന്‍ നായകനാവുന്ന പുതിയ ചിത്രം തുടങ്ങി. നവാഗതനായ തോംസണ്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കോമഡി-ത്രില്ലര്‍ ജോണറിലുള്ള ചിത്രമാണ് അണിയറയില്‍ ഒരുങ്ങുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രത്തിന് പിന്നാലെ ധ്യാന്‍ നായകനായെത്തുന്ന ചിത്രമാണെന്നതും പ്രതീക്ഷയേകുന്നതാണ്.

‘എന്‍’ (N) മീഡിയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജേഷ് റോയ്, ജെയ്‌സണ്‍ പനച്ചിക്കല്‍, പ്രിന്‍സ് എം. കുര്യാക്കോസ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഈരാറ്റുപേട്ടയില്‍ ചിത്രത്തിലെ താരങ്ങളുടെയും അണിയറ പ്രവര്‍ത്തകരുടെയും സാന്നിദ്ധ്യത്തില്‍ പൂജയും സ്വിച്ച്ഓണ്‍ കര്‍മ്മവും നടന്നു.

സിനു സിദ്ധാര്‍ഥ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ധര്‍മജന്‍ ബോള്‍ഗാട്ടി, അസീസ് നെടുമങ്ങാട്, അഞ്ജു കുര്യന്‍, മരിയ വിന്‍സെന്റ്, വിനീത് തട്ടില്‍, പ്രമോദ് വെള്ളിനാട്, നവാസ് വള്ളികുന്ന്, ടി.ജി. രവി, ജാഫര്‍ ഇടുക്കി, നീന കുറുപ്പ് എന്നിവരാണ് മറ്റു പ്രധാനപ്പെട്ട വേഷങ്ങളിലെത്തുന്നത്. പുതിയ സിനിമയുടെ പേരും മറ്റു വിവരങ്ങളും വളരെ ആകാംക്ഷയില്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

എഡിറ്റര്‍: ഡോണ്‍ മാക്‌സ്, മ്യൂസിക്ക്: 4 മ്യൂസിക്ക്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സനൂപ് ചങ്ങനാശ്ശേരി, കോസ്റ്റ്യൂം: അരവിന്ദ് എ.ആര്‍., മേക്കപ്പ്: നരസിംഹസ്വാമി, സ്റ്റില്‍സ്: റിഷാജ്, കൊറിയോഗ്രാഫി: റിഷ്ദാന്‍, ആക്ഷന്‍: പിസി സ്റ്റണ്ട്‌സ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: സക്കീര്‍ എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.