കോമഡിയുണ്ട്, ഒപ്പം ത്രില്ലറുമാണ്; ധ്യാൻ നായകനാകുന്ന പുതിയ ചിത്രം ഈരാറ്റുപേട്ടയിൽ തുടങ്ങി

ധ്യാൻ ശ്രീനിവാസൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന് ശനിയാഴ്ച ഈരാറ്റുപേട്ടയിൽ തുടക്കമായി. ചിത്രത്തിലെ താരങ്ങളുടെയും അണിയറ പ്രവർത്തകരുടെയും സാനിധ്യത്തിൽ പൂജയും സ്വിച്ച്ഓൺ കർമ്മവും നടന്നു. കോമഡി-ത്രില്ലർ ജോണറിലുള്ള ഈ സിനിമ “എൻ”(N) മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജേഷ് റോയ്, ജെയ്സൺ പനച്ചിക്കൽ, പ്രിൻസ് എം കുര്യാക്കോസ് എന്നിവരാണ് നിർമിക്കുന്നത്. നവാഗതനായ തോംസൺ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് അദ്ദേഹം തന്നെയാണ്.

നിരവധി ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചിട്ടുള്ള സിനു സിദ്ധാർഥ് ആണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ധ്യാൻ ശ്രീനിവാസനെ കൂടാതെ ധർമജൻ ബോൾഗാട്ടി, അസീസ് നെടുമങ്ങാട്, അഞ്ജു കുര്യൻ, മരിയ വിൻസെന്റ്, വിനീത് തട്ടിൽ, പ്രമോദ് വെള്ളിനാട്, നവാസ് വള്ളികുന്ന്, ടിജി രവി, ജാഫർ ഇടുക്കി, നീന കുറുപ്പ്, എന്നിവരും മറ്റു പ്രധാനപ്പെട്ട വേഷങ്ങളിലെത്തുന്നു. വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിന്റെ മികച്ച വിജയത്തിന് ശേഷം ധ്യാൻ നായകനാവുന്ന പുതിയ ചിത്രമെന്ന പേരിൽ വമ്പൻ പ്രതികരണമാണ് പ്രേക്ഷകർ സാമൂഹ്യ മാധ്യമങ്ങളിൽ ഇതിനോടകം അറിയിച്ചിരിക്കുന്നത്. ഈ സിനിമയുടെ പേരും മറ്റു വിവരങ്ങളും വളരെ ആകാംക്ഷയിൽ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

എഡിറ്റർ: ഡോൺ മാക്സ്, മ്യൂസിക്ക്: 4 മ്യൂസിക്ക്, പ്രൊഡക്ഷൻ കൺട്രോളർ: സനൂപ് ചങ്ങനാശ്ശേരി, കോസ്റ്റ്യൂം: അരവിന്ദ് എ ആർ, മേക്കപ്പ്: നരസിംഹസ്വാമി,സ്റ്റിൽസ്: റിഷാജ്, കൊറിയോഗ്രാഫി: റിഷ്ദാൻ, ആക്ഷൻ: പിസി സ്റ്റണ്ട്സ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: സക്കീർ.എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.

Ajay

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

4 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

4 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

5 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

6 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

8 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

10 hours ago