എന്നെ പ്രണവിനെ വലിയ പേടിയാണ്! ഇപ്പോൾ മിണ്ടില്ല; ഞാൻ അവന്റെ കുറെ കഥകൾ പൊക്കിയെടുത്തു, ധ്യാൻ

മലയാള സിനിമയിലെ മിന്നും താരമാണ് ധ്യാൻ ശ്രീനിവാസൻ. പ്രായഭേദമന്യേ ഏവർക്കും ഇഷ്‌ടപ്പെട്ട ഒരാൾ തന്നെയാണ് ധ്യാൻ എന്നതിൽ യാതൊരു സംശയോം കാണില്ല. അഭിനയിച്ച സിനിമകൾ മിക്കതും പരാജയം ആയിരുന്നെങ്കിലും. ജനപ്രീയനാണ് ധ്യാൻ ശ്രീനിവാസൻ. സിനിമകളേക്കാൾ അഭിമുഖങ്ങളിൽ കാണുന്ന ധ്യാനിനെയാണ് പ്രേക്ഷകർക്ക് കൂടുതൽ ഇഷ്ടം. ഇപ്പോഴിതാ ചീനാ ട്രോഫി എന്ന സിനിമയുടെ പ്രമോഷനായി എത്തിയപ്പോള്‍ നടൻ മോഹൻലാലിന്റെ മകനും നടനുമായ അപ്പു എന്ന് വിളിക്കുന്ന പ്രണവ് മോഹൻലാലിനെ കുറിച്ച് ധ്യാൻ ശ്രീനിവാസൻ  പറഞ്ഞ കാര്യങ്ങളുടെ വീഡിയോയും വൈറലായി മാറുകയാണ്. വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിൽ ധ്യാനും പ്രണവ് മോഹൻലാലും ഒന്നിച്ച് അഭിനയിക്കുന്നുണ്ട്. അതിനെ കുറിച്ച് ചോദിച്ചപ്പോഴാണ് ധ്യാനിന്റെ സരസമായ മറുപടി. എന്താണ് പ്രണവ് മോഹൻലാലിനെ കുറിച്ച് പറയാനുള്ളത് എന്നായിരുന്നു മാധ്യമ പ്രവർത്തകന്റെ ചോദ്യം. ‘അടുത്ത വിഷുവിന് ഇറങ്ങുന്ന സിനിമയെ കുറിച്ച് അല്ലേ എന്ന് ധ്യാൻ ശ്രീനിവാസൻ തിരിച്ച് ചോദിച്ചു.

നാല് മാസം കഴിഞ്ഞ് ഇറങ്ങുന്ന സിനിമ അല്ലേ, ഇതേ ഉത്തരമല്ലേ ഞാൻ അപ്പോഴും പറയേണ്ടത്. അതൊക്കെ ഞാൻ പിന്നീട് പറയാം. കഥയെഴുതാനുള്ള സാധനങ്ങളുമായി ഞാൻ വരുന്നുണ്ട്, അവന്റെയൊപ്പം ഇരുന്നിട്ട് ഞാൻ അവന്റെ കുറെ കഥകള്‍ പൊക്കിയെടുത്തിട്ടുണ്ട്. ഇപ്പോള്‍ എന്നോട് അധികം മിണ്ടാറില്ല, എന്നെ അവന് പേടിയാണ്, എല്ലാം നോട്ട് ചെയ്‍ത് വെച്ചിട്ടുണ്ട്,’ എന്നാണ് ധ്യാൻ തമാശയായി പറഞ്ഞത്. അടുത്തിടെ സിനിമയുടെ കാര്യത്തിൽ താനും പ്രണവും ഒരുപോലെയാണെന്നും ധ്യാൻ പറയുകയുണ്ടായി. താനും പ്രണവും ആരോ നിർബന്ധിച്ച് കൊണ്ടു വന്നിരുത്തിയതു പോലെയാണ് എന്നാണ് ധ്യാൻ പറഞ്ഞത്. എനിക്ക് അഭിനയത്തോട് വലിയ പാഷന്‍ ഇല്ലാത്തിടത്തോളം അങ്ങ് ചെയ്തു പോകുന്നു എന്നേയുള്ളൂ. ഞാനും അപ്പുവും അഭിനയിക്കുന്ന സമയത്തു പോലും ഞങ്ങള്‍ ഭയങ്കര ഡിറ്റാച്ച്ഡ് ആണ് ആ സിനിമയുമായി. അപ്പുവും എന്നെപ്പോലെതന്നെ ആയതു കൊണ്ട് എനിക്കവിടെ കമ്പനിയുണ്ട്. ആരോ നിര്‍ബന്ധിച്ച് കൊണ്ടുവന്ന് ഇരുത്തിയതുപോലെയാണ് ഞങ്ങള്‍ രണ്ടുപേരും എന്നായിരുന്നു ധ്യാനിന്റെ വാക്കുകൾ.

ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന സിനിമയാണ് വർഷങ്ങൾക്ക് ശേഷം. പ്രണവ് മോഹൻലാലിനും ധ്യാൻ ശ്രീനിവാസനും പുറമേ കല്യാണി പ്രിയദര്‍ശൻ, നിവിൻ പോളി, നീത പിള്ള, അജു വര്‍ഗീസ്, നീരജ് മാധവ്, ബേസില്‍ ജോസഫ് എന്നിങ്ങനെ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. വിനീതിന്റെ തന്നെയാണ് തിരക്കഥ. ഹൃദയം നിർമിച്ച വിശാഖ് സുബ്രമണ്യമാണ് നിർമാതാവ്. അതേസമയം നടനായ അച്ഛൻ ശ്രീനിവാസനെയും ചേട്ടൻ വിനീതിനെയും പോലെ തന്നെ സിനിമയുടെ വിവിധ മേഖലകളിലും സാന്നിധ്യമറിയിച്ചിട്ടുണ്ടെങ്കിലും ധ്യാൻ അഥിതി ആയെത്തുന്ന അഭിമുഖങ്ങളാണ് ധ്യാനിനെ പ്രേക്ഷകർക്കിടയിൽ താരമാക്കി മാറ്റിയത്. അതുകൊണ്ട് തന്നെ സിനിമയുടെ വിജയപരാജയങ്ങളൊന്നും ധ്യാനിന്റെ ജനപ്രീതിയെ ബാധിക്കാറുമില്ല. മറയില്ലാത്ത സംസാരമാണ് ധ്യാനിനെ പ്രേക്ഷകർക്ക് മുന്നിൽ പ്രിയങ്കരനാക്കി മാറ്റുന്നത്. ധ്യാൻ നിഷ്‍കളങ്കമായിട്ടാണ് അഭിമുഖങ്ങളില്‍ ഓരോന്നും വിളിച്ചു പറയുന്നത് എന്നാണ് ആരാധകർ പറയാറുള്ളത്. കുടുംബത്തെക്കുറിച്ചുള്ള രസകരമായ കഥകൾ ധ്യാൻ അഭിമുഖങ്ങളിൽ പങ്കുവെക്കാറുണ്ട്. അച്ഛനും അമ്മയും ചേട്ടനും ഭാര്യയും മകളുമെല്ലാം ധ്യാനിന്റെ കഥകളിൽ കടന്നു വരാറുണ്ട്. അടുത്തിടെ തന്നെ കുറിച്ചുള്ള ഒന്നും അഭിമുഖങ്ങളിൽ പറയരുതെന്ന് അമ്മ തന്നോട് പറഞ്ഞതായി ധ്യാൻ തന്നെ വെളിപ്പെടുത്തിയിരുന്നു. ധ്യാനിനെ പേടിയാണ് എന്നാണ് സഹോദരനും സംവിധായകനും നടനുമായ വിനീത് ശ്രീനിവാസൻ ഒരിക്കൽ പറഞ്ഞത്. കുടുംബത്തെ കുറിച്ചല്ലാതെ സുഹൃത്തുക്കളായ അജു വർഗീസ് അടക്കമുള്ള സിനിമയിലെ തന്റെ സുഹൃത്തുക്കളെ കുറിച്ചുള്ള കഥകളും ധ്യാൻ പങ്കുവെക്കാറുണ്ട്.

Sreekumar

Recent Posts

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

21 mins ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

5 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

6 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

6 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

6 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

6 hours ago