ധ്യാനിന്റെ സിനിമ കാണണം; വീൽചെയറിലെത്തി ശ്രീനിവാസൻ

മലയാളികളുടെ  പ്രിയ നടനാണ് ശ്രീനിവാസൻ.പതിറ്റാണ്ടുകൾ നീണ്ട തന്റെ അഭിനയജീവിതത്തിൽ  അദ്ദേഹം അഭിനയിച്ച് തീർത്തത് ഒട്ടനവധി കഥാപാത്രങ്ങൾ ആണ്.അടുത്തിടെ വന്നുചേർന്ന അനാരോ​ഗ്യത്തിൽ നിന്നും തിരിച്ചുവന്നു കൊണ്ടിരിക്കയാണ് ശ്രീനിവാസൻ ആരോഗ്യാവസ്ഥ മോശമായിരുന്നിട്ടും മകൻ ധ്യാനിന്റെ സിനിമ കാണാൻ തിയേറ്ററിലെത്തി ശ്രീനിവാസൻ. ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന ‘നദികളിൽ സുന്ദരി യമുന’ എന്ന സിനിമയുടെ പ്രിമിയർ ഷോ കാണാനാണ് ഭാ​ര്യയ്ക്കും സുഹൃത്തുക്കൾക്കും ഒപ്പം ശ്രീനിവാസൻ എത്തിയത്. തിയേറ്ററിനുള്ളിൽ പകുതി വരെ വീൽചെയറിൽ വന്ന അദ്ദേഹം പിന്നീട് ഭാര്യയുടെ കയ്യും പിടിച്ച് തിയറ്ററിനുള്ളിലേക്ക് പോകുകയായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി നല്ലതല്ലെന്നും, ശ്വാസം മുട്ടലിന്റെ കുറച്ച് പ്രശ്നങ്ങളുള്ളതിനാൽ  സിനിമ കണ്ട ശേഷം പ്രതികരിക്കാൻ ബുദ്ധിമുട്ടായിരിക്കുമെന്നും കൂടെ വന്നവർ മാധ്യമങ്ങളെ അറിയിച്ചിരുന്നു.

ആശുപത്രിവാസത്തിനു ശേഷം വിനീത് ശ്രീനിവാസനൊപ്പം ശ്രീനിവാസൻ ‘കുറുക്കൻ’ എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് തിരിച്ചുവരവ് നടത്തിയിരുന്നു. രണ്ട് മാസങ്ങള്‍ക്ക് മുന്‍പാണ് ശ്രീനിവാസന്‍റെ തിരിച്ചുവരവ് ചിത്രമായ കുറുക്കന്‍ റിലീസ് ചെയ്തത്. നവാഗതനായ ജയലാല്‍ ദിവാകരന്‍ ആണ് സിനിമ സംവിധാനം ചെയ്ത്. ശ്രീനിവാസനൊപ്പം മകന്‍ വിനീതും പ്രധാന കഥാപാത്രമായി ചിത്രത്തില്‍ എത്തിയിരുന്നു.  സുധീർ കരമന, മാളവിക മേനോൻ, അൻസിബ ഹസൻ, ഗൗരി നന്ദ, ശ്രുതി ജയൻ, ശ്രീകാന്ത് മുരളി, അശ്വത് ലാൽ, ജോജി, സംവിധായകൻ ദിലീപ് മേനോൻ, ബാലാജി ശർമ്മ, ജോൺ, കൃഷ്ണൻ നെടുമങ്ങാട്, അസീസ് നെടുമങ്ങാട്, നന്ദൻ ഉണ്ണി, അഞ്ജലി സത്യനാഥ് തുടങ്ങിയവരും കുറുക്കന്ന്‍റെ ഭാഗമായി. ധ്യാനിനൊപ്പം അജു വര്‍ഗീസും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് നദികളില്‍ സുന്ദരി യമുന. ചിത്രം ഇന്ന്തിയറ്ററുകളില്‍ പ്രദക്ഷണം ആരംഭിച്ചിട്ടുണ്ട്. . നവാഗതരായ വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളോറ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.സുധീഷ്, നിര്‍മ്മല്‍ പാലാഴി, കലാഭവന്‍ ഷാജോണ്‍, നവാസ് വള്ളിക്കുന്ന്, അനീഷ്, പാര്‍വണ, ആമി, ഉണ്ണിരാജ, ഭാനുപയ്യന്നൂര്‍, ദേവരാജ് കോഴിക്കോട്, രാജേഷ് അഴിക്കോടന്‍, സോഹന്‍ സിനുലാല്‍, ശരത് ലാല്‍, കിരണ്‍ രമേശ്, വിസ്മയ ശശികുമാർ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു.

Sreekumar

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

10 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

13 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

14 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

16 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

18 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

19 hours ago