ചിത്രത്തിന്റെ സെക്കന്റ് ഹാഫിൽ അച്ഛനെയും, ലാലങ്കിളിനെയും തീരുമാനിച്ചിരുന്നു! പ്രണവിന്റെ മേക്കോവറിനെ കുറിച്ച് സംശയം പറഞ്ഞിരുന്നു, ധ്യാൻ ശ്രീനിവാസൻ 

Follow Us :

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യ്ത പുതിയ ചിത്രമായിരുന്നു ‘വർഷങ്ങൾക്ക് ശേഷം’.  ചിത്ര൦ ക്രിഞ്ചിന്റെയും ക്ലി ഷയുടെയും കുത്തൊഴുക്കാണെന്നു പറഞ്ഞു നിരവധി കമന്റുകൾ സോഷ്യൽ മീഡിയിൽ എത്തിയിരുന്നു, ചിത്രത്തിനെ സെക്കന്റ് ഹാഫിൽ എത്തിയ പ്രണവിന്റെ വയസ്സായുള്ള മേക്കോവർ ഒരുപാട് വിമർശനം എത്തിയ ഒന്നായിരുന്നു, ഇപ്പോൾ അതിനെക്കുറിച്ചു ധ്യാൻ പറഞ്ഞ കാര്യങ്ങളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. പ്രണവിന്റെ ആ മേക്കോവറിൽ ഞങ്ങൾക്ക് നല്ല സംശയം ഉണ്ടായിരുന്നു ധ്യാൻ പറയുന്നു

ഈ ചിത്രത്തിന്റെ സെക്കന്റ് ഹാഫിൽ ശരിക്കും പറഞ്ഞാൽ അച്ഛനെയും, ലാലങ്കിളിനെയും എത്തിക്കണമെന്ന് വിചാരിച്ചിരുന്നു, എന്നാൽ അച്ഛന്റെ അസുഖം കാരണമാണ് അത് മാറി ചിന്തിച്ചത്. ഷൂട്ടിങ് സമയത്ത് തന്നെ ചില പോഷൻസ് ക്രിഞ്ച് അല്ലേ ക്ലീഷേയല്ലേയെന്നുള്ള സംസാരം ഞങ്ങൾക്കിടയിൽ തന്നെ വന്നിരുന്നു. ആ ഭാ​ഗങ്ങൾ ക്രിഞ്ച് തന്നെയാണ്.അതുപോലെ ഡ്രൈവറെ മാറ്റാൻ ഏട്ടനോട് ഞാൻ പറഞ്ഞിരുന്നു എന്നാൽ വിശാഖിന്റെ നിർബന്ധത്തിൽ ആയിരുന്നു

ഞാനും, ഏട്ടനും പ്രണവുമുള്ള കോമ്പോ വേണമെന്നത്. അതുപോലെ തന്നെയാണ് പ്രണവിന്റെ മേക്കപ്പും. ആ സിനിമയിൽ വർക്ക് ചെയ്ത അജു ഉൾപ്പടെ പലരും പ്രണവിന്റെ മേക്കപ്പ് ഓക്കെയാണോയെന്ന സംശയം പ്രകടിപ്പിച്ചിരുന്നു ധ്യാൻ പറയുന്നു. എന്നാൽ അതുപോലെ ഈ മൊക്കോവർ ഇഷ്ട്ടപെട്ടവരുമുണ്ടെന്ന് ധ്യാൻ കൂട്ടിച്ചേർത്തു,