Film News

മകളുടെ വിവാഹം അറിഞ്ഞില്ലേ എന്ന് ചോദിക്കുന്നവർക്ക് മറുപടി; സൊനാക്ഷി വിവാഹക്കാര്യത്തിൽ ശത്രുഘ്നൻ സിൻഹയുടെ പ്രതികരണം

നടി സൊനാക്ഷി സിൻഹയും ലിവിംഗ് പാർട്ണറായ നടൻ സഹീർ ഇക്ബാൽ വിവാഹിതരാകുന്നതാണ് ബോളിവുഡ് ലോകത്തെ പുതിയ വാർത്ത. ജൂൺ 23 ന് മുംബൈയിലാണ് വിവാഹമെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. സൊനാക്ഷിയും സഹീറും വളരെക്കാലമായി ഒരുമിച്ചാണ് ജീവിക്കുന്നത്. വിവാഹ വാർത്ത പുറത്ത് വന്നതോടെ ബോളിവു‍ഡ് ലോകത്ത് പല ചർച്ചകളും നടക്കുന്നുണ്ട്. പക്ഷേ മകളുടെ വിവാഹത്തെ കുറിച്ച് ഒരു വിവരം അറിയില്ലെന്നാണ് സൊനാക്ഷിയുടെ പിതാവും നടനും ലോക്സഭ എംപിയുമായ ശത്രുഘ്നൻ സിൻഹ ഇപ്പോൾ പറയുന്നത്.

ലോക്സഭ തെരഞ്ഞെ‌ടുപ്പിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി വിജയിച്ച അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മാധ്യമങ്ങൾ മകളുടെ വിവാഹത്തെ കുറിച്ചാണ് ചോദിക്കുന്നത്. മാധ്യമങ്ങൾ അറിഞ്ഞത് മാത്രമേ എനിക്കും ഇക്കാര്യത്തെ കുറിച്ച് അറിയൂ എന്ന് ശത്രുഘ്നൻ സിൻഹ വ്യക്തമാക്കി. മകൾ കാര്യങ്ങൾ ഞങ്ങളെ അറിയിക്കുമ്പോൾ ഞാനും ഭാര്യയും ചടങ്ങിൽ പങ്കെടുക്കും. അറിയില്ലെങ്കിലും ഞങ്ങളുടെ അനുഗ്രഹം അവൾക്കുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

മകളുടെ തീരുമാനങ്ങളെ എന്നും വിശ്വസിക്കാറുണ്ട്. അവൾ മുതിർന്ന വ്യക്തിയാണ്. അവൾക്ക് അവളുടെ തീരുമാനം എടുക്കാൻ അവകാശമുണ്ട്. എൻറെ മകളുടെ കല്ല്യാണം എവിടെ നടന്നാലും അതിൻറെ ചടങ്ങുകളുടെ മുന്നിൽ ഞാൻ ഉണ്ടാകും. പിന്നെ ചിലർ ചോദിക്കുന്നുണ്ട് മകളുടെ വിവാഹ വിവരം മാധ്യമങ്ങൾ അറിഞ്ഞിട്ടും നിങ്ങൾ ഇതുവരെ അറിഞ്ഞില്ലെയെന്ന്. അവരോട് ഒന്നെ പറയാനുള്ള ഇന്നത്തെക്കാലത്തെ കുട്ടികൾ മാതിപിതാക്കളോട് അനുവാദം വാങ്ങില്ല. അവർ അക്കാര്യം അറിയിക്കുക മാത്രമേ ചെയ്യുകയുള്ളൂ. അവൾ അറിയിക്കുന്നതിനായി ഞാനും ഭാര്യയും കാത്തിരിക്കുകയാണ് – ശത്രുഘ്നൻ സിൻഹ പറഞ്ഞു.

Ajay

Recent Posts

ജിന്റോ ചേട്ടൻ ഹാർഡ് വർക്ക് ചെയ്തു; ചിലരുടെ കല്യാണം മുടങ്ങി : അഭിഷേക് ശ്രീകുമാർ

ജിന്റോക്ക് അല്ലായിരുന്നു കപ്പ് ലഭിക്കേണ്ടത് നിരവധി വിമർശനങ്ങൾ എത്തിയിരുന്നു, എന്നാൽ  ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഏറ്റവും…

14 mins ago

കൂടുതലും ബലാത്സംഗം സീനുകളിൽ അഭിനയം! ബാലയ്യ എന്ന നടനെകുറിച്ചു അധികം ആരും അറിയാത്ത കാര്യങ്ങൾ

തെലുങ്ക് സിനിമയിലെ സൂപ്പര്‍താരമാണ് നന്ദമൂരി ബാലകൃഷ്ണ എന്ന ബാലയ്യ, ആരാധകരോടും സഹപ്രവര്‍ത്തകരോടുമൊക്കെ മര്യാദയില്ലാത്ത രീതിയില്‍ പെരുമാറിയതിന്റെ പേരിലാണ് ബാലയ്യ എല്ലായിപ്പോഴും…

2 hours ago

ജാസ്മിന് പിന്തുണ നൽകാൻ കാരണം; ആര്യയും സിബിനും  ആക്റ്റിവിസത്തെ ചോദ്യം ചെയ്തു; ദിയ സന

ബിഗ് ബോസ് മലയാളം സീസണ്‍ 6 മത്സരാർത്ഥി ജാസ്മിനെ പിന്തുണച്ചവർ എല്ലാം തന്നെ വലിയ രീതിയിലുള്ള സൈബർ ആക്രമണത്തിന് വിധേയരാകുന്നുണ്ടെന്ന്…

4 hours ago

ധ്യാൻ ശ്രീനിവാസന്റെ ‘സ്വർഗ്ഗത്തിലെ കട്ടുറുമ്പ്’ ട്രയിലർ പുറത്ത്

വര്ഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിന് ശേഷം ധ്യാൻ ശ്രീനിവാസൻ പ്രധാന കഥപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് 'സ്വർഗ്ഗത്തിലെ കട്ടുറുമ്പ്', ഇപ്പോൾ…

5 hours ago

ജാസ്മിന്റെ അക്കൗണ്ട് കയ്യടക്കി വെച്ചില്ല; പോലീസ് അഫ്സലിനെ വിളിച്ചു; എന്നാൽ കരഞ്ഞ് മെഴുകിയില്ല

ജാസ്മിന്റെ സോഷ്യൽമീഡിയ അക്കൗണ്ട് താരം ബി​ഗ് ബോസിലേക്ക് പോയപ്പോൾ മുതൽ പ്രതിശുത വരാനായിരുന്ന അഫ്സലായിരുന്നു ഹാന്റിൽ ചെയ്തിരുന്നത്. എന്നാൽ തിരികെ…

7 hours ago

എനിക്ക് കിട്ടിയ സ്റ്റാർ ഇതാണ്!എന്റെ സ്ഥാനം ദിലീഷ് ഏറ്റെടുത്തന്നറിഞ്ഞപ്പോൾ സന്തോഷമായി;സന്തോഷ് കീഴാറ്റൂർ

ചക്രം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടനാണ് സന്തോഷ് കീഴാറ്റൂർ, താരം അഭിനയിച്ച മിക്ക സിനിമകളിലും താരം മരിക്കുന്ന…

7 hours ago