മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടന്മാരില് ഒരാളാണ് ദിനേശ് പ്രഭാകര്‍. കുട്ടിക്കാലം മുതല്ക്കേ ചലച്ചിത്ര മേഖലയോട് താല്പര്യമുണ്ടായിരുന്ന ഈ കലാകാരന് സിനിമ എന്ന ഈ ഒരു വലിയ ഇന്‍ഡസ്ട്രിയുടെ പല മേഖലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. നടനായും എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും കാസ്റ്റിംഗ് ഡയറക്ടറായും എല്ലാം ഇദ്ദേഹം സിനിമാ രംഗത്ത് തന്നെയുണ്ട്.
ഇപ്പോഴിതാ ആരാധകരുടെ പ്രിയപ്പെട്ട അജിത്തിന്റെ പുതിയ സിനിമ വാലിമൈ എന്ന തമിഴ് ചിത്രത്തില്‍ അദ്ദേഹത്തിന്റെ കൂടെ സ്ക്രീന്‍ ഷെയര്‍ ചെയ്തിരിക്കുകയാണ് ദിനേഷ് പ്രഭാകര്‍. ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം തീയറ്ററുകളില്‍ എത്തിയ സിനിമയ്ക്ക് വലിയ വരവേല്‍പ്പാണ് ലഭിച്ചത്. പ്രേക്ഷകരുടെ മികച്ച പ്രതികരണം നേടി ചിത്രം പ്രദര്‍ശനം തുടരുമ്പോള്‍ ചിത്രത്തിന്റെ ഭാഗമായതിന്റെ അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നടന് ദിനേശ് പ്രഭാകര്‍.
നടന് അജിത്തിനൊപ്പം സ്ക്രീന്‍ പങ്കിടാന്‍ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി കാണുന്നുവെന്നാണ് ദിനേശ് പ്രഭാകര്‍ പറയുന്നത്. ഫെയ്ബുക്കിലൂടെയായിരുന്നു നടന്റെ പ്രതികരണം…”തലയോടൊപ്പം സ്ക്രീന്‍ പ്രെസ്സന്‍സ് പങ്കിടാന്‍ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി ഞാന്‍ കാണുന്നു. അജിത് സാറിന്റെ വലിമൈ സിനിമ തിയേറ്ററില്‍ റിലീസ് ആയിട്ടുണ്ട്.
കാണുക പറ്റുന്ന വിധം സപ്പോര്‍ട്ട് തരിക” എന്ന് ദിനേശ് പ്രഭാകര്‍ ഫേസ്ബുക്കില്‍ കുറിച്ചു.വാലിമൈയില്‍ നെഗറ്റീവ് ഷെയ്ഡുള്ള ഒരു പോലീസ് ഓഫീസറായാണ് ദിനേശ് പ്രഭാകര്‍ എത്തുന്നത്. അജിത്തുമായുള്ള കോമ്പിനേഷന്‍ സീനുകളിലെല്ലാം ദിനേശിന്റെ കഥാപാത്രം മികച്ച പ്രകടനം കാഴ്ചവെച്ചുവെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്.
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…