Film News

രണ്ട് കഥകൾ ലാലേട്ടനോട് പറഞ്ഞു  രണ്ടും നടന്നില്ല! എന്നാൽ മൂന്നാമത്തെ കഥ ഓക്കേ ആണ്, സിനിമയുടെ അപ്‌ഡേറ്റ് പിന്നാലെ വരും; ഡിജോ ജോസ് ആന്റണി

മലയാള സിനിമയിൽ ശക്തമായ രാഷ്ട്രീയ കഥകൾ പറഞ്ഞ സംവിധായകനാണ് ഡിജോ ജോസ് ആന്റണി. ജന ഗണ മന എന്ന ചിത്രത്തിന് ശേഷം അന്ന് താൻ മോഹൻലാലുമായി ഒരു സിനിമ ചെയ്യുന്നുണ്ടെന്ന് പ്രഖ്യാപിച്ചിരുന്നു, ഇപ്പോൾ അതിന് കുറിച്ച് സംവിധാകൻ പറയുന്ന വാക്കുകളാണ് ശ്രെധ നേടുന്നത്, താൻ ലാലേട്ടനോട് കഥ പറഞ്ഞത് എന്നുള്ള കാര്യം സത്യമാണ്,അദ്ദേഹവുമായി ഒരു സിനിമ ഉണ്ടാകും, മുൻപ് ലാലേട്ടനോട്  ഈ കാര്യം സംസാരിച്ചിരുന്നു, അദ്ദേഹം പറഞ്ഞു നല്ല കഥ ഉണ്ടെങ്കിൽ നമ്മൾക്ക് ചെയ്യാമെന്ന്

അദ്ദേഹത്തോടെ രണ്ടു കഥകൾ പറഞ്ഞു എന്നാൽ രണ്ടും വർക്ക് ആയില്ല. പുള്ളി കഥ കേൾക്കുമ്പോൾ അങ്ങനെ ഒരു നോ പറയുന്ന ആളല്ല, ആ കഥയെ പറ്റി കൂടുതൽ ഡിസ്കസ് ചെയ്യ്തതിനു ശേഷമാണ് അത് വേണ്ടാന്ന് വെച്ചത്. എന്നാൽ ഞാൻ അദ്ദേഹത്തോടെ മൂന്നാമതൊരു കഥ പറഞ്ഞിട്ടുണ്ട്, അതിന് കുറിച്ച് കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാൻ കഴിയില്ല

എങ്കിലും ആ സിനിമ ഓക്കേ ആണ്, ഇനിയും അതിന് കുറിച്ചുള്ള അപ്‌ഡേറ്റുകൾ പിന്നാലെ അറിയിക്കുമെന്നതാണ് സംവിധായകൻ ടിജോ ജോസ് തന്റെ പുതിയ ചിത്രമായ മലയാളി ഫ്രം ഇന്ത്യ യുടെ പ്രൊമോഷൻ ഭാഗമായ അഭിമുഖത്തിലാണ് ഈ കാര്യം വെളിപ്പെടുത്തിയത്, നിവിൻ പോളി, അനശ്വര രാജൻ എന്നിവരെ നായിക നായകന്മാരാക്കി ചെയ്യ്ത ചിത്രമാണ് ഇത്

 

Suji