കേരളം മുഴുവൻ പോളിങ് ബൂത്തിലേക്ക് പോയ ദിവസം ആയിരുന്നു ഇന്നലെ. നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഇന്നലെ ആയിരുന്നു കേരളത്തിൽ ഇലക്ഷൻ നടന്നത്. താരങ്ങളും വോട്ട് ചെയ്യാൻ എത്തിയതിന്റെ ദൃശ്യങ്ങളും വിഡിയോകളും എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. കേരളത്തിലും തമിഴ് നാട്ടിലും ആണ് ഇന്നലെ ഇലക്ഷൻ നടന്നത്. ഇതിൽ വോട്ട് ചെയ്യാൻ വിജയ് സൈക്കിളിൽ വന്നത് ആയിരുന്നു ഏറെ ശ്രദ്ധ നേടിയത്. പെട്രോൾ വില വർധനയിക്കെതിരെ പ്രതിഷേധിച്ച് കൊണ്ടാണ് താരം വോട്ട് രേഖ പെടുത്തുവാൻ സൈക്കിളിൽ വന്നത്. നിരവധി ആരാധകർ ആണ് താരത്തിന പിന്തുടർന്ന് പോളിംഗ് ബൂത്തിൽ എത്തിയത്. അജിത്തും രജനികാന്തും കമൽ ഹാസനും സൂര്യയും കാർത്തിയും എല്ലാം തന്നെ ബൂത്തിൽ എത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.
നമ്മുടെ മലയാളം താരങ്ങളും വോട്ട് രേഖപ്പെടുത്താൻ വരുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഈ കൂട്ടത്തിൽ ദിലീപ് തന്റെ കുടുംബ സമേതം വോട്ട് ചെയ്യാൻ എത്തിയതിന്റെ ദൃശ്യങ്ങളും വിഡിയോകളും എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിക്കുകയാണ്. വോട്ട് ചെയ്യാൻ കാവ്യയ്ക്കും അമ്മയ്ക്കും ഒപ്പം ദിലീപ് എത്തുന്നത് മുതൽ പോളിങ് ബൂത്തിൽ നിന്ന് പോകുന്നത് വരെയുള്ള ദൃശ്യങ്ങൾ മാധ്യമങ്ങളും ആരാധകരും പകർത്തിയിരുന്നു. വോട്ട് ചെയ്തു കഴിഞ്ഞതിനു ശേഷമാണു താരം മാധ്യമങ്ങളോട് സംസാരിച്ചത്. ജനക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കുന്ന നമ്മുക്ക് നീതി നടപ്പിലാക്കുന്ന നല്ല ഭരണ കർത്താക്കൾ വരട്ടെ എന്നുമാണ് താരം പറഞ്ഞത്. ഇതിന്റെ വീഡിയോ ദിലീപ് ഫാൻസ് പേജുകളിലും ഗ്രൂപ്പുകളിലും വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ഉത്തര ഉണ്ണിയുടെ വിവാഹ ഹാൽദി ചടങ്ങിൽ പങ്കെടുക്കുവാൻ വേണ്ടി ദിലീപും കാവ്യയും എത്തിയിരുന്നു. ഇതിന്റെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…