മീനാക്ഷിയെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയുമായി ദിലീപ്

ദിലീപിന്റെ  ഏറ്റവും പുതിയ ചിത്രമായ ബാന്ദ്ര റിലീസിന് ഒരുങ്ങുകയാണ്. തമന്ന ആദ്യമായി എത്തുന്ന  മലയാള സിനിമ എന്ന പ്രത്യേകതയും ബാന്ദ്രയ്ക്ക് ഉണ്ട്. കേരളത്തിൽ ലക്ഷക്കണക്കിന് ആരാധകർ തമന്നയ്ക് ഉണ്ട്  എങ്കിലും ആദ്യമായാണ് തമന്ന ഒരു മലയാള സിനിമയിൽ അഭിനയിക്കുന്നത്. ചിത്രത്തിന്റെ പ്രമോഷൻ പരിപാടികൾ തിരക്ക് പിടിച്ച് നടക്കുകയാണ്. അതിന്റെ തിരക്കിൽ  ആണ് ഇപ്പോൾ  ദിലീപും തമന്നയും സംവിധായകൻ അരുൺ ഗോപിയും എല്ലാം. നിരവധി അഭിമുഖങ്ങളും ദിലീപ് ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകുന്നുണ്ട്. അതെല്ലാം വാർത്തകളിൽ ഇടം നേടാറുമുണ്ട്. പ്രമോഷൻ പരിപാടികളിൽ  സിനിമയുടെ  വിശേഷം മാത്രമല്ല, കുടുംബ വിശേഷവും ദിലീപ് പങ്കുവെച്ച് കൊണ്ട് എത്തുന്നുണ്ട്.

അഭിമുഖങ്ങളിൽ അവതാരകർ പലപ്പോഴും കാവ്യയുടെയും മക്കളുടെയും വിശേഷങ്ങൾ ദിലീപിനോട് തിരക്കാറുണ്ട്. ഇത്തരത്തിൽ ഒരു അഭിമുഖത്തിൽ അവതാരകൻ ദിലീപിനോട് ചോദിച്ച ഒരു ചോദ്യവും അതിനു ദിലീപ് നൽകിയ മറുപടിയുമാണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ദിലീപിന്റെ മൂത്ത മകൾ മീനാക്ഷി ഇപ്പോൾ എം ബി ബി എസ് കഴിയാറായില്ലേ, മകൾ പഠിച്ചിറങ്ങുമ്പോഴേക്കും ഒരു ആശുപത്രി മകൾക്ക് ഇട്ടു കൊടുക്കാൻ പ്ലാൻ ഉണ്ടോ എന്നാണ് അവതാരകന്റെ ചോദ്യം. എന്നാൽ അങ്ങനെ ഉള്ള പ്ലാൻ ഒന്നും തനിക്ക് ഇല്ല എന്നാണ് ദിലീപ് മറുപടിയായി പറഞ്ഞത്. താൻ ഇപ്പോൾ ഹോസ്പിറ്റാലിറ്റി മേഖലയിൽ ഉണ്ട് എന്നുമാണ് ദിലീപ്  പറഞ്ഞ മറുപടി. അത് പോലെ തന്നെ ഇളയ മകളുടെ വിശേഷങ്ങളും അവതാരകൻ തിരക്കിയിരുന്നു.

മഹാലക്ഷ്മി എന്ന പേരിന് പകരം ഭാഗ്യലക്ഷ്മി എന്ന് പേര് തെറ്റിച്ച് പറഞ്ഞുകൊണ്ടാണ് അവതാരകൻ ദിലീപിനോട് ചോദ്യം ചോദിച്ചത്. എന്നാൽ ഭാഗ്യലക്ഷ്മി അല്ല മഹാലക്ഷ്മി എന്ന് അവതാരകൻ തിരുത്തിക്കൊണ്ടാണ് ദിലീപ് മറുപടി പറഞ്ഞത്. ഞാന്‍ കരുതി ഇത് എങ്ങോട്ടാണ് പോകുന്നത് എന്ന്. എന്നെ കുഴപ്പിയ്ക്കാന്‍ പോകുകയാണോ എന്ന് ആണ് ചോദ്യം കേട്ടപ്പോൾ ആദ്യം കരുതി. പെട്ടെന്ന് ആ പേര് കേട്ടപ്പോള്‍ ഇതായിപ്പോയി എന്നും ദിലീപ് ചിരിച്ച് കൊണ്ട് മറുപടി നൽകി. മഹാലക്ഷ്മി തന്റെ സിനിമകൾ ഒക്കെ കാണാറുണ്ട് എന്നും മായാമോഹിനി ഒക്കെ കണ്ടിട്ട് അച്ഛൻ ഇത് എന്തൊക്കെയാണ് കാണിക്കുന്നത് എന്നാണ്  അവൾ എന്നോട് ചോദിച്ചത് എന്നും ദിലീപ് പറഞ്ഞു.

 

 

 

 

 

 

Devika

Recent Posts

അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…

11 hours ago

മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ ഒരു മുതലാളിക്ക് സ്വാധീനമെന്ന് ജില്ലാ കമ്മിറ്റിയംഗം, പേര് പറയണമെന്ന് സ്വരാജ്; വിശദീകരണം തേടി പാർട്ടി

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…

12 hours ago

സംവിധായകനുമായി ഒന്ന് സഹകരിക്കണം, അല്ലെങ്കിൽ ഇവിടെ തുടരാനാവില്ല’; ഓഫറുമായി വന്നവരെ കുറിച്ച് തുറന്ന് പറഞ്ഞ് ദിവ്യാങ്ക

'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…

12 hours ago

മമ്മൂട്ടിയെ നായകനാക്കി ‘എംമ്പുരാൻ’ പോലൊരു സിനിമക്ക് ശ്രമമുണ്ട്; മുരളി ഗോപി

മമ്മൂട്ടിയെ നായകനാക്കികൊണ്ട് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുൻപ് പൃഥ്വിരാജ്  വെളിപ്പെടുത്തിയിരുന്നു. 'എംപുരാന്' ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ആയിരിക്കും…

16 hours ago

ഗംഗ നാഗവല്ലിയായി മാറിയത് തന്റെ നിർദേശ പ്രകാരം! മണിച്ചിത്രതാഴിലെ സീനിനെ കുറിച്ച് ശോഭന

മലയാളികളുടെ ഇഷ്‌ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാ​ഗവല്ലിയോട് നൂറ് ശതമാനം നീതി…

18 hours ago

സംവിധായകനോടൊപ്പം കിടക്ക പങ്കിട്ടാൽ വലിയ ഓഫർ നൽകു൦! കാസ്റ്റിങ് കൗച്ചിനെ കുറിച്ച്; ദിവ്യാങ്ക

ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…

20 hours ago