റിയല്‍ ലവ് ഇപ്പോള്‍ പെയിനാണ്!! ഒന്നിനും പകരമാകാന്‍ കഴിയില്ല..കോംപ്രമൈസ് ചെയ്യുകയാണ്- ദിലീപ്

മലയാളത്തിന്റെ ജനപ്രിയ താരമാണ് നടന്‍ ദിലീപ്. കോമഡിയു റൊമാന്‍സും സീരിയസുമെല്ലാം തന്റെ കൈയ്യില്‍ ഭദ്രമാണെന്ന് താരം തെളിയിച്ചു. കുറഞ്ഞനാളുകൊണ്ട് തന്നെ ജനപ്രിയ താരമായി മാറാന്‍ ദിലീപിനായി. കരിയറില്‍ ഉയര്‍ച്ചയില്‍ നില്‍ക്കുന്നതിനിടെ വിവാദങ്ങളും കേസിലും പെട്ടെങ്കിലും ഇന്നും ജനപ്രിയ താരം തന്നെയാണ് ദിലീപ്. ഇന്നും നിരവധി ആരാധകരുണ്ട് താരത്തിന്. ഈ വര്‍ഷം താരത്തിന്റെ രണ്ട് ചിത്രങ്ങള്‍ തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. തങ്കമണിയും ഇപ്പോള്‍ തിയ്യേറ്ററില്‍ പ്രദര്‍ശനം തുടരുന്ന പവി കെയര്‍ ടേക്കറും.

കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ തങ്കമണി സംഭവമാണ് തങ്കമണി സിനിമ. എന്നാല്‍ തിയ്യേറ്ററില്‍ ചിത്രത്തിന് മികച്ച പ്രതികരണം തേടാനായില്ല. എന്നാലിപ്പോള്‍ റിലീസ് ചെയ്ത പവി കെയര്‍ ടേക്കര്‍ തിയ്യേറ്ററില്‍ പൊട്ടിച്ചിരി നിറയ്ക്കുകയാണ്.

ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോഷനിടെ താരം പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. ചിത്രത്തിലെ പവിയുടെ പ്രണയത്തിനെ കുറിച്ച് സംസാരിക്കുമ്പോഴാണ് തന്റെ പ്രണയങ്ങളെ കുറിച്ചും ദിലീപ് മനസ്സു തുറന്നത്. സ്‌കൂള്‍ കാലഘട്ടം മുതലുണ്ടായിട്ടുള്ള പ്രണയങ്ങളെ കുറിച്ച് തുറന്നുപറയുന്നുണ്ട്. റിയല്‍ ലവ് എന്നതില്‍ പരാജയപ്പെട്ടയാളാണ് താന്‍ എന്നും ദിലീപ് പറയുന്നു.

തന്റെ ഫസ്റ്റ് ലവിനെ കുറിച്ചാണ് താരം പറയുന്നത്. സ്‌കൂളില്‍ പഠിയ്ക്കുമ്പോഴായിരുന്നു ഫസ്റ്റ് ലവ്. ആ കുട്ടിയോട് താന്‍ മിണ്ടിയിട്ടേയില്ലെന്ന് താരം പറയുന്നു. പ്രണയം പറഞ്ഞിട്ടുമില്ല. അതിന്റെ കാരണവും താരം പറയുന്നുണ്ട്. അതിലെ കോമഡി ആ കുട്ടി ഒരുപാട് പേരുടെ ഫസ്റ്റ് ലവ് ആയിരുന്നെന്നും താരം പറയുന്നു. അന്ന് ആ പെണ്‍കുട്ടിയോട് മിണ്ടണമെന്ന് ഒരുപാട് ആഗ്രഹിച്ചുവെങ്കിലും മിണ്ടിയിട്ടില്ലെന്നും താരം പറയുന്നു.

പിന്നീട് കോളേജില്‍ ചേര്‍ന്നപ്പോഴും തങ്ങള്‍ ഇരുവരും രണ്ട് കോളേജിലായിരുന്നു. ബസ്സില്‍ വെച്ച് കാണാറുണ്ടായിരുന്നു. പരസ്പരം ചിരിക്കാറുണ്ടായിരുന്നു. പിന്നെ താന്‍ സിനിമാ താരമായ ശേഷംആ കുട്ടി എനിക്ക് മെസേജ് അയക്കാറുണ്ടായിരുന്നു. പിന്നെ തങ്ങള്‍ ബെസ്റ്റ് ഫ്രണ്ട്സായെന്നും താരം പറയുന്നു.

മാത്രമല്ല റിയല്‍ ലവ് എന്നതില്‍ പരാജയപ്പെട്ടയാളാണ് താന്‍. മറ്റുള്ളതൊക്കെ ഫസ്റ്റ് ലവ്, ക്രഷ് ഒക്കെ മാത്രമായിരുന്നു. റിയല്‍ ലവ് ഇപ്പോള്‍ പെയിനായി പോയിക്കൊണ്ടിരിക്കുകയാണ്. പ്രണയം പരാജമാകുമ്പോള്‍ അതൊരു പെയിനായി ഒപ്പമുണ്ടാകും. പിന്നെ അതില്‍ നിന്നും കരകയറാന്‍ വേറെ പ്രണയത്തില്‍ പോയി ചാടുമെന്നും താരം പറയുന്നു.

നമ്മളെ സ്നേഹിക്കാനും കേള്‍ക്കാനും ഒരാളുണ്ടാവുക എന്നത് ഏതൊരു ആണ്‍കുട്ടിയുടേയും പെണ്‍കുട്ടിയുടേയും ആഗ്രഹമാണ്. പിന്നെ പ്രണയത്തിന് പ്രായമില്ല. ആര്‍ക്കും എപ്പോഴും സംഭവിക്കാവുന്ന കാര്യമാണെന്നും താരം പറയുന്നു. ചിലതിനൊന്നും പകരമാകാന്‍ കഴിയില്ല. കോംപ്രമൈസ് ചെയ്യുക മാത്രമെയുള്ളു എന്നും ദിലീപ് പറയുന്നു.

Manju and Dileep

പ്രണയത്തിനെ കുറിച്ചുള്ള ദിലീപിന്റെ തുറന്നു പറച്ചിലിനു പിന്നാലെ ആരാധകരും പ്രതികരിക്കുന്നുണ്ട്. കമന്റ് ബോക്‌സില്‍ നിറയെ മഞ്ജുവാര്യരുടെ പേരാണ്. ദിലീപിന് തെറ്റ് പറ്റിയതായി തോന്നുന്നുണ്ട്, മഞ്ജുവിനെ കുറിച്ചാണല്ലോ ദിലീപ് പറഞ്ഞത്, മഞ്ജുവിനെ മറക്കാന്‍ ദിലീപിന് ആകില്ല മഞ്ജു തിരിച്ചു വന്നെങ്കില്‍ എന്ന് തോന്നുന്നുണ്ടാകാം എന്നിങ്ങനെയൊക്കെയാണ് ആരാധകര്‍ പറയുന്നു.

സല്ലാപത്തില്‍ നായകനും നായികയുമായി അഭിനയിച്ചപ്പോഴാണ് ഇരുവരും പ്രണയത്തിലായത്. ഉടനെ തന്നെ ഇരുവരും വിവാഹിതരുമായി. വിവാഹ ശേഷം സിനിമ വിട്ട് കുടുംബിനിയായി കഴിയുകയായിരുന്നു മഞ്ജു വാര്യര്‍. പതിനാല് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവില്‍ ഇരുവരും വേര്‍പിരിഞ്ഞത് ആരാധകരെ ഞെട്ടിച്ചിരുന്നു. എന്നാല്‍ ഡിവോഴ്‌സിന് ശേഷം ആരാധകര്‍ കണ്ടത് മറ്റൊരു മഞ്ജുവാര്യരെയായിരുന്നു. മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാറായി മഞ്ജു മാറി. തിരിച്ചുവരവില്‍ കോളിവുഡിലേക്കും താരം ചുവടുവച്ചു. സോഷ്യലിടത്തും സിനിമയിലും സജീവമാണ് താരം.

Anu

Recent Posts

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

4 mins ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

1 hour ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

4 hours ago

എന്തുവാ ജോലി! ഇരുന്ന് എണ്ണിക്കോ, എന്നിട്ട് എന്നെ വിളിച്ചുപറഞ്ഞാൽ മതി; റിപ്പോർട്ടറെ ട്രോളി ഉർവശി

'ഉള്ളൊഴുക്ക്' സിനിമയുടെ  പ്രസ് മീറ്റിനിടെ റിപ്പോര്‍ട്ടറെ ട്രോളി നടി ഉര്‍വശി. ഉർവശിയുടെ  ഫിലിഗ്രാഫിയെ കുറിച്ച് ചോദിച്ചപ്പോഴാണ് രസകരമായ മറുപടി ഉര്‍വശി…

6 hours ago

എന്തുകൊണ്ട് കനി കക്കൂസിന്റെ ബാഗുമായി എത്തിയില്ല! കനികുസൃതിയെ വിമർശിച്ചുകൊണ്ട് ഫിറോസ് ഖാൻ

പായല്‍ കപാഡിയ സംവിധാനം ചെയ്ത 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തോട് അനുബന്ധിച്ച് മലയാളി നടിമാരായ…

8 hours ago

നടൻ സിദ്ദിഖിന്റെ മൂത്തമകൻ റാഷിൻ അന്തരിച്ചു

നടൻ സിദ്ദിഖിന്റെ മൂത്തമകൻ റാഷിൻ  സിദ്ദിഖ്(37 ) അന്തരിച്ചു, വ്യാഴാഴ്ച്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു താരപുത്രന്റെ അന്ത്യം.ഏറെ…

9 hours ago