സുരേഷേട്ടന്റെ ആ ശീലം നല്ലതല്ല എന്ന് ഞാൻ അന്ന് മുതലേ സുരേഷേട്ടനോട് പറയുമായിരുന്നു, ദിലീപ്

ഗരുഡൻ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടു സുരേഷ് ഗോപി നിരവധി അഭിമുഖങ്ങൾ ആണ് നൽകിയത്. ആ കൂട്ടത്തിൽ നടന്മാരുമായുള്ള തന്റെ ബന്ധത്തെ കുറിച്ചും സുരേഷ് ഗോപി പറഞ്ഞിരുന്നു. ആ കൂട്ടത്തിൽ ദിലീപിനെ കുറിച്ച് സുരേഷ് ഗോപി പറഞ്ഞ കാര്യങ്ങളും പ്രേഷകരുടെ ശ്രദ്ധ നേടിയിരുന്നു. ചേച്ചി, സുരേഷേട്ടന് തൈര് കൊടുക്കരുത്, ആ വയറു കണ്ടില്ലേ എന്ന് പല തവണ പറഞ്ഞു എന്റെ പ്ലേറ്റിൽ നിന്നും എന്റെ ഇഷ്ട്ട ഭക്ഷണം ഒഴിവാക്കിയ ആൾ ആണ് ദിലീപ്. അവനു സ്നേഹത്തോടെ ഉപദേശിക്കാൻ നല്ല പോലെ അറിയാം. ട്വന്റി ട്വന്റിയിൽ അഭിനയിക്കാൻ വേണ്ടി എന്റെ ഡേറ്റ് ഇരുപത് ദിവസത്തേക്ക് വാങ്ങിച്ചിട്ട് പത്ത് അറുപത് ദിവസമാണ് എന്നെ അവൻ അങ്ങോട്ടും ഇങ്ങോട്ടും ഇട്ട് ഓടിച്ചത്. വമ്പന്മാരുടെ എല്ലാം ആവശ്യത്തിന് ഇനി അങ്ങോട്ടും ഇങ്ങോട്ടും ഇട്ട് ഓടിച്ചു.

ഇതിനിടയിൽ എന്റെ മറ്റൊരു പടവും നിന്ന്പോയി . ആ സിനിമ ഇത് വരെ പുറത്തിറങ്ങിയിട്ടുമില്ല എന്നുമാണ് ദിലീപിനെ കുറിച്ച് സുരേഷ് ഗോപി പറഞ്ഞത്. മറ്റൊരു അഭിമുഖത്തിൽ ദിലീപിനെ സുരേഷ് ഗോപിയുടെ ഈ ഇന്റർവ്യൂ വീഡിയോ കാണിച്ചപ്പോൾ തൈരിന്റെ കാര്യം ഒക്കെ സുരേഷേട്ടൻ പറയുന്നത് ശരിയാണ് എന്ന് ദിലീപും സമ്മതിച്ചു. ദിലീപിന്റെ വാക്കുകൾഇങ്ങനെ, എന്റെ സങ്കൽപ്പത്തിൽ മലയാള സിനിമയിലെ ഏറ്റവും സുന്ദരന്മാരായ നടന്മാരിൽ ഒരാൾ ആണ് സുരേഷേട്ടൻ. എന്നാൽ ഒരു സമയത്ത് ഞാൻ സുരേഷേട്ടനെ കണ്ടപ്പോൾ അദ്ദേഹത്തിന് വണ്ണമൊക്കെ വെച്ച് വയറൊക്കെ ചാടിഇരിക്കുന്നു .

ഭക്ഷണം കൺട്രോൾ ചെയ്യണം എന്നൊക്കെ ഞാൻ സുരേഷേട്ടനോട് പറഞ്ഞിരുന്നു. എന്നും ഉച്ചയ്ക്ക് ഭക്ഷണത്തിൽ തൈര് ഉൾപ്പെടുത്തുന്ന ശീലം സുരേഷേട്ടന് ഉണ്ടായിരുന്നു. ഒരു ചേട്ടനോട് എന്നത് പോലെ ഞാൻ സ്നേഹത്തോടെ ആ ശീലം ശരിയല്ല സുരേഷേട്ടാ എന്നൊക്കെ പറഞ്ഞു മനസ്സിലാക്കിച്ചിരുന്നു. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ഇവർ നാല് പേരെയും എനിക്ക് എന്റെ സിനിമ ജീവിതത്തിൽ മറക്കാൻ കഴിയില്ല എന്നുമാണ് ദിലീപ് പറയുന്നത്.

Devika

Recent Posts

അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…

10 hours ago

മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ ഒരു മുതലാളിക്ക് സ്വാധീനമെന്ന് ജില്ലാ കമ്മിറ്റിയംഗം, പേര് പറയണമെന്ന് സ്വരാജ്; വിശദീകരണം തേടി പാർട്ടി

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…

11 hours ago

സംവിധായകനുമായി ഒന്ന് സഹകരിക്കണം, അല്ലെങ്കിൽ ഇവിടെ തുടരാനാവില്ല’; ഓഫറുമായി വന്നവരെ കുറിച്ച് തുറന്ന് പറഞ്ഞ് ദിവ്യാങ്ക

'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…

12 hours ago

മമ്മൂട്ടിയെ നായകനാക്കി ‘എംമ്പുരാൻ’ പോലൊരു സിനിമക്ക് ശ്രമമുണ്ട്; മുരളി ഗോപി

മമ്മൂട്ടിയെ നായകനാക്കികൊണ്ട് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുൻപ് പൃഥ്വിരാജ്  വെളിപ്പെടുത്തിയിരുന്നു. 'എംപുരാന്' ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ആയിരിക്കും…

15 hours ago

ഗംഗ നാഗവല്ലിയായി മാറിയത് തന്റെ നിർദേശ പ്രകാരം! മണിച്ചിത്രതാഴിലെ സീനിനെ കുറിച്ച് ശോഭന

മലയാളികളുടെ ഇഷ്‌ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാ​ഗവല്ലിയോട് നൂറ് ശതമാനം നീതി…

17 hours ago

സംവിധായകനോടൊപ്പം കിടക്ക പങ്കിട്ടാൽ വലിയ ഓഫർ നൽകു൦! കാസ്റ്റിങ് കൗച്ചിനെ കുറിച്ച്; ദിവ്യാങ്ക

ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…

19 hours ago