ദിലീപും ധ്യാൻ ശ്രീനിവാസനും ആദ്യമായി ഒന്നിക്കുന്നു. ദിലീപ് നായകനായി നവാഗതനായ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ധ്യാൻ ശ്രീനിവാസനും അഭിനയിക്കുന്നത്. ഫാമിലി എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തിൽ നായിക പുതുമുഖം ആണ്.ദിലീപിന്റെ 150-മത്തെ ചിത്രമാണ്. സിദ്ദിഖ്, ബിന്ദു പണിക്കർ, മഞ്ജു പിള്ള, ജോണി ആന്റണി, ജോസ് കുട്ടി എന്നിവരോടൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് നിർമ്മാണം.
ദിലീപും ലിസ്റ്റിൻ സ്റ്റീഫനും ആദ്യമായാണ് ഒരുമിക്കുന്നത്.ഉപചാരപൂർവ്വം ഗുണ്ട ജയൻ, നെയ്മർ,ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങളിൽ ചീഫ് അസോസിയേറ്റ് ഡയറക്ടറായി ബിന്റോ സ്റ്റീഫൻ പ്രവർത്തിച്ചിട്ടുണ്ട്. പൂജാ ചടങ്ങിൽ ബി . ഉണ്ണിക്കൃഷ്ണൻ, സിബി മലയിൽ, എം. രഞ്ജിത്, സിയാദ് കോക്കർ, എബ്രഹാം മാത്യു, ഷീലു എബ്രഹാം,അനിൽ തോമസ്, ജോർജ് സെബാസ്റ്റ്യൻ, ജിബു ജേക്കബ് , ബിന്റോ സ്റ്റീഫന്റെ മാതാപിതാക്കൾ എന്നിവർ ചേർന്ന് ഭദ്രദീപം തെളിച്ചു. ബെനിറ്റ ലിസ്റ്റിൻ സ്റ്റീഫൻ സ്വിച്ച് ഓൺ നിർവഹിച്ചു.
നിർമ്മാതാവ് എബ്രഹാം മാത്യവും നടിയും ഭാര്യയുമായ ഷീലു എബ്രഹാമും ചേർന്ന് ക്ലാപ്പടിച്ചു. എറണാകുളത്ത് ചിത്രീകരണം ആരംഭിച്ച ചിത്രത്തിന് ഷാരിസ് മുഹമ്മദ് രചന നിർവഹിക്കുന്നു.ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാരിസ് രചന നിർവഹിക്കുന്ന ചിത്രമാണ്.ഛായാഗ്രഹണം രൺദിവെ, സംഗീതം സനൽ ദേവ്, എഡിറ്റർ സാഗർ ദാസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജേഷ് ഭാസ്കർ, പ്രൊഡക്ഷൻ കൺട്രോളർ പ്രജീഷ് പ്രഭാസൻ, കോസ്റ്റ്യൂം സമീറ സനീഷ്, മേക്കപ്പ് റഹീം കൊടുങ്ങല്ലൂർ. വിതരണം മാജിക് ഫ്രെയിംസ്.
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…