വീണ്ടും വിവാഹവേദിയിൽ തിളങ്ങി ദിലീപും കാവ്യയും, ഉത്തമ ദമ്പതികൾ എന്ന് ആരാധകരും!

dileep and kavya in marriage ceremony
dileep and kavya in marriage ceremony
Follow Us :

ജനപ്രീയനായകൻ ദിലീപിന്റെയും മലയാളസിനിമയിൽ സൗന്ദര്യ റാണി കാവ്യ മാധവന്റെയും വീട്ടുവിശേഷം അറിയാൻ മലയാളികൾക്ക് എന്നും ഏറെ താൽപ്പര്യം ആണ്. അത് പോലെത്തന്നെയാണ് ഇരുവരുടെയും ആദ്യകണ്മണിയായ മഹാലക്ഷ്മിയുടെ ചിത്രങ്ങളും വിശേഷങ്ങളും അറിയാനും ആരാധകർക്ക് താൽപ്പര്യം ഏറെയാണ്. കാവ്യയുടെയും ദിലീപിന്റെയും ആദ്യ കണ്മണിയാണ് മഹാലക്ഷ്മി. ദിലീപിന്റെ ആദ്യ മകൾ മീനാക്ഷിയാണ് കുഞ്ഞിന് മഹാലക്ഷ്മി എന്ന പേര് ഇട്ടതെന്ന വാർത്തകൾ പുറത്ത് വന്നിരുന്നു. എന്നാൽ ഇരുവരും തങ്ങളുടെ കുഞ്ഞിന്റെ ചിത്രം അധികം പുറത്ത് വിടാറില്ലായിരുന്നു. ഇവരുടെ ഈ പ്രവർത്തി ആരാധകരെ ഏറെ നിരാശപ്പെടുത്തിയിരിക്കുകയാണ്. കുഞ്ഞു പിറന്നു ആദ്യ പിറന്നാൾ ദിവസം ആണ് ഇരുവരും തന്റെ കൺമണിയുടെ ആദ്യ ചിത്രം പുറത്ത് വിട്ടത്. ചിത്രം വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയും ചെയ്തിരുന്നു.

വിവാഹ വേദികളിലും പൊതു പരിപാടികളിലും എല്ലാം കുടുംബ സമേതം ആണ് ദിലീപ് എത്താറുള്ളത്. ദിലീപും കാവ്യ മാധവനും പൊതു വേദികളിൽ ഒരുമിച്ച് എത്തുന്നതൊക്കെ തന്നെയും ആരാധക ശ്രദ്ധ നേടാറുമുണ്ട്. കാരണം പരസ്പ്പര സ്നേഹവും ഐക്യവും എടുത്ത് കാറ്റും വിധം ഒരേ നിറത്തിലെ വസ്ത്രങ്ങൾ അണിഞ്ഞു കൈകൾ കോർത്ത് പിടിച്ചാണ് ഇരുവരും പൊതു വേദികളിൽ പ്രത്യക്ഷപ്പെടാറുള്ളത്. ഇതിന്റെ ചിത്രങ്ങളും വിഡിയോകളും എല്ലാം തന്നെ വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുമുണ്ട്. അടുത്തിടെയാണ് ദിലീപിന്റെ ഉറ്റ സുഹൃത്ത് നാദിർഷായുടെ മൂത്ത മകളുടെ വിവാഹം നടന്നത്. വിവാത്തിനു എത്തിയ ദിലീപിന്റെയും കാവ്യയുടെയും മീനാക്ഷിയുടേയുമെല്ലാം ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു.

ഇപ്പോഴിതാ അത്തരത്തിൽ ഇരുവരുടെയും മറ്റൊരു ചിത്രം ആണ് ശ്രദ്ധ നേടുന്നത്. കഴിഞ്ഞ ദിവസം ആണ് പ്രശസ്ത നടിയും നർത്തകിയും ആയ ഊർമിള ഉണ്ണിയുടെ മകൾ ഉത്തര ഉണ്ണിയുടെ വിവാഹം നടന്നത്. ഇപ്പോൾ ഉത്തരയുടെ ഹാൻഡി ചടങ്ങിൽ ദിലീപും കാവ്യയും പങ്കെടുത്തതിന്റെ വിഡിയോയും ചിത്രങ്ങളും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. പതിവ് പോലെ തന്നെ ഒരേ നിറത്തിലെ വസ്ത്രങ്ങൾ അണിഞ്ഞാണ് ഇരുവരും ഈ ചടങ്ങിലും എത്തിയിരിക്കുന്നത്.