ദിലീപിനും മഞ്ജുവിനും ഒരുപോലെ കൈക്ക് പരിക്ക് ; ഇത് എന്ത് മറിമായമെന്ന് ആരാധകർ

ഏവരും ഞെട്ടലോടെ കേട്ട ഒരു വാർത്തയായിരുന്നു നടൻ ദിലീപും മഞ്ജുവാര്യരും വിവാഹബന്ധം വേർപെടുത്തി എന്നത്. വിവാഹമോചനത്തോടെ അഭിനയ ജീവിതത്തിലേക്ക് മഞ്ജു തിരികെ വരികയായിരുന്നു. ദിലീപ് കാവ്യാമാധവൻ വിവാഹം കഴിച്ച് കുടുംബത്തോടൊപ്പം സ്വസ്ഥമായി ജീവിക്കുകയാണ്.

വിവാഹ മോചന ശേഷം ഇരുവരും ഒരുമിച്ച് ഒരു പൊതുപരിപാടികളിലും പങ്കെടുത്തിട്ടില്ല. എന്നാൽ ഇപ്പോൾ സമൂഹമദ്ധ്യാമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് ഇരുവരുടെയും ചിത്രങ്ങളാണ്. ദിലീപിന്റെ പുത്തൻ ചിത്രത്തിൽ, താരത്തിന്റെ വലതു കയ്യിൽ പരിക്ക് പറ്റിയത് കാണാൻ കഴിയുന്നുണ്ട്.

അതുപോലെ തന്നെ മഞ്ജു വാര്യരുടെ പുത്തൻ ചിത്രത്തിലും ഇതുപോലെ കൈക്ക് പരിക്ക് പറ്റിയതായി കാണാൻ കഴിയുന്നുണ്ട്. ഒരു അവാർഡ് ഫങ്ക്ഷനിൽ പങ്കെടുക്കാൻ എത്തിയപ്പോഴുള്ളതായിരുന്നു മഞ്ജുവിന്റെ ചിത്രങ്ങൾ. ഇരുവരുടെയും ഈ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

Silpa P S

Working with B4 in Entertainment Section since 2018. More than 8 years experience as Film Journalist.